For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുടെ പ്രണയം വീട്ടുകാരുടെ ഉറക്കം കെടുത്തുന്നു?ചങ്ക് തകര്‍ന്ന് ശ്രീനിയുടെ കാമുകി? കളി കാര്യമായോ?

  |
  പേളിയുടെ പ്രണയം വീട്ടുകാരുടെ ഉറക്കം കെടുത്തുന്നു? | filmibeat Malayalam

  ബിഗ് ബോസിലേക്കെത്തിയപ്പോഴാണ് പല താരങ്ങളുടെയും യഥാര്‍ത്ഥ സ്വഭാവവും വ്യക്തിത്വും പുറത്തുവന്നത്. വ്യത്യസ്ത സ്വഭാവക്കാരായ 16 പേരുമായാണ് ബിഗ് ബോസ് തുടങ്ങിയത്. മത്സരം പുരോഗമിക്കുന്നതിനുസരിച്ച് പുറത്തേക്ക് പോവുന്നവരുടെ എണ്ണവും കൂടുകയാണ്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹിമ ശങ്കര്‍ തിരികെ പരിപാടിയിലേക്കെത്തിയിരുന്നു. രഞ്ജിനി ഹരിദാസായിരുന്നു അടുത്തിടെ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ബഷീറും ഷിയാസുമായുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് താരത്തിന് ജനപിന്തുണ കുറഞ്ഞത്.

  മമ്മൂട്ടിയായിരിക്കുമെന്നുറപ്പിച്ചോ! ഇത് കേട്ടാല്‍ അദ്ദേഹം നിരസിക്കില്ലെന്ന് ശ്യാമപ്രസാദിനോട് രഞ്ജിത്

  വഴക്കും വാഗ്വാദവുമെന്നതിനും അപ്പുറത്ത് ബിഗ് ബോസില്‍ പ്രണയവും പൂത്തുലയുന്നുണ്ട്. ബിഗ് ഹൗസ് പൂങ്കാവനമാക്കിയാണ് പേളി മാണിയും ശ്രിനിഷും ജീവിക്കുന്നതെന്നാണ് പലരുടെയും പരിഹാസം. ഇരുവരുടെയും ബന്ധം പ്രണയത്തിലേക്ക് കടക്കുന്നുവെന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ ചോദിച്ചപ്പോഴാണ് ഇരുവരും അക്കാര്യം സ്ഥിരീകരിച്ചത്. മുന്നോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നതായും ഇരുവരും വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചോര്‍ത്ത് ആശങ്കയുണ്ടെന്നും അവരോട് ഇക്കാര്യം സംസാരിക്കാനായും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കുടുംബാംഗങ്ങളെ ബിഗ് ബോസിലെത്തിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാലും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് താരകുടുംബങ്ങള്‍ അവരുടെ തീരുമാനം വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് താരകുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളത്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിയും മോഹന്‍ലാലും 25 ലക്ഷം നല്‍കിയപ്പോള്‍ ദിലീപ് ഒരു കോടി? പരിഹാസവുമായി സോഷ്യല്‍ മീഡിയ! കാണൂ!

   പേളിയും ശ്രീനിയും പ്രണയത്തില്‍?

  പേളിയും ശ്രീനിയും പ്രണയത്തില്‍?

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായവരാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദനും. അവതാരകയും അഭിനേത്രിയും ഗായികയുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച് മുന്നേറുന്ന പേളിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണയം, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലൂടെയാണ് ശ്രിനിഷ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായി മാറിയത്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസില്‍ മാറ്റുരയ്ക്കാനായി ഇരുവരുമെത്തുന്ന് സ്ഥിരീകരിച്ചത്. അവസാന നിമിഷമാണ്. തുടക്കം മുതലേ അടുത്ത സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലാണെമ്മ് സ്ഥിരീകരണം നടത്തിയത് അടുത്തിടെയാണ്.

  ശക്തമായ പിന്തുണ

  ശക്തമായ പിന്തുണ

  ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പിന്‍വാങ്ങാനിരുന്നയാളാണ് പേളി മാണി. വീട്ടില്‍ പോണമെന്ന് പറഞ്ഞ് താരം ഇടയ്ക്കിടയ്ക്ക് കരയാറുണ്ടായിരുന്നു. ആ സമയത്ത് ശക്തമായ പിന്തുണ നല്‍കി തിരികെ പഴയ ഫോമിലേക്ക് എത്തിച്ചത് ശ്രിനിഷായിരുന്നു. അരിസ്‌റ്റോ സുരേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് പേളിയും അദ്ദേഹവും വഴിപിരിയുകയായിരുന്നു. മുട്ടന്‍വഴക്കിന് ശേഷമായിരുന്നു ഇരുവരും പഴയ സൗഹൃദം അവസാനിപ്പിച്ചത്. പേളിക്ക് ശക്തമായ പിന്തുണയാണ് ശ്രീനി നല്‍കുന്നത്. മത്സരത്തില്‍ തുടരണമെങ്കില്‍ ആരുടെയെങ്കിലും ശക്തമായ പിന്തുണ ആവശ്യമാണെന്ന് മനസ്സിലാക്കിയതിന് ശേഷം പേളി നടത്തുന്ന നീക്കമാണ് ഇതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

  മോഹന്‍ലാലിന്റെ ചോദ്യം

  മോഹന്‍ലാലിന്റെ ചോദ്യം

  ഓണം ആഘോഷിക്കാനായി മോഹന്‍ലാല്‍ ബിഗ് ഹൗസിലേക്കെത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായുള്ള എപ്പിസോഡിനിടയിലാണ് അദ്ദേഹം ഇവരുടെ ബന്ധത്തെക്കുറിച്ച് ചോദിച്ചത്. രാത്രിയില്‍ മാറി നിന്നുള്ള സംസാരത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാണോയെന്ന് താരം ചോദിച്ചത്. തനിക്ക് ശ്രീനിയെ ഒരുപാട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുമായിരുന്നു പേളി പറഞ്ഞത്. പേളിയെ തനിക്കും ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ശ്രീനിയും പറഞ്ഞതോടെയാണ് ഇവരുടെ പ്രണയത്തിന് ആശംസ നേര്‍ന്ന് മറ്റുള്ളവരെത്തിയത്.

  ശ്രീനിയെ കാത്തിരിക്കുന്നു

  ശ്രീനിയെ കാത്തിരിക്കുന്നു

  വിവാഹം ആലോചിക്കുന്ന സമയത്തായിരുന്നു താന്‍ ബിഗ് ബോസിലേക്കെത്തിയതെന്ന് നേരത്തെ ശ്രീനി പറഞ്ഞിരുന്നു. ശ്രീനിക്ക് വേറെ പ്രണയമുണ്ടെന്നും തങ്കം പോലത്തെ കുട്ടിയാണ് അതെന്നും അര്‍ച്ചനയും പറഞ്ഞിരുന്നു. ആ ബന്ധത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് ശ്രീനി പറഞ്ഞതായി സാബുവും പറഞ്ഞിരുന്നു. എന്നാല്‍ ബിഗ് ഹൗസിന് പുറത്ത് ശ്രീനിയെ കാത്ത് ഒരാളുണ്ട്. സാധരണക്കാരിയായ കാമുകിയും ശ്രീനിയും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

  ന്യായീകരിക്കാനാവാത്ത പ്രവര്‍ത്തി

  ന്യായീകരിക്കാനാവാത്ത പ്രവര്‍ത്തി

  ഇവരുടെ ബന്ധത്തെക്കുറിച്ച് ഇരുകുടുംബങ്ങള്‍ക്കും അറിയാം. പരിപാടിയിലേക്ക് പോകുന്നത് വരെ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. ശ്രീനിയും പേളിയും തമ്മില്‍ പ്രണയത്തിലാണോയെന്ന കാര്യത്തെക്കുറിച്ച് കൃത്യമായി അറിയില്ല, അദ്ദേഹം തീരുമാനം മാറ്റിയതായും അറിയില്ല. പരിപാടിക്കായി ചെയ്തതാണെങ്കില്‍പ്പോലും ശ്രീനിയുടെ ഈ പ്രവര്‍ത്തി ന്യായീകരിക്കാനാവില്ലെന്നും ഇനി ഈ ബന്ധത്തില്‍ തുടരുന്നില്ലെന്നുമാണ് കാമുകിയുടെ നിലപാടെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

   ശ്രീനിയെ ഉപേക്ഷിച്ചതില്‍ കുറ്റബോധമില്ല

  ശ്രീനിയെ ഉപേക്ഷിച്ചതില്‍ കുറ്റബോധമില്ല

  ശ്രീനിയുമായുള്ള ബന്ധത്തില്‍ ഇനി താല്‍പര്യമില്ലെന്നും അത് തുടരുന്നതില്‍ കാര്യമില്ലെന്നും വ്യക്തമാക്കിയ മകള്‍ക്ക് ശക്തമായ പിന്തുണ നല്‍കി രക്ഷിതാക്കളും ഒപ്പമുണ്ട്. ശ്രീനിയെ ഉപേക്ഷിച്ചതില്‍ അവള്‍ക്കൊരിക്കലും കുറ്റബോധമില്ല. ശ്രീനിക്കും പേളിക്കും ആശംസ നേരുന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു. നേരത്തെയുണ്ടായിരുന്ന ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അല്ലായിരുന്നുവെങ്കില്‍ ആ ബന്ധം വിവാഹത്തിലെത്തിയേനെ എന്നായിരുന്നു താരം പറഞ്ഞത്.

  പേളിയുടെ തീരുമാനമറിഞ്ഞപ്പോള്‍ ഞെട്ടി

  പേളിയുടെ തീരുമാനമറിഞ്ഞപ്പോള്‍ ഞെട്ടി

  ശ്രീനിയുമായി പ്രണയത്തിലാണെന്ന് പേളി പറയുന്നത് കണ്ട് ഞെട്ടിയിരുന്നുവെന്ന് താരപിതാവ് പറയുന്നു. കുറച്ച് ദിവസത്തെ പരിചയത്തിന് ശേഷം ഒരാളുമായി പ്രണയത്തിലായെന്നും അദ്ദേഹത്തെ വിവാഹം ചെയ്യുമെന്നും മകള്‍ പറയുമെന്ന് കുടുംബം ഒരിക്കലും കരുതിയിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതില്‍പ്പിന്നെ കുടുംബാംഗങ്ങളെല്ലാം അസ്വസ്ഥരാണ്.പേളി എങ്ങനെ ഇങ്ങനെയൊരു തീരുമാനത്തിലെത്തി എന്ന്തിനെക്കുറിച്ചാണ് ഇപ്പോഴും ആലോചിക്കുന്നതും, അതാണ് മനസ്സിലാവാത്തതെന്നും അദ്ദേഹം പറയുന്നു.

  വിവാഹം കുട്ടിക്കളിയല്ല

  വിവാഹം കുട്ടിക്കളിയല്ല

  ശ്രീനിയെന്ന വ്യക്തി മോശമായതുകൊണ്ടല്ല, മറിച്ച് കുറഞ്ഞ ദിവസത്തെ പരിചയത്തിനൊടുവില്‍ ചിന്തിക്കേണ്ട കാര്യമല്ല വിവാഹം. ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴൊക്കെ അവള്‍ അത് താനുമായി പങ്കുവെക്കാറുണ്ടെന്നും അച്ഛന്‍ മാത്രമല്ല നല്ലൊരു സുഹൃത്ത് കൂടിയാണ് താനെന്നും അദ്ദേഹം പറയുന്നു. ഗെയമിന് വേണ്ടി ചെയ്യുന്നതാണോ അതോ യഥാര്‍ത്ഥത്തിലാണോയെന്നൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

   രാഹുല്‍ ഈശ്വര്‍ പറയുന്നത്?

  രാഹുല്‍ ഈശ്വര്‍ പറയുന്നത്?

  പേളി തന്റെ അടുത്ത സുഹൃത്താണ്. വര്‍ഷങ്ങളായി അവളെ അറിയാം. പേളിയുടെ തീരുമാനത്തെക്കുറിച്ചറിഞ്ഞപ്പോള്‍ രാഹുല്‍ ഈശ്വറും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യാഥാര്‍ത്ഥ്യം മാത്രമല്ല അല്ലാത്ത കാര്യങ്ങളും ചേരുന്നതാണ് റിയാലിറ്റി ഷോ. ആര്യയുടെ പരിണയവും മലയാളി ഹൗസും പോലെയാണ് ബിഗ് ഹൗസും. അവര്‍ പുറത്തിറങ്ങിക്കഴിഞ്ഞാലേ അവരുടെ ബന്ധത്തെക്കുറിച്ച് മനസ്സിലാവൂയെന്നും താരം പറയുന്നു. മലയാളി ഹൗസിലായിരുന്നപ്പോള്‍ റോസിനുമായി അടുത്ത സൗഹൃദത്തിലായിരുന്നു താന്‍ എന്നാല്‍ പുറത്തിറങ്ങിയപ്പോള്‍ തങ്ങള്‍ക്കിടയില്‍ വിയോജിപ്പുകളുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

  ദിയയ്ക്കും പറയാനുണ്ട്

  ദിയയ്ക്കും പറയാനുണ്ട്

  പേളിയും ശ്രീനിയും ഉറച്ച തീരുമാനത്തിലാണെങ്കില്‍ അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് ദിയ പറയുന്നത്. പരിപാടിയിലായിരുന്നപ്പോള്‍ പോലും പേളിയെന്ന വ്യക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനാല്‍ത്തന്നെ അവരുടെ ബന്ധത്തെക്കുറിച്ചും കൃത്യമായറിയില്ല. പരിപാടിയില്‍ നിന്നും പുറത്തിറങ്ങി വീട്ടുതാരുടെ പിന്തുണയോടെ ഇരുവരും വിവാഹിതാരവുകയാണെങ്കില്‍ താനും അവരെ പിന്തുണയ്ക്കുമെന്നും ദിയ പറയുന്നു.

   രഞ്ജിനി പറഞ്ഞത്?

  രഞ്ജിനി പറഞ്ഞത്?

  പേളി മാണിയും രഞ്ജിനിയും നേരത്തെ അറിയാവുന്നവരാണ്. പരിപാടിയിലെത്തിയതിന് ശേഷമുള്ള പേളിയെ തനിക്കറിയില്ലെന്ന് താരം പറഞ്ഞിരുന്നു. യഥാര്‍ത്ഥ വ്യക്തിത്വമല്ല പരിപാടിയില്‍ പ്രതിഫലിക്കുന്നതെന്നും പേളി ഫേക്കാണെന്നുമുള്ള ആരോപണം നിരവധി പേര്‍ ഉന്നയിച്ചിരുന്നു. കുറച്ച് ദിവസത്തെ പരിചയത്തിനൊടുവില്‍ ഒരാളോട് ഇഷ്ടമാണെന്ന് പറയാനും അയാളെ വിവാഹം കഴിക്കാനുമൊക്കെ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയെന്നും തന്നെ അത്ഭതപ്പെടുത്തിയ കാര്യമാണിതെന്നും രഞ്ജിനി പറഞ്ഞിരുന്നു.

  ദീപന്റെ അഭിപ്രായം

  ദീപന്റെ അഭിപ്രായം

  ബിഗ് ബോസ് ഒരു ദ്വീപാണ്. അവിടെ നടക്കുന്ന സംഭവങ്ങളും വ്യത്യസ്തമാണ്. പേളിയും ശ്രീനിയും പ്രായപൂര്‍ത്തിയായവരും പക്വതയുള്ളവരുമാണ്. പുറമേ നിന്നുള്ള യാതൊരു കാര്യവുമില്ലാതെ എല്ലാവരെയും ബിഗ് ബോസ് ഒരു ദ്വീപില്‍ പൂട്ടിയിട്ടിരിക്കുകയാണ്. അതിനുള്ളിലുള്ളവര്‍ തമ്മില്‍ സൗഹൃദവും സഹോദര ബന്ധവും പ്രണയവുമെല്ലാം വരുന്നത് സ്വഭാവികമാണ്. ഇതില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷവും ആ ബന്ധം അതേ പോലെ തുടരുന്നുണ്ടോയെന്നതാണ് പ്രധാനമെന്നും ദീപന്‍ പറയുന്നു.

  പേളിയും ശ്രീനിയും തീരുമാനിക്കട്ടെ

  പേളിയും ശ്രീനിയും തീരുമാനിക്കട്ടെ

  പേളി ശ്രീനി ബന്ധത്തെക്കുറിച്ച് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. നിലനില്‍പ്പിനായി ശ്രീനിയെ ഉപേയോഗിക്കുകയാണ് പേളിയെന്ന് ഒരു വിഭാഗം പറയുന്നു. ഇവരുടെ പ്രണയത്തെ എതിര്‍ത്ത് വീട്ടുകാരും രംഗത്തുണ്ട്. പലര്‍ക്കും ഇക്കാര്യം വിശ്വസിക്കാനുമായിട്ടില്ല. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ശ്രീനിയും പേളിയും തീരുമാനിക്കട്ടെ അവരുടെ ജീവിതത്തെക്കുറിച്ച്. അതിനായി നമുക്കും കാത്തിരിക്കാം.

  English summary
  Pearle Maney's father anf Srnish's family about Big Boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X