For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയുടെ കളി കാര്യമാകുന്നു? ശ്രീനിയെ ഒഴിവാക്കുന്നു? പൊട്ടിക്കരച്ചിലിനൊടുവില്‍ അത് സംഭവിച്ചോ?

  |
  പേർളി ശ്രീനി പ്രണയത്തിന് വിള്ളൽ | filmibeat Malayalam

  ബിഗ് ബോസ് മലയാളത്തില്‍ പ്രണയവും പൂത്തുലഞ്ഞിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. മത്സരാര്‍ത്ഥികളായിരുന്നു ആദ്യം ഇതേക്കുറിച്ച് സംസാരിച്ചത്. പിന്നീട് പ്രേക്ഷകരും ഇതേറ്റ് പിടിച്ചു. പരസ്യമായും രഹസ്യമായും ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് അവതാരകനായ മോഹന്‍ലാല്‍ പേളിയോടും ശ്രീനിയോടും പ്രണയത്തെക്കുറിച്ച് ചോദിച്ചത്. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. വീട്ടുകാരോട് മോഹന്‍ലാല്‍ ഇതേക്കുറിച്ച് സംസാരിക്കണമെന്ന അഭ്യര്‍ത്ഥനയും താരങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് ഇണക്കുരുവികളായി എല്ലാവരും ഇവരെ വിശേഷിപ്പിച്ചത്. ടാസ്‌ക്ക് ചെയ്യുമ്പോഴും മറ്റ് പണികള്‍ ചെയ്യുമ്പോഴുമൊന്നും ഇവര്‍ അധികം സംസാരിക്കാറില്ല. രാത്രിയിലാണ് പല കാര്യങ്ങളെക്കുറിച്ചും ഇവര്‍ സംസാരിക്കുന്നത്.

  മമ്മൂട്ടിക്കും പൃഥ്വിക്കും ചുവട് പിഴച്ചു? ബോക്‌സോഫീസില്‍ ടൊവിനോയുടെ തേരോട്ടം! ഇതുവരെ നേടിയത്?

  മത്സരത്തില്‍ തുടരുന്നതിന് വേണ്ടി പേളി കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്നായിരുന്നു പലരും പറഞ്ഞത്. തേപ്പില്‍ ഇതവസാനിക്കുമെന്നുള്ള വിലയിരുത്തലുകളും തുടക്കത്തിലേ ഉണ്ടായിരുന്നു. വീട്ടുകാരുടെ നിലപാടിനെക്കുറിച്ചോര്‍ത്താണ് ഇപ്പോഴത്തെ ഭയമെന്ന് പേളി പറഞ്ഞിരുന്നു. സാബുവുള്‍പ്പടെയുള്ള വര്‍ പേളിഷ് പ്രണയത്തെ പരിഹസിച്ചപ്പോള്‍ ശക്തമായ പിന്തുണ നല്‍കി ഇവര്‍ക്കൊപ്പം ഷിയാസുണ്ടായിരുന്നു. ശ്രീനിയുമായി പേളി വഴക്കിട്ടതും പരിപാടിയില്‍ നിന്നും പുറത്തേക്ക് പോണമെന്നും ടാസ്‌ക്കില്‍ പങ്കെടുക്കുന്നില്ലെന്നും പറഞ്ഞ് മാറിയിരുന്ന് പൊട്ടിക്കരഞ്ഞതോടെയാണ് പലരും ഇത് തേപ്പിലേക്കെത്താനുള്ള സാധ്യതയാണെന്ന് വിലയിരുത്തിയത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലെ പ്രധാന കാര്യങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  രഞ്ജിനി ഹരിദാസിന്‍റെ പ്രേമം സൂപ്പറാണ്! പൊളിഞ്ഞാല്‍ പലിശ സഹിതം തിരിച്ചെടുക്കുമെന്ന് സാബു! കാണൂ!

  ശ്രീനി അവഗണിക്കുന്നു

  ശ്രീനി അവഗണിക്കുന്നു

  ബിഗ് ഹൗസില്‍ നിന്നും ശ്രീനി തന്നെ അവഗണിക്കുകയാണെന്നാണ് പേളിയുടെ പരാതി. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് കളിതമാശകള്‍ പറയുന്നതിനിടയില്‍ ഒറ്റയ്ക്ക് നിന്ന് പണിയെടുക്കുന്ന തന്നെക്കുറിച്ച് ഓര്‍ക്കുകയോ അടുത്ത് വരികയോ ചെയ്തിരുന്നില്ല. തന്റെ കൂടെയുള്ളവരുടെ പേര് വിളിച്ച് സംസാരിക്കുമ്പോള്‍ പോലും തന്നെ ഉള്‍പ്പെടുത്തുന്നില്ല. ഫിനാലെയിലേക്ക് എത്തിയതോടെയാണ് ശ്രീനിയില്‍ ഈ മാറ്റം പ്രകടമായതെന്നും താരം പരാതിപ്പെട്ടിരുന്നു. സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത പോലെയാണ് പേളിയുടെ പെരുമാറ്റമെന്നും ഇതാണ് താന്‍ അരികിലേക്ക് വരാത്തതിന്റെ കാരണമെന്നും ശ്രീനി പറഞ്ഞുവെങ്കിലും പേളി അതിന് വിലകല്‍പ്പിച്ചിരുന്നില്ല.

  എപ്പോഴും കുറ്റപ്പെടുത്തുന്നു

  എപ്പോഴും കുറ്റപ്പെടുത്തുന്നു

  സ്വിമ്മിങ് പൂളില്‍ സുരേഷും സാബുവും ഉള്ളപ്പോള്‍ തനിച്ചിരിക്കുന്ന പേളിയുടെ അരികിലേക്ക് ശ്രീനിയെത്തിയിരുന്നു. താന്‍ വന്നതോടെ പേളി എഴുന്നേറ്റ് പോവുമെന്നും പറഞ്ഞായിരുന്നു താരമെത്തിയത്. ഇത്തരത്തിലുള്ള പ്രെഡിക്ഷനാണ് തനിക്ക് ഇഷ്ടപ്പെടാത്തതെന്നും എന്തിനാണ് ഇത്തരത്തില്‍ മുന്‍ധാരണയുമായി നടക്കുന്നതെന്നും പേളി ചോദിച്ചു. തന്നോട് മിണ്ടാന്‍ താല്‍പര്യമില്ലാത്ത പോലെയാണ് പേളിയുടെ പെരുമാറ്റമെന്നും ശ്രീനി പറഞ്ഞിരുന്നു. എപ്പോഴും തന്നെ ക്കുറിച്ച് പരാതി പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ താനെന്തിനാണ് അത് കേട്ടിരിക്കുന്നതെന്നാണ് പേളി ചോദിച്ചത്.

  ഓരോ സമയത്തും ഓരോ സ്വഭാവം

  ഓരോ സമയത്തും ഓരോ സ്വഭാവം

  ഓരോ സമയത്തും ഓരോ സ്വഭാവവുമായാണ് പേളി വരാറുള്ളത്. ചില സമയത്ത് തമാശയൊക്കെ പറഞ്ഞ് വളരെ ജോളിയായി വരും. മറ്റുചിലപ്പോഴാവട്ടെ കണ്ട പരിചയം പോലും നടിക്കാതെയും വരും. ഈ വ്യത്യാസം കാണുമ്പോള്‍ തനിക്ക് വിഷമമമുണ്ടെന്നും ശ്രീനി പറഞ്ഞിരുന്നു. രാത്രിയില്‍ ഉറക്കം വരുന്നുവെന്നും പറഞ്ഞ് തനിക്കരികില്‍ നിന്നും പോയിട്ട് പിന്നീട് മറ്റുള്ളവരോട് സംസാരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്നത് കാണുമ്പോള്‍ തന്നോട് സംസാരിക്കാനോ, തനിക്കൊപ്പമിരിക്കാനോ താല്‍പര്യമില്ലാത്തതാണ് പ്രകടമാവുന്നതെന്നും ശ്രീനി പറഞ്ഞു.

  ഫിനാലെയില്‍ എത്താനുള്ള ശ്രമം?

  ഫിനാലെയില്‍ എത്താനുള്ള ശ്രമം?

  ശ്രീനി ഗ്രാന്റ് ഫിനാലെയില്‍ എത്തിയപ്പോഴാണ് തന്നെ അവഗണിച്ച് തുടങ്ങിയതെന്നും പേളി പറഞ്ഞിരുന്നു. ഈ ഗെയിം നേടണമെന്ന് വിചാരിച്ചല്ല താന്‍ വന്നത്. ഷിയാസ് ജയിക്കണമെന്നാണ് ആഗ്രഹം. നേരത്തെയും താന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നതാണ്. എന്നിട്ടിപ്പോള്‍ പേളിയും ഇത്തരത്തിലാണല്ലോ കരുതിയത്, കൊള്ളാം നന്നായി അഭിനയിക്കുന്നുണ്ട്്, തനിക്ക് ഇത് തന്നെ ലഭിക്കണമെന്നുമൊക്കെ ശ്രീനി പറയുമ്പോള്‍ പ്രത്യേകിച്ച് യാതൊരു ഭാവവുമില്ലാതെ കേട്ടിരിക്കുകയായിരുന്നു പേളി. നിന്നോട് എന്നെ സേവ് ചെയ്യാന്‍ ഞാന്‍ പറഞ്ഞിരുന്നില്ലല്ലോയെന്നും താരം ചോദിച്ചിരുന്നു.

  വീട്ടില്‍ പോണമെന്ന് പേളി

  വീട്ടില്‍ പോണമെന്ന് പേളി

  തനിക്ക് ഇവിടെ തുടരാനാവില്ലെന്നും ഇവിടുത്തെ ഓരോ സന്തോഷത്തില്‍ പങ്കുചേരുമ്പോളും വീട്ടുകാരെയാണ് ഓര്‍ക്കുന്നതെന്നും തന്റെ പ്രകടനം അവരെ എങ്ങനെ ബാധിക്കുന്നുവെന്നുമൊക്കെ ചിന്തിച്ചുപോവുന്നുവെന്നും പേളി പറഞ്ഞിരുന്നു. ഇപ്പോള്‍ അതൊന്നും ഓര്‍ക്കേണ്ടെന്നും ചുരുങ്ങിയ ദിവസം കൊണ്ട് വീട്ടിലേക്ക് തിരിച്ചുപോവാമെന്നും പറഞ്ഞ് ശ്രീനി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അതൊന്നും ഏറ്റില്ല. പൊട്ടിക്കരച്ചിലോടെയാണ് താരം മറ്റുള്ളവര്‍ക്ക് മുന്നിലും ഇതേക്കുറിച്ച് പറഞ്ഞത്. അതിഥിയും ഷിയാസും സാബുവും സുരേഷുമൊക്കെ ഇവരുടെ വഴക്കിടല്‍ കണ്ടിരുന്നു. അര്‍ച്ചനയേയും അതിഥിയേയും സംസാരിക്കാന്‍ പോലും പേളി അനുവദിച്ചിരുന്നില്ല.

  ശ്രീനിയല്ല പ്രശ്‌നം

  ശ്രീനിയല്ല പ്രശ്‌നം

  ശ്രീനിയല്ല തന്റെ പ്രശ്‌നമെന്നും മാനസിക സംഘര്‍ഷം താങ്ങാനാവുന്നില്ലെന്നും വീട്ടിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് താരം കരച്ചില്‍ തുടരുകയായിരുന്നു. തുടക്കത്തില്‍ തന്നോട് വഴക്കിട്ടിരുന്നുവെങ്കിലും അതല്ല ഇപ്പോഴത്തെ പ്രശ്‌നത്തിന് കാറണമെന്നും ശ്രീനി പറയുന്നു. ടാസ്‌ക്ക് ചെയ്യാനായി നിര്‍ദേശം ലഭിച്ചതിന് ശേഷവും പേളി കരയുകയായിരുന്നു. സാബുവും സുരേഷും സംസാരിച്ചതിന് ശേഷമാണ് പാതി മനസ്സോടെ താരം ടാസ്‌ക്ക് ചെയ്യാനെത്തിയത്. ക്യാപ്റ്റനായ സാബുവായിരുന്നു എല്ലൂരി മത്സരം ജയിച്ചത്.

  തമിഴില്‍ സംഭവിച്ചത്

  തമിഴില്‍ സംഭവിച്ചത്

  തമിഴില്‍ സംഭവിച്ചത് പോലെയാവരുത് തങ്ങളുടെ കാര്യമെന്നും ഇവിടുന്ന് ഇറങ്ങിയാലുടന്‍ നമുക്ക് വിവാഹം കഴിക്കാമെന്നും ശ്രീനി പറഞ്ഞിരുന്നു. സാബുവിന് കത്ത് കൊടുക്കുന്നതിനെക്കുറിച്ച് വരെ ഇരുവരും സംസാരിച്ചിരുന്നു. ശ്രീനിയെപ്പോലൊരാളെയാണ് തനിക്ക് പാര്‍ട്‌നറായി വേണ്ടതെന്ന് പേളി അതിഥിയോട് പറഞ്ഞിരുന്നു. പ്രണയിക്കുമ്പോള്‍ ഉണ്ടാകുന്ന പിണക്കത്തെയും ഇണക്കങ്ങളേയും കുറിച്ച് പിന്നീട് ആലോചിക്കുമ്പോള്‍ മണ്ടത്തരം തോന്നുമെന്നായിരുന്നു ഷിയാസ് പറഞ്ഞത്. തമിഴിലെ ഓവിയ-ആരവ് പ്രണയം വന്‍വിവാദമായിരുന്നു. ആത്മഹത്യാശ്രമം വരെ നടന്നിരുന്നു. അത്തരത്തിലായിരിക്കുമോ ഇതിന്റെയും അവസാനമെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

  മറ്റുള്ളവരുടെ വിലയിരുത്തല്‍

  മറ്റുള്ളവരുടെ വിലയിരുത്തല്‍

  ശ്രീനിയും പേളിയും വഴക്കിടുന്നതിനെക്കുറിച്ച് മറ്റുള്ളവരും സംസാരിക്കുന്നുണ്ടായിരുന്നു. എല്ലാവരേയും അറിയിച്ച് വഴക്കിടാനാണ് ശ്രീനിക്ക് താല്‍പര്യമെങ്കില്‍ അങ്ങനെയെന്ന് പേളി പറഞ്ഞിരുന്നു. സാബുവും സുരേഷും അതിഥിയും ഷിയാസും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. മറ്റുള്ളവര്‍ പറയുന്നത് പോലെ തന്നെ താന്‍ മണ്ടനും ശശിയുമായെന്നായിരുന്നു ശ്രീനിയുടെ കമന്റ്. എന്നാല്‍ പതിവ് പോലെ തന്നെ എലിമിനേഷനില്‍ സഹതാപ തരംഗമുണ്ടാക്കാനാണ് പേളി ഇങ്ങനെ ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

  തേപ്പില്‍ അവസാനിക്കുമോ?

  തേപ്പില്‍ അവസാനിക്കുമോ?

  നേരത്തെ പലരും പറഞ്ഞത് പോലെ പേളിഷ് പ്രണയം തേപ്പിലേക്ക് നീങ്ങുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ശ്രീനിയെ സേഫാക്കിയതിന് ശേഷം സഹതാപത്തിലൂടെ വോട്ട് പിടിച്ചുവാങ്ങി ഫിനാലെയില്‍ മത്സരിക്കാനാണ് പേളി ശ്രമിക്കുന്നത്. ഗെയിമിന് വേണ്ടിയാണെങ്കില്‍പ്പോലും ഇത്തരത്തില്‍ പെരുമാറുന്നത് മോശമാണെന്നും ഒരുവിഭാഗം പറയുന്നു. ശ്രീനിയല്ല പ്രശ്‌നമെന്ന് പേളി പറയുന്നുണ്ടെങ്കിലും മറ്റൊരു പ്രസ്‌നവും ആര്‍ക്കും അനുഭവപ്പെടുന്നില്ല. ഇവരുടെ തേപ്പില്‍ അവസാനിക്കാനുള്ള നീക്കമാണ് ഇതെന്നും വിമര്‍ശകര്‍ പറയുന്നു.

  English summary
  Pearle want to leave from big boss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X