പേളിയുടെ അടുത്ത ലക്ഷ്യം ഷിയാസ്? ശ്രീനിയെ കളിയാക്കിയതായിരുന്നില്ല, യഥാര്‍ത്ഥ പ്രശ്‌നം മറ്റൊന്ന്!

Recommended Video

പേളിയുടെ പുതിയ കളികൾ ഇങ്ങനെ? | filmibeat Malayalam

വ്യത്യസ്തമായ ടാസ്‌ക്കും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. പ്രണയവും സൗഹൃദവുമൊക്കെയായി മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കും മാറ്റം വന്നിരിക്കുകയാണിപ്പോള്‍. ബിഗ് ബോസില്‍ പ്രണയം പൂവിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് മുതല്‍ പ്രേക്ഷകരെല്ലാവരും പേളിക്കും ശ്രീനിക്കുമൊപ്പമായിരുന്നു. ഇവരുടെ ബന്ധത്തില്‍ സംശയവുമായി മത്സരാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇവര്‍ തങ്ങള്‍ പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയത്. ഇവരുടെ ബന്ധത്തില്‍ എതിര്‍പ്പുകളുമായി ഇരുവീട്ടുകാരും രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് നല്‍കിയ രഹസ്യടാസ്‌ക്കാണ് ഇവരുടെ പ്രണയമെന്ന തരത്തിലുള്ള വാദഗതികള്‍ ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മത്സരത്തില്‍ തുടരുന്നതിന് ശക്തമായ പിന്തുണ ആവശ്യമാണെന്ന് മനസ്സിലാക്കിയ പേളി ശ്രീനിയെ ഇതിനായി ഉപയോഗിക്കുകയാണെന്നാണ് മറ്റൊരു വാദം. ഇവരുടെ ബന്ധത്തെ ശക്തമായി പിന്തുണയ്ക്കുന്നവരിലൊരാളാണ് ഷിയാസ്.

പേളിയും ശ്രീനിയും സംസാരിക്കുമ്പോള്‍ മിക്കപ്പോഴും ഷിയാസ് ഇവര്‍ക്കൊപ്പമുണ്ടാവാറുണ്ട്. ശ്രീനിയുടെ കുഞ്ഞളിയനാണ് ഷിയാസെന്നാണ് വിലയിരുത്തല്‍. തന്റെ സഹോദരനാണ് ഷിയാസെന്ന് ഇടയ്ക്ക് പേളി ശ്രീനിയോട് പറഞ്ഞിരുന്നു. സഹോദരനുമായി താരം കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. ശ്രീനിയെ ഷിയാസ് കളിയാക്കിയെന്നായിരുന്നു പേളിയുടെ ആരോപണം. താനങ്ങനെ ചെയ്തിട്ടില്ലെന്ന് ഷിയാസ് ആവര്‍ത്തിച്ചുവെങ്കിലും താരം അത് കേള്‍ക്കാതെ വന്നതോടെയാണ് അദ്ദേഹം ചൂടായത്. നിസ്സാര സംഭവത്തിന്‍രെ പേരിലായിരുന്നു ഇരുവരും വഴക്കിട്ടത്. അതിഥിയുമായും ഷിയാസ് വഴക്കിട്ടിരുന്നു. ഇതിനിടയില്‍ പൊട്ടിക്കരഞ്ഞ് താരത്തെ ആശ്വസിപ്പിക്കാനായും പേളിയും ശ്രീനിയുമെത്തിയിരുന്നു. പേളി വഴക്കിട്ടതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതല്ലെന്നും അടുത്ത ലക്ഷ്യം ഷിയാസാണെന്നുമുള്ള തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.

PS

പേളി ശ്രീനി ബന്ധത്തെക്കുറിച്ച് പലര്‍ക്കും ഇപ്പോഴും സംശയമാണ്. ഇത് തേപ്പില്‍ അവസാനിക്കുമെന്നാണ് ചിലരുടെ വിലയിരുത്തല്‍. ശ്രീനി സീരിയസ്സാണെന്നും എന്നാല്‍ പേളി അങ്ങനെയല്ലെന്നുമാണ് സാബുവും സുരേഷും പറഞ്ഞത്. രാത്രിയില്‍ പതിവ് പോലെ സംസാരിക്കാനെത്തിയ പേളിയെ പറ്റിക്കാനായി ശ്രീനി സമ്മതിച്ചുവെങ്കിലും കൈയ്യോടെ പിടിക്കപ്പെടുകയായിരുന്നു.ടേബിളിന്റെ അടിയില്‍ ഒളിച്ച് പേടിപ്പിക്കാനായിരുന്നു ശ്രീനി ശ്രമിച്ചത്. എന്നാല്‍ ഇത് പേളി കണ്ടിരുന്നു. പേളി-ശ്രീനി റൊമാന്‍സ് കാണാനാണ് പലരും പരിപാടി കാണുന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X