ബിഗ് ബോസ് മാത്രമല്ല പേളിയും ഞെട്ടിച്ചു! ശ്രീനിയുടെ ജീവിതം രക്ഷപ്പെട്ടു! പ്രണയം ക്ലൈമാക്‌സിലേക്ക്?

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെല്ലാം കാത്തിരിക്കുകയാണ് ബിഗ് ബോസ് വിജയിയെക്കാണാനായി. നൂറാം ദിനത്തിലെത്തി നില്‍ക്കുകയാണ് പരിപാടി. മലയാള ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ച പരിപാടി കൂടിയാണിത്. വ്യത്യസ്ത സ്വഭാവക്കാരായ 16 പേരുമായിത്തുടങ്ങിയ പരിപാടിയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് അഞ്ച് പേരാണ്. ഗ്രാന്റ് ഫിനാലെയാണ് ഞായറാഴ്ച. ഇവരിലാരായിരിക്കും വിജയിക്കുന്നതെന്നറിയാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. തര്‍ക്കവും വഴക്കുമൊക്കെ ബിഗ് ഹൗസിലെ സ്ഥിരം സംഭവമായിരുന്നു. എന്നാല്‍ അതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു പ്രണയം മൊട്ടിട്ടത്. അതേ പറഞ്ഞുവന്നത് പേളി-ശ്രീനി പ്രണയത്തെക്കുറിച്ചാണ്.

മത്സരത്തില്‍ നിലനില്‍ക്കുന്നതിനായി പേളി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇതെന്നും ഗെയിം കഴിയുന്നതോടെ ഇത് തേപ്പിലവസാനിക്കുമെന്നും തുടക്കത്തിലെ വിമര്‍ശനമുണ്ടായിരുന്നു. ബിഗ് ഹൗസിലേക്കെത്തിയ ശേഷമുള്ള പേളിയെ മനസ്സിലാവുന്നില്ലെന്നായിരുന്നു സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞത്. ഫേക്കാണ് പേളിയെന്ന് സഹമത്സരാര്‍ത്ഥികളും ആരോപിച്ചിരുന്നു. രാത്രിയില്‍ ഒരുമിച്ചിരിക്കുന്ന സമയത്താണ് ഇവര്‍ പ്രണയസല്ലാപം നടത്താറുള്ളത്. ഊര്‍ജ്ജം കൈമാറുകയാണ് ഇവരെന്ന്് മറ്റുള്ളവര്‍ പരിഹസിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മില്‍ വഴക്കിടുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് ബിഗ് ബോസില്‍ നിന്നും പുറത്തുപോയവരെത്തിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.

മനോജിന്റെ ചോദ്യം

മനോജിന്റെ ചോദ്യം

ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയ്ക്ക് മുന്നോടിയായി നേരത്തെ പരിപാടിയില്‍ നിന്നും പുറത്തുപോയവരെല്ലാം തിരിച്ചെത്തിയിരുന്നു. ശ്രീനിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ മനോജും താരത്തെ മാറ്റി നിര്‍ത്തി പ്രണയത്തെക്കുറിച്ച് ചോദിച്ചിരുന്നു. വ്യക്തിത്വം പണയപ്പെടുത്തുന്ന തരത്തിലും മറ്റൊരാളെ വേദനിപ്പിക്കുന്ന തരത്തിലും ഗെയിം കളിക്കരുതെന്നും അങ്ങനെ ജയിക്കേണ്ടെന്നും താരം ശ്രീനിയോട് പറഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നിലെ അഭിനയമാണ് നിങ്ങളുടെ പ്രണയമെന്നാണ് പൊതുവിലുള്ള വിലയിരുത്തലുകളെന്നും അത് ശരിയാണോ എന്നുമൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്. തന്റെ നിലപാട് ശ്രീനി കൃത്യമായി വ്യക്തമാക്കിയിരുന്നു.

ശ്രീനിയുടെ നിലപാടില്‍ സംശയമില്ല

ശ്രീനിയുടെ നിലപാടില്‍ സംശയമില്ല

നാളുകള്‍ക്ക് ശേഷം ബിഗ് ഹൗസിലേക്കെത്തിയവരെല്ലാം പേളി-ശ്രീനി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ശ്രീനിയും പേളിയും ഒരുമിച്ചല്ലാത്തതും ഇവര്‍ ശ്രദ്ധിച്ചിരുന്നു. പരസ്യമായും രഹസ്യമായും എല്ലാവരും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ശ്രീനിയുടെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും അവന്‍ ഉറച്ച് തന്നെ നില്‍ക്കുകയാണെന്നുമായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ പേളിയുടെ കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഷിയാസിനെ മാറ്റി നിര്‍ത്തി രഞ്ജിനി ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു.

സംസാരിക്കാനെത്തിയപ്പോള്‍

സംസാരിക്കാനെത്തിയപ്പോള്‍

പുറത്തുനിന്നെത്തിയവരെല്ലാം പോയതിന് ശേഷമാണ് ശ്രീനി പേളിക്കരികിലേക്കെത്തിയത്. മനോജ് തന്നോട് സംസാരിച്ചതിനെക്കുറിച്ച് താരം പേളിയോട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മറുപടിയൊന്നും പറയാതെ പോയി കിടന്നോളാനായിരുന്നു പേളി പറഞ്ഞത്. താരത്തിന്റെ നടപടിയില്‍ ശ്രീനിക്ക് ദേഷ്യം പിടിച്ചിരുന്നു. പറയാനുള്ളത് പറഞ്ഞേ പോകൂവെന്ന ഭാവത്തിലായിരുന്നു ശ്രീനി. തന്നെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നതിനെക്കുറിച്ച് പേളിയും കൃത്യമായി മനസ്സിലാക്കിയിരുന്നു.

ഷിയാസ് കാരണം

ഷിയാസ് കാരണം

പേളി ശ്രീനി പ്രണയത്തെ തുടക്കം മുതല്‍ ശക്തമായി പിന്തുണച്ചായാളാണ് ഷിയാസ്. ഇത്തരത്തിലൊരു ഇഷ്ടത്തെക്കുറിച്ച് ശ്രീനി തന്നോട് പറഞ്ഞപ്പോള്‍ ഷിയാസായിരുന്നു ഹംസമായത്. ഇപ്പോള്‍ താനവരുടെ ശത്രുവായെന്നും അവര്‍ക്കിടയിലെ പ്രശ്‌നക്കാരനാണ് താനെന്ന തരത്തിലുമാണ് ഇരുവരും പെരുമാറുന്നതെന്നായിരുന്നു താരം പറഞ്ഞത്. നിനക്ക് ഇത് തന്നെ വേണമെന്നും പറഞ്ഞായിരുന്നു രഞ്ജിനി കളിയാക്കിയത്. ഷിയാസ് കാരണമാണ് തന്നെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതെന്നും അതിന് അവസരം നല്‍കിയത് ശ്രീനിയാണെന്നും പറഞ്ഞ് പേളി ശ്രീനിയെ കുറ്റപ്പെടുത്തിയിരുന്നു.

ഇങ്ങനെ ജീവിക്കാനാവില്ല

ഇങ്ങനെ ജീവിക്കാനാവില്ല

എല്ലാവരും തന്നെക്കുറിച്ച് കുറ്റം പറയുകയും തന്റെ ജീവിതത്തെ പന്ത് പോലെ തട്ടിക്കളിക്കുകയാണെന്നും പേളി പറഞ്ഞു. തന്നെ സംരക്ഷിക്കേണ്ടയാളായ ശ്രീനി അത് ചെയ്യുന്നില്ലെന്നും താരം പരാതിപ്പെട്ടിരുന്നു. തന്റെ ജീവിതം തുലയ്ക്കരുതെന്നും ഇങ്ങനെയാണെങ്കില്‍ തനിക്ക് തുടരാന്‍ പറ്റില്ലെന്നും പേളി പറഞ്ഞിരുന്നു. കാര്യം പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് ശ്രീനി പറഞ്ഞു. ഇത്രയും ദിവസം തന്നെ പറ്റിക്കുകയായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നും കുടുംബം തനിക്ക് തമാശയാണെന്നും പേളി പരിഹസിച്ചു. ദേഷ്യം വന്ന ശ്രീനിയാവട്ടെ താരത്തിനരികില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

ആരായിരിക്കും ആ വിജയി?

ആരായിരിക്കും ആ വിജയി?

ബിഗ് ബോസിന് അകത്തുള്ളവരും പുറത്തുള്ളവരും ഒരുപോലെ ചോദിക്കുന്ന ചോദ്യമാണിത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഫാന്‍സ് ഗ്രൂപ്പുകളെല്ലാം സജീവമായിരുന്നു. അവരവരുടെ ഇഷ്ടതാരം ജയിക്കാനായാണ് താരങ്ങളും ആഗ്രഹിക്കുന്നത്. ബിഗ് ഹൗസില്‍ നിന്നും തിരിച്ചുപോവുന്നതിനിടയില്‍ പുറത്തുനിന്നെത്തിയ താരങ്ങള്‍ എല്ലാവര്‍ക്കും വിജയാശംസ നേര്‍ന്നിരുന്നു. ഞായറാഴ്ച വൈകിട്ട് എഴിനാണ് ഫിനാലെ ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X