ശ്രീനിയുമായുള്ള പ്രണയത്തിന്റെ പേരില്‍ പേളിയെ ക്രൂശിക്കരുത്.. അഭ്യര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയ!

By Nimisha

Recommended Video

BigBoss Malayalam | ശ്രീനിയുമായുള്ള പ്രണയത്തിന്റെ പേരില്‍ പേളിയെ ക്രൂശിക്കരുത് | FilmiBeat Malayalam

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളം വിജയകരമായി മുന്നേറുകയാണ്. നൂറാംദിനത്തിലേക്കുള്ള ജൈത്രയാത്രയിലാണ് പരിപാടി. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും രസകരമായ ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുകയാണ് പരിപാടി. മത്സരാര്‍ത്ഥികളുടെ ക്ഷേമം അന്വേഷിക്കാനും പരാതികളും പരിഭവങ്ങളും കേള്‍ക്കാനായി മോഹന്‍ലാല്‍ മിക്കപ്പോഴും എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിഗ് ഹൗസിലേക്കെത്തിയത്. ഓണാഘോഷത്തിനായി എത്തിയ അദ്ദേഹത്തിന് മികച്ച സ്വീകരണമായിരുന്നു എല്ലാവരും നല്‍കിയത്. തികച്ചും സന്തോഷകരമായ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്.

സന്തോഷകരമായ നിമിഷങ്ങള്‍ക്ക് പിന്നാലെയായാണ് എലിമിനേഷനിലേക്ക് കടക്കുന്നത്. ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. പ്രളയദുരിതത്തിലകപ്പെട്ട കേരളജനതയോടുള്ള ഐക്യദാര്‍ഢ്യവുമായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ അവശ്യ സാധനങ്ങള്‍ അയച്ചിരുന്നു. എലിമിനേഷന് മുന്നോടിയായുള്ള പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മോഹന്‍ലാലും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇവരുടെ പ്രണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പേളിക്ക് പ്രണയം

പേളിക്ക് പ്രണയം

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ പേളി മാണി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. സീരിയലുകളിലൂടെ പ്രേക്ഷകമനം കവര്‍ന്ന ശ്രിനിഷ് അരവിന്ദുമായുള്ള ബന്ധത്തെയാണ് പലരും സംശയത്തോടെ വീക്ഷിച്ചത്. കണ്ണും കണ്ണും കൊണ്ടുള്ള നോട്ടവും രഹസ്യമായി നടത്തുന്ന സംസാരവുമൊക്കെ ഈ സംശയത്തെ ബലപ്പെടുത്തുകയും ചെയ്തു. മറ്റുള്ളവര്‍ ഇതേക്കുറിച്ച് പരസ്യമായും രഹസ്യമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ശ്രീനിയുടെ നിലപാട്

ശ്രീനിയുടെ നിലപാട്

ആദ്യപ്രണയം തകര്‍ന്നതിനെക്കുറിച്ച് ശ്രീനി തുറന്നുപറഞ്ഞിരുന്നു. അര്‍ച്ചനയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പേളിയുടെ കാര്യത്തില്‍ താന്‍ സീരിയസാണെന്നും താരം പറഞ്ഞിരുന്നു. മറ്റുള്ളവരുമായി താന്‍ ഇടപഴകുന്നതിനൊന്നും അവള്‍ക്ക് പ്രോബ്ലം ഇല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. പേളിക്ക് ശ്രീനി നല്‍കുന്ന ശക്തമായ പിന്തുണയെക്കുറിച്ച് എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു, പലരും ഇതേക്കുറിച്ച് പറയാറുമുണ്ട്.

 രഹസ്യം പരസ്യമാവുന്നു

രഹസ്യം പരസ്യമാവുന്നു

കോടതി വിചാരണയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണവും റൊമാന്റിക് ഡാന്‍സുമൊക്കെയായി ഇരുവരും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. റൊമാന്റിക് പെര്‍ഫോമന്‍സിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇവരുടെ സംഭാഷണവും പ്രകടനവുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവാറുള്ളത്. പേളി ആര്‍മി, ശ്രിനിഷ് ആര്‍മി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമായതും.

സംശയത്തോടെ വീക്ഷിക്കുന്നു

സംശയത്തോടെ വീക്ഷിക്കുന്നു

ഈ ബന്ധത്തെ പലരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അടുത്തിടെയായിരുന്നു പേളി താന്‍ പ്രണയത്തിലാണെന്ന് സ്വയം പ്രഖ്യാപിച്ചത്. എന്ന് മാത്രമല്ല ശ്രീനിയോട് ഇക്കാര്യത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിക്കാനും താരം ആവശ്യപ്പെട്ടിരുന്നു. രണ്ട് പേരുടെ അമ്മമാരോടും ഈ വിഷയം സംസാരിക്കണമെന്നും താരം പറഞ്ഞിരുന്നു. ഇതോടെയാണ് പേളിയും സീരിയസ്സാണെന്ന് വ്യക്തമായത്.

ചോദിച്ച് തളര്‍ത്തരുത്

ചോദിച്ച് തളര്‍ത്തരുത്

ശ്രീനിയുമായുള്ള ബന്ധത്തെക്കുറിച്ച് മോഹന്‍ലാലും ചോദിച്ചിരുന്നു. ഇതോടെയാണ് പേളി, ശ്രീനി ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്നാണ് ഇരുവരുടേയും ആരാധകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഗ്രൂപ്പുകളില്‍ ഇപ്പോഴും സജീവമാണ്. ചോദ്യം ചെയ്ത് ഇരുവരേയും ബുദ്ധിമുട്ടിപ്പിക്കരുതെന്നതാണ് പലരുടെയും അഭ്യര്‍ത്ഥന.

വില്ലനാവില്ലെന്ന വിശ്വാസം

വില്ലനാവില്ലെന്ന വിശ്വാസം

പേളിയുടെ പ്രണയത്തിന് മോഹന്‍ലാല്‍ വില്ലനായെത്തില്ലെന്ന പ്രതീക്ഷയും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ പൊതുവെ സ്‌നേഹത്തിന് വേണ്ടി നില കൊള്ളുന്ന വ്യക്തിയായതിനാല്‍ ഈ പ്രണയത്തില്‍ അദ്ദേഹം ഒരു വില്ലനാവില്ലെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. ബിഗ് ബോസിലെ തന്നെ അഴിയാക്കുരുക്കായ ബന്ധത്തെക്കുറിച്ച് മോഹന്‍ലാല്‍ ഞായറാഴ്ചത്തെ എപ്പിസോഡില്‍ സംസാരിക്കുന്നുണ്ട്.

പ്രമോ കാണാം

ബിഗ് ബോസ് ലേറ്റസ്റ്റ് എപ്പിസോഡ് പ്രമോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X