For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കി! പേളിയും ഷിയാസും തമ്മിലുള്ള പിണക്കം തീര്‍ത്തത് ഇങ്ങനെ!

  |

  മുന്‍പരിചയമോ സൗഹൃദമോ ഒന്നുമില്ലാത്ത 16 പേര്‍. വ്യത്യസ്ത സ്വഭാവക്കാരായ ഇവര്‍ ഒരുമിച്ച് 100 ദിവസം ഒരു വീട്ടില്‍ കഴിയുന്നു. ബിഗ് ബോസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ടാസ്‌ക്കുകളും മറ്റ് കാര്യങ്ങളും ചെയ്യുന്നു. മലയാളികള്‍ക്ക് തീരെ പരിചിതമല്ലാത്ത വഴികളിലൂടെയാണ് ബിഗ് ബോസ് സഞ്ചരിക്കുന്നത്. തുടക്കത്തിലെ അപരിചിതത്വം മാറി അടുത്ത സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരിക്കുന്നു എല്ലാവരും. പരിപാടിയുടെ 50ാമത്തെ എപ്പിസോഡായിരുന്നു കഴിഞ്ഞുപോയത്.

  മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ മാനം കാത്തു? പ്രളയബാധിതര്‍ക്കായി 25 ലക്ഷം! മൗനം വെടിയട്ടെ!

  ആഘോഷവും പൊട്ടിച്ചിരികളുമൊക്കെ നിറഞ്ഞുനിന്ന എപ്പിസോഡായിരുന്നു കഴിഞ്ഞുപോയത്. എലിമിനേഷനിടയില്‍ ട്വിസ്റ്റും സര്‍പ്രൈസും നല്‍കി ബിഗ് ബോസ് ഞെട്ടിച്ചിരുന്നു. അഞ്ജലി അമീറിന്റെ ഫോണ്‍ കോളായിരുന്നു അതിഥിക്ക് തുണയായത്. പുറത്തേക്ക് പോവാനായി പെട്ടിയും തയ്യാറാക്കി അന്തിമ നിര്‍ദേശത്തിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ വിളിയെത്തിയത്. പരിപാടി തുടങ്ങിയിട്ട് 50 ദിനം പിന്നിട്ടതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ചും അദ്ദേഹം ഓരോരുത്തരോടും ചോദിച്ചിരുന്നു. അതിനിടയിലാണ് ബിഗ് ബോസിലെ പിണക്കങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചത്.

  ഷിയാസിന്റെ വരവ്

  ഷിയാസിന്റെ വരവ്

  പരിപാടി തുടങ്ങി രണ്ടാഴ്ച പിന്നിടവെയാണ് ഷിയാസ് പരിപാടിയിലേക്ക് എത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ താരത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ആദ്യം കണ്ടപ്പോള്‍ ഗൗരവക്കാരനായി തോന്നിയെങ്കിലും പിന്നീടാണ് താരത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് മനസ്സിലായത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യത ലഭിക്കുന്ന താരങ്ങളിലൊരാളാണ് ഷിയാസ്. ഷിയാസ് ആര്‍മി ഗ്രൂപ്പുകളൊക്കെ സജീവമാണ്.

  ദേഷ്യം കളയണം

  ദേഷ്യം കളയണം

  എടുത്തുചാട്ടക്കാരനും ബഹള പ്രകൃതക്കാരനുമൊക്കെയായ ഷിയാസ് ആളൊരു നിഷ്‌കളങ്കനാണ്. പേളിയോട് വഴക്കിട്ടാലും സാബു കളിയാക്കിയാലും ബഷീര്‍ ചൊറിഞ്ഞാലും അതേ നാണയത്തില്‍ തിരിച്ചടിക്കുമെങ്കിലും പിന്നീട് പ്രശ്‌നം സോള്‍വ് ചെയ്യാനായി മുന്നിട്ടിറങ്ങുന്നതും ഈ താരം തന്നെയാണെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. പലരും ഇതൊക്കെ മനസ്സില്‍ വെച്ച് നടക്കുന്നതിനിടയിലാണ് താരം എല്ലാം മറന്ന് എത്തുന്നത്. താരത്തിന്റെ ദേഷ്യ സ്വഭാവം മാറ്റണമെന്നും കുറച്ചുകൂടി ക്ഷമിക്കണണെന്നും മറ്റുള്ളവര്‍ പറയുന്നതും പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതും കണ്ടില്ലെന്ന് നടിക്കണമെന്നും താരത്തെ ഉപദേശിച്ചിരുന്നു.

  തീറ്റ മത്സരത്തില്‍ പങ്കെടുത്തത്

  തീറ്റ മത്സരത്തില്‍ പങ്കെടുത്തത്

  ആരോഗ്യമുള്ള ശരീരമെന്ന ടാസ്‌ക്ക് കഴിഞഅഞതിന് പിന്നാലെയാണ് പുതിയ ക്യാപ്റ്റനായി ആരെത്തുമെന്ന കാര്യത്തിന് തീരുമാനമായത്. നാല് കുറ്റി പുട്ടും 13 പഴവുമൊക്കെയായിരുന്നു താരം കഴിച്ചത്. മത്സരത്തില്‍ വിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ പുട്ടുകഴിച്ചതെന്നും പിന്നീട് തനിക്ക് ഷര്‍ദ്ദിക്കാന്‍ തോന്നിയിരുന്നുവെന്നും വീണ്ടും കഴിക്കാനായാണ് അങ്ങനെ ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഷിയാസിന് വേണ്ടി അതിഥി വിട്ടുകൊടുക്കുകയായിരുന്നോയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇതുവരെയുള്ള അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

  പേളിയുമായുള്ള പിണക്കം

  പേളിയുമായുള്ള പിണക്കം

  അടുത്തിടെയായിരുന്നു പേളിയും ഷിയാസും തമ്മില്‍ വഴക്കിട്ടത്. ഷിയാസിന്റെ ആക്ഷന്‍ തന്നെ ശല്യപ്പെടുത്തുന്നുവെന്നും അത് നല്ലതായി തോന്നുന്നില്ലെന്നും പേൡപറഞ്ഞിരുന്നു. മറ്റുള്ളവര്‍ ഒരു കാര്യം പറയാനായി നില്‍ക്കുന്നതിനിടയില്‍ കാണിക്കുന്ന ഇത്തരം കോപ്രായം കണ്ടുനില്‍ക്കാന്‍ തനിക്കാവില്ലെന്നും തന്നോട് ഇത്തരത്തിലുള്ള പെരുമാറ്റം വേണ്ടെന്നും പേളി പറഞ്ഞിരുന്നു. ഇവരുടെ വഴക്കും പിന്നീട് നടന്ന കാര്യവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതാണ്.

  ഇഷ്ടമുള്ളവരെ കാണുമ്പോള്‍

  ഇഷ്ടമുള്ളവരെ കാണുമ്പോള്‍

  തനിക്ക് ഇഷ്ടമുള്ളവരെ കാണുന്നതിനിടയില്‍ താന്‍ ഇത്തരം ആക്ഷന്‍ കാണിക്കാറുണ്ടെന്നും അത് അത്ര പ്രശ്‌നമായി തോന്നിയിട്ടില്ലെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്. തന്നെയും ഇതുപോലെ അനുകരിക്കുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ നേരിട്ടെത്തിയാല്‍ ചെയ്യുമെന്നും പരിപാടിയില്‍ ഇടയ്ക്ക് വെച്ച് താന്‍ ഇങ്ങനെ നടക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഈ ശീലം മാറ്റാനുദ്ദേശിക്കുന്നില്ലെന്ന് ഷിയാസ് വ്യക്തമാക്കിയിരുന്നു.

  പിണക്കം മാറിയില്ലേ?

  പിണക്കം മാറിയില്ലേ?

  അന്നത്തെ ആ പിണക്കം ഇതുവരെ മാറിയില്ലേയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. മാറിയെന്ന് ഇരുവരും പറഞ്ഞെങ്കിലും അത് അത്ര തൃപ്തികരമായ മറുപടിയായിരുന്നില്ല. തുടര്‍ന്നാണ് മോഹന്‍ലാല്‍ ഷിയാസിനോട് പേളിക്ക് സുഖമാണോയെന്ന് ചോദിക്കാന്‍ പറഞ്ഞത്. സൂപ്പറല്ലേ എന്ന് ഷിയാസ് ചോദിച്ചപ്പോള്‍ പേളഇ മറുപടിയും നല്‍കിയിരുന്നു. ഇതോടെയാണ് മറ്റുള്ളവര്‍ക്ക് സമാധാനമായത്.

  മോഹന്‍ലാലിന്റെ ശൈലി

  മോഹന്‍ലാലിന്റെ ശൈലി

  കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കുന്ന തരത്തിലുള്ള സമീപവുമായാണ് മോഹന്‍ലാല്‍ എത്തിയത്. അദ്ദേഹത്തിന്റെ ഈ നീക്കത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. പേളിയായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്ന അനുമാനത്തിലായിരുന്നു പലരും. താരത്തിന്റെ പടിയിറക്കെ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചത്. പേളിയെ പിന്തുണയ്ക്കുന്നവര്‍ ശരിക്കും ആഘോഷമാക്കിയിരുന്നു ഈ സംഭവം.

  English summary
  Big Boss latest episode specialities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X