പേളിയേയും ശ്രീനിയേയും തമ്മിലടിപ്പിക്കാന്‍ ഷിയാസ്? ഇടപെടലുകളില്‍ അസ്വസ്ഥയായ താരം പൊട്ടിത്തെറിച്ചു!
Recommended Video

മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് മലയാളം ഗ്രാന്റ് ഫിനാലെയ്ക്ക് തൊട്ടുമുന്നിലെത്തി നില്‍ക്കുകയാണിപ്പോള്‍. നൂറ് ദിനം ലക്ഷ്യമാക്കി കുതിച്ച പരിപാടിയുടെ ഗ്രാന്റ് ഫിനാലൊണ് ഞായറാഴ്ച. ഇത്തവണ ആരായിരിക്കും വിജയിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അപ്രതീക്ഷിതമായി മിഡ് വീക്ക് എവിക്ഷനിലൂടെ അതിഥി കൂടി പുറത്തേക്ക് പോയപ്പോള്‍ മത്സരാര്‍ത്ഥികളുടെ എണ്ണം ആറായി ചുരുങ്ങിയിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ വിഡയിപ്പിക്കുന്നതിനായുള്ള ശ്രമം ആരാധകര്‍ ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. രസകരമായ ടാസ്‌ക്കും ട്വിസ്റ്റുമൊക്കെയായാണ് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
പേളി മാണി, ശ്രിനിഷ് അരവിന്ദ്, ഷിയാസ്, സുരേഷ്, സാബു ഇവരിലാരായിരിക്കും ഒരു കോടിയുടെ സമ്മാനം സ്വന്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി. സാബുവാണ് ബിഗ് ബോസ് വിന്നറാവേണ്ടതെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ പേളിക്കാണ് അതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. മറ്റുചിലരാവട്ടെ ഷിയാസിനാണ് സാധ്യതയെന്നും പറയുന്നു. സുരേഷായിരിക്കും വിജയി എന്ന് പറയുന്നവരും കുറവല്ല. മത്സരം മുറുകുന്നതിനിടയില്‍ പല തരത്തിലുള്ള കുതന്ത്രങ്ങളാണ് താരങ്ങള്‍ പ്രയോഗിക്കുന്നത്. ഷിയാസിനേയും ശ്രീനിയേയും തകര്‍ക്കാനുള്ള ലക്ഷ്യവുമായാണ് പേളി നീങ്ങുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

പേളി- ശ്രീനി പിണക്കം
ബിഗ് ബോസിലെ പ്രണയ ജോഡികളായ പേളിയും ശ്രീനിയും ഇടയ്ക്കിടയ്ക്ക് വഴക്കിടാറുണ്ട്. പെട്ടെന്ന് സ്വഭാവം മാറുന്നതിനാല്‍ പേളിയെ മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും എങ്ങനെ പെരുമാറണമെന്നറിയില്ലെന്നും നേരത്തെ ശ്രീനി പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള പിണക്കം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. പേളിയുമായി പിണക്കമുണ്ടെന്ന് ശ്രീനിയും താനും പിണക്കത്തിലാണെന്ന് പേളിയും വ്യക്തമാക്കിയിരുന്നു. പതിവ് പോലെ തന്നെ ഇടയ്ക്ക് വെച്ച് തന്നെ ഒഴിവാക്കിക്കോളാനായിരുന്നു ശ്രീനി പറഞ്ഞത്. പേളിയാവട്ടെ ഷിയാസിനെക്കുറിച്ചും തന്റെ നിബന്ധന ലംഘിച്ചതിനെക്കുറിച്ചുമായിരുന്നു പറഞ്ഞത്.

ഷിയാസിന്റെ ഇടപെടല്‍
ശ്രീനിക്ക് പേളിയോട് പിണക്കമുണ്ടെന്നും അവഗണിക്കുന്നതായുള്ള പരാതിയുണ്ടെന്നും ഷിയാസ് പേളിയോട് പറഞ്ഞിരുന്നു. ശ്രീനി നേരത്തെ തന്നോട് പറഞ്ഞ കാര്യങ്ങളായിരുന്നു താരം പറഞ്ഞത്. തലേ ദിവസം നടന്ന മിഡ് വീക്ക് എവിക്ഷനില്‍ പുറത്താവാതെ നിന്ന ശ്രീനിയെ കണ്ടിട്ടും പേളിയുടെ മുഖത്ത് യാതൊരു സന്തോഷവുമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. തന്നോട് മിണ്ടാതെയിരിക്കുമ്പോഴും പാട്ടും ഡാന്‍സുമൊക്കെയായി പേളി സന്തോഷവതിയാണെന്നായിരുന്നു ശ്രീനി പറഞ്ഞത്.

പേളിക്ക് അസ്വസ്ഥത
തങ്ങളുടെ കാര്യം ഷിയാസിലൂടെ അറിയേണ്ടി വന്നതിന്റെ അസ്വസ്ഥതയായിരുന്നു പേളിക്ക്. മൂന്നാമതൊരാള്‍ കടന്നുവരുന്നതിനെക്കുറിച്ച് നേരത്തെയുണ്ടാക്കിയ ധാരണ ശ്രീനി തെറ്റിച്ചുവെന്നും പേളി പറഞ്ഞിരുന്നു. എന്നാല്‍ ഒരുമിച്ചിരിക്കുന്നതിനിടയില്‍ തന്റെ മനസ്സില്‍ തോന്നിയ കാര്യമായിരുന്നു അവിടെ പറഞ്ഞതെന്നും അതില്‍ക്കൂടുതലൊന്നുമില്ലെന്നും തന്നെ അവഗണിക്കുന്നതായും ഒഴിവാക്കാന്‍ ശ്രമിക്കുന്നതായും തനിക്ക് തോന്നിയിരുന്നുവെന്നും ശ്രീനി പറഞ്ഞിരുന്നു. ഇരുവരും വാക്ക് തര്‍ക്കം തുടരുന്നതിനിടയില്‍ ദേഷ്യപ്പെട്ട് ശ്രീനി പുറത്തേക്ക് പോയിരുന്നു.

ഷിയാസ് കാരണം വഴക്കോ?
പേളിയും ശ്രീനിയും തമ്മിലുള്ള വഴക്കിനെക്കുറിച്ച് സാബു അറിഞ്ഞിരുന്നു. ബിഗ് ഹൗസിന് പുറത്തുള്ള തീ അണയാതെ സൂക്ഷിക്കണമെന്ന് അദ്ദേഹം ഇരുവരോടും പറഞ്ഞിരുന്നു. അതിനിടയിലാണ് ഇവരുടെ പിണക്കത്തെക്കുറിച്ച് മനസ്സിലാക്കിയത്. ഷിയാസാണ് ഇപ്പോഴത്തെ വഴക്കിന് കാരണമെന്നറിഞ്ഞപ്പോള്‍ അവന്‍ കാരണം മനുഷ്യന്‍മാര്‍ വഴക്കുണ്ടാക്കുമോയെന്നായിരുന്നു സാബുവിന്റെ ചോദ്യം. അതിഥിയെ ചൊറിഞ്ഞ കാര്യത്തെക്കുറിച്ച് സാബു പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് അമ്മയേയും സഹോദരിയും തിരിച്ചറിയാന്‍ കഴിയില്ലെന്ന് ഷിയാസും ആവര്‍ത്തിച്ചിരുന്നു. നേരത്തെ വഴക്കിനിടയില്‍ അതിഥി ഇക്കാര്യം പറഞ്ഞിരുന്നു.

വീട്ടുകാര്‍ കാണുന്നുണ്ട്
5 വീട്ടുകാര്‍ കാണുന്നുണ്ട്
തന്റെ വീട്ടുകാര്‍ ഇതെല്ലാം കാണുന്നുണ്ടെന്നും അവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ സങ്കടം തോന്നുണ്ടെന്നും പേളി പറഞ്ഞിരുന്നു. തങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ വരരുതെന്ന മുന്നറിയിപ്പും ഷിയാസിന് നല്‍കിയിരുന്നു. അടുക്കളയിലെത്തിയ പേളി സാബുവിനോടും സുരേഷിനോടും തന്റെ സങ്കടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പേളിയുടെ പറച്ചിലുകളെല്ലാം വെറും തോന്നലുകളായിരുന്നുവെന്നായിരുന്നു സുരേഷ് പറഞ്ഞത്.

ഒഴിവാക്കാന്‍ ശ്രമിക്കുകയാണോ?
രാത്രിയില്‍ പേളി അരികിലെത്തിയപ്പോഴാണ് തന്റെ മനസ്സിലെ സംശയത്തെക്കുറിച്ച് ശ്രീനി ചോദിച്ചത്. ഇതോടെ വഴക്ക് രൂക്ഷമാവുകയായിരുന്നു. തന്നെ ഒഴിവാക്കാനുള്ള ശ്രമമാണ് പേളി നടത്തുന്നതെന്നും അതിനായി കാരണങ്ങള്‍ കണ്ടെത്തുകയാണെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാല്‍ അവഗണിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഷിയാസ് കൂടെയുള്ളതിനാലാണ് സംസാരിക്കാന്‍ വരാതിരുന്നതെന്നുമായിരുന്നു പേളി പറഞ്ഞത്. ഷിയാസിനോട് ശ്രീനി പറഞ്ഞ കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വേദന തോന്നിയിരുന്നുവെന്നും പേളി പറഞ്ഞിരുന്നു.

മോതിരം തിരികെ നല്‍കി
മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നറിയിച്ച് പേളി ആകെ അസ്വസ്ഥയായിരുന്ന സമയത്ത് ശ്രീനി തന്റെ ആനവാല്‍ മോതിരം പേളിക്ക് നല്‍കിയിരുന്നു. ധൈര്യം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. അടുത്തിടെ എലിമിനേഷനില്‍ ആ മോതിരം തിരികെ നല്‍കുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. വഴക്കിനിടയില്‍ പേളി മോതിരം തിരികെ ഏല്‍പ്പിച്ചിരുന്നു. ശ്രീനി തിരികെയെത്തിയതോടെ വീണ്ടും മോതിരം തരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications