ശ്രീനിയുമായി പേളിക്ക് പ്രണയമോ? ആ ബന്ധം വിവാഹത്തിലെത്തുമോ? നിലപാട് വ്യക്തമാക്കി താരകുടുംബം!

By Nimisha

Recommended Video

ബിഗ്ബോസ് ഹൗസിൽ പ്രണയം കല്യാണത്തിലേക്കോ? | Big Boss Malayalam | FilmiBeat Malayalam

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദനും. പ്രണയമെന്ന പരമ്പരയിലൂടെയാണ് ശ്രിനിഷെന്ന ശ്രീനി പ്രേക്ഷകമനസ്സില്‍ ഇടംനേടിയത്. അവതാരകയായും അഭിനേത്രിയായും ഗായികയായുമൊക്കെയാണ് പേളി പേരെടുത്തത്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസില്‍ കയറാനായി ടെലിവിഷന്‍ താരങ്ങള്‍ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പ് തന്നെ പ്രചരിച്ചിരുന്നു. പ്രവചനങ്ങളൊന്നും തെറ്റിയില്ല ടെലിവിഷനിലെ മിന്നും താരങ്ങളാണ് ഈ പരിപാടിയില്‍ അണിനിരന്നത്.

വഴക്കും വാഗ്വദവുമൊക്കെയാണെങ്കിലും ഇടയ്ക്കാണ് ബിഗ് ഹൗസില്‍ പ്രണയം പൂവിട്ടുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ക്ഷണനേരം കൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ വൈറലായത്. പേളിയും ശ്രീനിയുമായിരുന്നു ഈ പറച്ചിലിന് കാരണമായത്. കണ്ണും കണ്ണും നോക്കിയുള്ള സംസാരവും അന്യോന്യമുള്ള ശക്തമായ പിന്തുണയുമൊക്കെയായിരുന്നു ഈ സംശയത്തിന് ആക്കം കൂട്ടിയത്. അടുത്തിടെ ഇരുവരും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തമാശരൂപേണയായാണ് പേളി അത് പറഞ്ഞതെങ്കിലും കളി കാര്യമാവുന്നുവോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഗെയിമിന് വേണ്ടിയുള്ള നീക്കം

ഗെയിമിന് വേണ്ടിയുള്ള നീക്കം

ഗെയിമിന് വേണ്ടിയാണ് താരം ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും ഒടുവില്‍ ശ്രീനിയെ തേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സ്‌ക്രീനില്‍ കാണുന്ന പോലെ അത്ര ബോള്‍ഡായല്ല ആളല്ല താനെന്ന് പേളി ഇതിനോടകം തന്നെ തെളിയിച്ചതാണ്. തനിക്ക് നേരെ വരുന്ന ആരോപണങ്ങള്‍ക്കെതിരെ താരം പ്രതികരിക്കാറുണ്ട്. സംസാരത്തിനിടയില്‍ വികാരധീനനയാവുന്ന സംഭവവും പതിവായിരുന്നു. അടുത്തിടെ ഇനി കരയില്ലെന്ന ഉറപ്പ് ശ്രീനി വാങ്ങിച്ചിരുന്നുവെങ്കിലും അത് പാഴായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

പിന്തുണ കൂടാതെ നില്‍ക്കാനാവില്ല

പിന്തുണ കൂടാതെ നില്‍ക്കാനാവില്ല

ബിഗ് ബോസില്‍ നില്‍ക്കണമെങ്കില്‍ ആരുടെയെങ്കിലും ശക്തമായ പിന്തുണ ആവശ്യമാണെന്നും അതിന് വേണ്ടിയാണ് പേളി ശ്രീനിയെ വശത്താക്കിയതെന്നുമാണ് ഒരുവിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍. നേരത്തെ അരിസ്റ്റോ സുരേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും താന്‍ നല്‍കിയ സ്വാതന്ത്ര്യം അദ്ദേഹം ദുരുപയോഗം ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു പേളി അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. അദ്ദേഹത്തിന്റെ പൊസ്സസീവ്‌നെസ്സ് ഭാവിയില്‍ തനിക്ക് പണിയാവുമെന്ന് പേളി മനസ്സിലാക്കിയിരുന്നു. രഞ്ജിനിയുള്‍പ്പടെ നിരവധി പേരും ഇക്കാര്യത്തക്കുറിച്ച് താരത്തോട് സംസാരിച്ചിരുന്നു.

ശ്രീനി പറഞ്ഞത്?

ശ്രീനി പറഞ്ഞത്?

ബിഗ് ബോസിലെ തന്റെ പ്രകടനത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും മറ്റുള്ളവര്‍ കഥകളിറക്കുന്നത് താനും കാണുന്നുണ്ടെന്നും അതൊന്നുമല്ല ശരിക്കുമുള്ളതെന്നും ശ്രീനി പറഞ്ഞിരുന്നു. ആദ്യ പ്രണയം നല്‍കിയ പരാജയത്തില്‍ നിന്നും കരകയറാനുള്ള ശ്രമത്തിനിടയിലായിരുന്നു താന്‍. അതിനിടയിലാണ് ബിഗ് ബോസിലേക്കെത്തിയത്. വിവാഹത്തിലേക്ക് എത്തിക്കാനായി പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. പിന്നീട് അച്ഛന്‍ തന്നെയാണ് ഇനി അതിന് വേണ്ടി കാത്തിരിക്കുന്നതില്‍ കാര്യമില്ലെന്ന് പറഞ്ഞത്. പേളിയുടെ കാര്യത്തില്‍ താന്‍ സീരിയസ്സാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പേളിയും സമ്മതിച്ചു

പേളിയും സമ്മതിച്ചു

ശ്രിനിക്ക് പേളിയോട് പ്രണയമാണെന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു. മത്സരാര്‍ത്ഥികളും ഇക്കാര്യം സ്ഥിരീകരിച്ചതായിരുന്നു. എന്നാല്‍ പേളി അടുത്തിടെയാണ് ഇതേക്കുറിച്ച് ശ്രീനിയോട് സംസാരിച്ചത്. തനിക്കും ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും സ്വന്തം അമ്മയോടും തന്റെ അമ്മയോടും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കണമെന്നും താരം പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് അമ്മമാര്‍ കാണുന്ന പരിപാടിക്കിടയിലാണ് താരം തുറന്നുപറച്ചിലുകള്‍ നടത്തിയത്. അതിനാല്‍ ഇത് തമാശയാവില്ലെന്നാണ് ചിലരുടെ വാദം.

വീട്ടുകാരുടെ ഇടപെടല്‍

വീട്ടുകാരുടെ ഇടപെടല്‍

ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോവേണ്ടി വന്ന മത്സരാര്‍ത്ഥികളിലൊരാളായ ദീപന്‍ മുരളിയായിരുന്നു ബിഗ് ബോസ് സ്‌പെഷല്‍ എപ്പിസോഡിന് നേതൃത്വം നല്‍കിയത്. മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ താരം പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു. ശ്രീനിയുടെ അമ്മ ഒരിക്കലും ഈ ബന്ധം അംഗീകരിക്കില്ലെന്നും ഇത് കേവലം തമാശയായി അവസാനിക്കുമെന്നുമായിരുന്നു ചിലരുടെ വിലയിരുത്തല്‍. പേളിയുടെ കുടുംബവും ഈ ബന്ധം അംഗീകരിച്ചില്ലേക്കില്ലെന്നുമുള്ള ചര്‍ച്ചകളാണ് അരങ്ങേറുന്നത്. സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളില്‍ ഇത്തരം ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.

പേളിയുടെ കുടുംബത്തിന്റെ പ്രതികരണം

പേളിയുടെ കുടുംബത്തിന്റെ പ്രതികരണം

ക്യാമറയ്ക്ക് മുന്നിലുള്ള ഗെയിമാണ് ഇതെന്ന കാര്യത്തെക്കുറിച്ച് മകള്‍ക്ക് കൃത്യമായ ബോധ്യം ഉണ്ടെന്നും ആ രീതിയിലേ പേളി പെരുമാറുള്ളൂവെന്നായിരുന്നുവേ്രത കുടുംബം പറഞ്ഞതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. പേളി മാണി ഫാന്‍സ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ചര്‍ച്ച നടക്കുന്നത്. അതിനാല്‍ത്തന്നെ ഇതിന് ഗെയിമിനുള്ള ടാറ്റിക്‌സാണെന്നാണ് വിലയിരുത്തലും. പേളിയുടെയും ശ്രിനിഷിന്റെയും പെരുമാറ്റത്തെക്കുറിച്ചറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X