ശ്രീനിയുടെ കണ്ണുകളില്‍ പ്രണയം കണ്ടു! പഴയ ബന്ധം തകര്‍ന്നതാണ്! ബിഗ് ഹൗസിലെ അടുക്കളയിലും പ്രേമസല്ലാപം
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായവരാണ് ഇപ്പോള്‍ ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നത്. മത്സരം കനക്കുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് കാലിടറി പലരും പിന്‍വാങ്ങിയിട്ടുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പരിപാടിക്ക് മലയാള പതിപ്പൊരുങ്ങിയത്. മോഹന്‍ലാലാണ് മലയാളം പതിപ്പിനെ നയിക്കുന്നത്. വഴക്കും തര്‍ക്കവും അടിപിടിയും കൊലവിളിയും മാത്രമല്ല പ്രണയവും പൂത്തുലഞ്ഞിട്ടുണ്ട് ബിഗ് ബോസിലെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മത്സരാര്‍ത്ഥികളില്‍ പലരും പേളിയുടെയും ശ്രീനിയുടെയും പല നീക്കങ്ങളെയും സംശയത്തോടെയാണ് വീക്ഷിച്ചത്.
മോഹന്‍ലാല്‍ നേരിട്ട് ചോദിച്ചപ്പോഴാണ് തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതത്തില്‍ ഒരുമിക്കാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കിയത്. താരങ്ങള്‍ നടത്തിയ വെളിപ്പെടുത്തലില്‍ ബിഗ് ഹൗസ് ഒന്നടങ്കം നടുങ്ങിയിരുന്നു. വിവാഹം കുട്ടിക്കളിയല്ലെന്നും ഗൗരവകരമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്. പ്രായപൂര്‍ത്തിയും പക്വതയുമുള്ളവരാണ് ഇരുവരും, നിലവിലെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആ ബന്ധം വിവാഹത്തിലേക്കെത്തട്ടെയെന്നാണ് ചിലരുടെ പ്രാര്‍ത്ഥന. എന്നാല്‍ ഇവരുടെ ബന്ധത്തില്‍ ഇരുവീട്ടുകാരും അതൃപ്തിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസവും ഇവര്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.

അടുക്കളയിലെ പ്രണയ സല്ലാപം
ടാസ്‌ക്കുകളില്‍ കൃത്യമായി പങ്കെടുക്കുന്നവരാണ് പേളിയും ശ്രീനിയും. തങ്ങളുടെ പ്രണയവും ഇഷ്ടവുമൊന്നും ഗെയിമിനെ ബാധിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ളവരാണ് ഇരുവരും. മത്സരം ചൂട് പിടിക്കുന്നതിനനുസരിച്ച് എലിമിനേഷനില്‍ വേണ്ടി വന്നാല്‍ അന്യോന്യം നോമിനേറ്റ് ചെയ്യുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ എലിമിനേഷനില്‍ പേളിയുണ്ട്. കിച്ചണ്‍ ടാസ്‌ക്കിനിടയില്‍ ഇരുവരും നടത്തിയ പ്രേമസല്ലാപത്തെക്കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. പരസ്യമായും രഹസ്യമായും പലരും ഇവരെ കളിയാക്കാറുണ്ട്.

അര്‍ച്ചനയെ ആശ്വസിപ്പിച്ച് പേളി
അനൂപും ഷിയാസുമായി അര്‍ച്ചന വഴക്കിട്ടപ്പോള്‍ ആശ്വസിപ്പിക്കാനായി പേളി മുന്നിലുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും ഇടയ്ക്ക് വഴക്കിട്ടിരുന്നു. എന്നാല്‍ അതേക്കുറിച്ചൊന്നും ആലോചിക്കാതെ അര്‍ച്ചനയെ ആശ്വസിപ്പിച്ച് കൂടെയുണ്ടായിരുന്നു താരം. പേളിയുടെ ഈ സ്വഭാവമാണ് തനിക്കേറെയിഷ്ടമെന്നും ആരുമായി വഴക്കിട്ടാലും പിന്നീട് സോറി പറയാനായി അവള്‍ പോവാറുണ്ടെന്നും ശ്രീനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാത്രിയില്‍ പതിവ് സംസാരം
രാത്രിയില്‍ ഇരുവരും ചേര്‍ന്ന് സംസാരിക്കുന്നത് സ്ഥിരം സംഭവമാണ്. അതാത് ദിവസത്തെ ടാസ്‌ക്കിനെക്കുറിച്ചും മറ്റുള്ളവരുടെ നിലപാടുകളെക്കുറിച്ചും തന്നെ വേദനിപ്പിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് ഇരുവരും സംസാരിക്കാറുള്ളത്. ശക്തമായ പിന്തുണയാണ് ശ്രീനി നല്‍കുന്നത്. മനസ്സിലെ ആശങ്കയെക്കുറിച്ചൊക്കെ പേളി തുറന്നുപറയാറുമുണ്ട്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് താരം പറഞ്ഞിരുന്നു. കുഴപ്പമുണ്ടാവില്ലെന്ന് പറഞ്ഞ് ശ്രീനി താരത്തെ ആശ്വസിപ്പിച്ചിരുന്നു.

പഴയ പ്രണയം നടക്കില്ലെന്ന് ഷിയാസ്
പേളിയും ശ്രീനിയുമായുള്ള പ്രണയത്തിന് സകല പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്നയാളാണ് ഷിയാസ്. പരസ്യമായിത്തന്നെ അദ്ദേഹം തന്റെ പിന്തുണ അറിയിച്ചിരുന്നു. തന്റെ സഹോദരനാണ് ഇതെന്നായിരുന്നു പേളി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. സാബുവിനോടും അരിസ്‌റ്റോ സുരേഷിനോടും സംസാരിക്കുന്നതിനിടയില്‍ ശ്രീനിയുടെ പഴയ പ്രണയം തകര്‍ന്നതാണെന്നും അതുകൊണ്ടാണ് പേളിയോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്നും താരം പറഞ്ഞിരുന്നു.

നുണയാണെങ്കില്‍ ഇടി
മുപ്പത്തിനാലുകാരനായ ശ്രീനിക്ക് വിവാ പ്രായമായെന്നും ഇക്കാര്യത്തില്‍ അവന്‍ ശക്തമായ തീരുമാനമെടുത്തിട്ടുണ്ടെന്നും ഷിയാസ് പറയുന്നു. ഇനിയും ലേറ്റായാല്‍ പറ്റില്ലെന്ന് പറയുമ്പോള്‍ സുരേഷിനെ നോക്കി പൊട്ടിച്ചിരിക്കുകയായിരുന്നു സാബു. ശ്രീനി തന്നോട് പറഞ്ഞത് നുണയാണെങ്കില്‍ അവനെ ഇടിക്കുമെന്നും താരം പറഞ്ഞിരുന്നു. പേളി നല്ല കുട്ടിയാണെന്നും അവളെ വിവാഹം ചെയ്ത് നിങ്ങള്‍ നല്ല രീതിയില്‍ ജീവിക്കുന്നത് കാണണമെന്നും ഷിയാസ് ശ്രീനിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.


Click it and Unblock the Notifications