ശ്രീനിയുമായുള്ള പ്രണയത്തില്‍ വീട്ടുകാരുടെ നിലപാടോര്‍ക്കുമ്പോള്‍ ഭയം! പേളിയുടെ നിലപാടില്‍ മാറ്റം?

Recommended Video

പേളി തേപ്പു തുടങ്ങിയെന്നു സഹതാരങ്ങൾ | filmibeat Malayalam

റേറ്റിങ്ങില്‍ ഏറെ മുന്നിലാണ് ഇപ്പോള്‍ ബിഗ് ബോസ് മലയാളം. വിമര്‍ശനവും വിവാദവുമൊക്കെയായി മുന്നേറുകയാണ് പരിപാടി. പേളി മാണിയും ശ്രിനിഷും അരവിന്ദും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് പലരും ചര്‍ച്ച ചെയ്യുന്നത്. ഗെയിമിന്റെ ഭാഗമായാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ മറ്റൊരു വിഭാഗമാവട്ടെ ഇവര്‍ ശരിക്കും പ്രണയത്തിലാണെന്നും ഇത് വിവാഹത്തിലെത്തുമെന്നുമാണ് വാദിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളില്‍ ഇക്കാര്യം എന്നും ചര്‍ച്ചാവിഷയവുമാണ്. പരിപാടിയിലേക്ക് വരുന്നതിന് മുന്‍പേ ശ്രീനി പ്രണയത്തിലായിരുന്നുവെന്നും താരത്തിന്റെ വരവിനായി കാമുകി കാത്തിരിക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ആ ബന്ധം അന്നേ തകര്‍ന്നുവെന്നാണ് ശ്രീനി പറഞ്ഞത്.

ശ്രീനിയുടെയും പ്രണയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ മാത്രമല്ല മത്സരാര്‍ത്ഥികളും ചര്‍ച്ച ചെയ്യുന്നുണ്ട്. പേളിയുടെ യഥാര്‍ത്ഥ വ്യക്തിത്വമല്ല ഇതെന്നും മത്സരത്തിനായി ഇരുവരും നടത്തിയ ഗെയിം പ്ലാനാണ് ഇതെന്നുമുള്ള വാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ത്തന്നെ പ്രണയത്തിലായതും അത് വിവാഹത്തിലെത്തിക്കണമെന്നും ഇരുവരും പറഞ്ഞപ്പോള്‍ എല്ലാവരും നടുങ്ങിയിരുന്നു. ഇരുവീട്ടുകാരും ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ച് ഇരുവരും ആശങ്കയിലാണ്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

പേളിയുടെ ആശങ്ക

പേളിയുടെ ആശങ്ക

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ പേളി മാണി ജീവിതത്തില്‍ ബോള്‍ഡായിരുന്നുവെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ അത് സ്‌ക്രീനിലെ നിലനില്‍പ്പിന് വേണ്ടിയായിരുന്നുവെന്നും താന്‍ പാവമാണെന്നും പേളി തെളിയിച്ചിരുന്നു. ബിഹ് ഹൗസിലേക്കെത്തിയതോടെയാണ് താരത്തിന്‍രെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തുവന്നത്. താരത്തെ നേരത്തെ അറിയുന്ന രഞ്ജിനിയും പരിപാടിയിലെത്തിയിരുന്നു. ഇപ്പോഴത്തെ പേളിയെ തനിക്കറിയില്ലെന്നും ഇത് ഫേക്ക് വ്യക്തിത്വമാണെന്നും താരം പറഞ്ഞിരുന്നു. പേളിയുടെ പല നീക്കങ്ങളെയും സംശയത്തോടെയാണ് മറ്റുള്ളവര്‍ വീക്ഷിക്കുന്നത്.

പിണക്കം നടിച്ചു

പിണക്കം നടിച്ചു

മത്സരത്തില്‍ തുടരുന്നതിനായി പേളി ശ്രീനിയെ കരുവാക്കുകയാെന്നാണ് പലരും പറയുന്നത്. ഇത് തേപ്പായി മാറുമെന്നും വാദങ്ങളുണ്ട്. എന്നാല്‍ ഈ ബന്ധത്തില്‍ രണ്ടുപേരും സീരിയസ്സാണെന്നാണ് പറഞ്ഞത്. ഇനിയുള്ള ജീവിതം ഒരുമിച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്നുവെന്നും വീട്ടുകാരോട് ഇതേക്കുറിച്ച് പറയണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു. ശ്രീനിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിയുമ്പോള്‍ തന്റെ വീട്ടുകാര്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തെക്കുറിച്ചോര്‍ത്ത് പേളി ആശങ്കയിലാണ്. എന്നാല്‍ തന്റെ വീട്ടുകാര്‍ ഇത് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീനി. വീട്ടില്‍ ഇതിനോടകം തന്നെ ഇക്കാര്യം ചര്‍ച്ചാവിഷയമായിട്ടുണ്ടാവുമെന്നും ശ്രീനി ഇനി തന്നോട് സംസാരിക്കേണ്ടെന്നും പറഞ്ഞ് പിണക്കം നടിക്കുകയായിരുന്നു ശ്രീനി.

 പേടിക്കേണ്ട കാര്യമില്ലെന്ന് ശ്രീനി

പേടിക്കേണ്ട കാര്യമില്ലെന്ന് ശ്രീനി

എന്നാല്‍ അതേക്കുറിച്ചോര്‍ത്തൊന്നും പേടിക്കേണ്ടതില്ലെന്നും തന്നോട് മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ശ്രീനിയുടെ നിലപാട്. താരം സംസാരിച്ച് തുടങ്ങിയപ്പോള്‍ പേളിയും ഒപ്പം ചേരുകയായിരുന്നു. മറ്റുള്ളവരെല്ലാം കുറ്റപ്പെടുത്തുമ്പോളും ശ്രീനിയാണ് താരത്തിന് ശക്തമായ പിന്തുണ നല്‍കുന്നത്. മ്ത്സരാര്‍ത്ഥികളെല്ലാം ഇവരുടെ ബന്ധത്തെ പരിഹസിക്കുമ്പോള്‍ ശക്തമായി കൂടെ നില്‍ക്കുന്നത് ഷിയാസാണ്. പേളി തന്റെ സഹോദരിയാണെന്നും നിങ്ങള്‍ വിവാഹം ചെയ്ത് അടിപൊളിയായി ജീവിക്കുന്നത് കാണണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇവര്‍ക്കൊപ്പം മിക്കപ്പോഴും ഇദ്ദേഹത്തെയും കാണാറുണ്ട്.

സംസാരിച്ച് പരിഹരിച്ചു

സംസാരിച്ച് പരിഹരിച്ചു

പേളിയുടെ ആശങ്കയെക്കുറിച്ച് ശ്രീനി വിശദമായി സംസാരിച്ചതോടെയാണ് താരത്തിന് ആശ്വാസമായത്. പേളിയുടെ ആശങ്കയെ ശരിവെക്കുന്ന തരത്തിലുള്ള നിലപാടുകളാണ് വീട്ടുകാരുടേതും. രക്ഷിതാവ് എന്നതിനും അപ്പുറത്ത് അവളുടെ അടുത്ത സുഹൃത്ത് കൂടിയാണ് താനെന്നും പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുമ്പോള്‍ താനുമായി കൂടിയാലോചന നടത്താറുണ്ടെന്നും ദിവസങ്ങളുടെ പരിചയത്തില്‍ ഒരാളെ അവള്‍ ജീവിതപങ്കാളിയാക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു താരത്തിന്റെ പിതാവ് പറഞ്ഞത്. ഗെയിമിന് വേണ്ടിയാണ് മകള്‍ പോയതെന്നാണ് താരമാതാവ് പറഞ്ഞത്.

ക്യാപ്റ്റന്‍ ടാസ്‌ക്കില്‍ ശ്രീനി വിജയിച്ചു

ക്യാപ്റ്റന്‍ ടാസ്‌ക്കില്‍ ശ്രീനി വിജയിച്ചു

ബഷീറാണ് നിലവിലെ ക്യാപ്റ്റന്‍. പോയവാരത്തിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനായി കബഡി മത്സരമായിരുന്നു ബിഗ് ബോസ് നടത്തിയത്. ശ്രീനിയായിരുന്നു ഈ മത്സരത്തില്‍ വിജയിച്ചത്. മത്സരത്തില്‍ വിജയിച്ച താരത്തെ എല്ലാവരും അഭിനന്ദിച്ചിരുന്നു. അനൂപും സാബുവായുമുണ്ടായ വഴക്ക് അത് പോലെ തന്നെ തുടരുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് പലരും സംസാരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ വഴക്കില്‍ എല്ലാവരും ഞെട്ടിയിരുന്നു.

പേളിയെ മനസ്സിലാവുന്നില്ലെന്ന് അര്‍ച്ചന

പേളിയെ മനസ്സിലാവുന്നില്ലെന്ന് അര്‍ച്ചന

ഇത്തവണയും പേളി എലിമിനേഷന്‍ നോമിനേഷനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി തവണ താരം ഈ ലിസ്റ്റില്‍ വന്നിരുന്നു. നോമിനേഷനില്‍ ഉള്ളതുകൊണ്ടാണോയെന്നറിയില്ല താരം വഴക്കുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്. മൊത്തത്തില്‍ എവിടെയോ ഒരു സ്്‌പെലിങ്ങ് മിസ്റ്റേക്കുണ്ടെന്നും ചെയ്ത കാര്യം മറന്നുപോവുകയും പേര് വിളിച്ചാല്‍പ്പോലും കേള്‍ക്കാത്ത അവസ്ഥയാണെന്നും താരം പറയുന്നു.

ശ്രീനിയെക്കുറിച്ച് അതിഥി പറഞ്ഞത്

ശ്രീനിയെക്കുറിച്ച് അതിഥി പറഞ്ഞത്

തന്നെക്കുറിച്ചുള്ള അതിഥിയുടെ പരാതിയും ശ്രീനി കേട്ടിരുന്നു. ശ്രീനിയുടെ പെരുമാറ്റം തനിക്കിഷ്ടമല്ലെന്നായിരുന്നു താരം പറഞ്ഞത്. മനസ്സിലെന്തോ ദേഷ്യമുള്ളത് പോലെയാണ് പെരുമാറുന്നതെന്നും ഈ സ്വഭാവം തനിക്കിഷ്ടമല്ലെന്നും അതിഥി പറഞ്ഞപ്പോള്‍ താന്‍ ഇങ്ങനെയാണെന്നും ആരോടും ദേഷ്യമുള്ളത് കൊണ്ടല്ല അങ്ങനെ പെരുമാറുന്നതെന്നുമായിരുന്നു താരം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X