For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസില്‍ നിന്നും പേളി മാണി പുറത്തേക്ക്? ശ്വേതയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് താരം!

  |
  ബിഗ്‌ബോസിൽനിന്ന് പുറത്തേക്ക് പോവുന്നത് ഈ താരം | Oneindia Malayalam

  ശ്വേത മേനോനായിരുന്നു ആദ്യ എപ്പിസോഡിലെ ക്യാപ്റ്റന്‍. മത്സരാര്‍ത്ഥികളെയും ബിഗ് ബോസിനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമായിരുന്നോ ക്യാപ്റ്റന്റേതെന്നുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ചിലരോട് പ്രത്യേക താല്‍പര്യം കാണിക്കുന്നുവെന്ന ചര്‍ച്ച തുടക്കം മുതലേയുണ്ടായിരുന്നു. ശ്വേതയില്‍ നിന്നും ഈ സ്ഥാനം ഏറ്റെടുത്തത് രഞ്ജിനി ഹരിദാസായിരുന്നു. അര്‍ച്ചനയേയും രഞ്ജിനിയേയുമായിരുന്നു ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്. പിന്നീടാണ് രഞ്ജിനിയെ നിയമിച്ചത്.

  ബിഗ് ഹൗസിലെ പണിയും വീട്ടുജോലിയും മറ്റ് കാര്യങ്ങളുമൊക്കെയായാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് തുടങ്ങിയത്.16 പേരുമായിത്തുടങ്ങിയ പരിപാടി ഇപ്പോള്‍ 14 പേരിലെത്തി നില്‍ക്കുകയാണ്. പരിപാടിയുടെ കഴിഞ്ഞ എപ്പിസോഡിനിടയിലെ സംഭവത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  എലിമിനേഷനുള്ള നോമിനേഷന്‍

  എലിമിനേഷനുള്ള നോമിനേഷന്‍

  പുതിയ എപ്പിസോഡ് തുടങ്ങിയതിന് ശേഷമാണ് ഈയാഴ്ച പുറത്തുപോവുന്ന മത്സരാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. പേളി മാണിയെ പുറത്താക്കണമെന്നാണ് കൂടുതല്‍ പേരും നിര്‍ദേശിച്ചിട്ടുള്ളത്. പുറത്തേക്ക് പോവാനായി താരം നടത്തുന്ന നീക്കങ്ങളാണോ ഇതെന്ന സംശയത്തിലാണ് ചിലര്‍. മത്സരാര്‍ത്ഥികളെല്ലാം താരത്തെക്കുറിച്ച് പരാതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

  പേളിയാവുമോ പുറത്തേക്ക് പോവുന്നത്?

  പേളിയാവുമോ പുറത്തേക്ക് പോവുന്നത്?

  അവതാരകയായും അഭിനേത്രിയായും ഗായികയായും മികച്ച പ്രകടനം പുറത്തെടുത്ത പേളി മാണി പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവുമോയെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വാരാന്ത്യത്തിന് മുന്നോടിയായാണ് എലിമിനേഷന്‍ നടത്താറുള്ളത്. നിലവിലെ പ്രകടനത്തിന്റെയും ടാസ്‌ക്കുകളുടെയും അടിസ്ഥാനത്തിലാണ് ബിഗ് ബോസ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

  ജീവിതത്തില്‍ ബോള്‍ഡല്ലെന്ന് താരം

  ജീവിതത്തില്‍ ബോള്‍ഡല്ലെന്ന് താരം

  പൊതുവെ തന്റേടിയായി വിശേഷിപ്പിക്കാറുണ്ടെങ്കിലും ജീവിതത്തില്‍ താന്‍ ബോള്‍ഡല്ലെന്ന് താരം പറയുന്നു. അവതാരകയാവാന്‍ വേണ്ടിയാണ് താന്‍ ബോള്‍ഡാണെന്ന് കാണിച്ചത്. നിലനില്‍പ്പിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നും താരം പറഞ്ഞിരുന്നു.

  പേളിയും ഹിമയും സുരേഷും

  പേളിയും ഹിമയും സുരേഷും

  ക്യാപ്റ്റനായ രഞ്ജിനിക്ക് പുറത്തേക്ക് പോവേണ്ട ഏഴ് പേരെ നോമിനേറ്റ് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു. പേളി മാണി, ശ്രിനിഷ് അരവിന്ദ്, ഹിമ ശങ്കര്‍, അരിസ്റ്റോ സുരേഷ്, അനൂപ് ച്ന്ദ്രന്‍, ദീപന്‍ മുരളി തുടങ്ങിയവരുള്‍പ്പെടുന്ന ലിസ്റ്റാണ് രഞ്ജിനി നല്‍കിയത്. പിന്നീട് മറ്റുള്ളവരുടെ ഊഴമായിരുന്നു. ആറ് വോട്ടുകളുമായി പേളിയാണ് മുന്നിലുള്ളത്. ഹിമയും അരിസ്റ്റോ സുരേഷുമാണ് തൊട്ടുപിറകിലുള്ളത്. അഞ്ച് വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

  അര്‍ച്ചനയുടെ കരച്ചില്‍

  അര്‍ച്ചനയുടെ കരച്ചില്‍

  അച്ഛന് ആന്‍ജിയോപ്ലാസ്റ്റി ചെയ്‌തെന്നറിഞ്ഞതിന് പിന്നാലെയാണ് അര്‍ച്ചന പൊട്ടിക്കരഞ്ഞത്. ബാത്ത്‌റൂമിന്റെ വാതിലടച്ച് കരയുന്ന താരത്തെ സമാധാനിപ്പിക്കാനായി താരങ്ങള്‍ നടത്തിയ ശ്രമവും കാണേണ്ടതായിരുന്നു. അര്‍ച്ചന കരയുന്നുവെന്നറിഞ്ഞതിനിടയിലാണ് അനൂപ് ചന്ദ്രന് ശ്വാസം മുട്ടലുണ്ടായത്. ഇനി എങ്ങനെ ബിഗ് ബോസില്‍ തുടരുമെന്നും അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് താന്‍ ജീവിക്കുന്നതും സമ്പാദിക്കുന്നതുമെന്നും താരം വ്യക്തമാക്കിയിരുന്നു.

  വീട്ടില്‍ പോണമെന്ന് പേളി

  വീട്ടില്‍ പോണമെന്ന് പേളി

  ബിഗ് ബോസിലേക്കെത്തുന്നതിന് മുന്നോടിയായി ഈ പരിപാടിയില്‍ തുടരാന്‍ പറ്റുമോയെന്ന കാര്യത്തെക്കുറിച്ച് പേളി ആശങ്ക പങ്കുവെച്ചിരുന്നു. വീട്ടുകാരെ മിസ് ചെയ്ത് ഈ പരിപാടിയില്‍ തുടരാനാവുമോയെന്ന ആശങ്കയായിരുന്നു താരത്തെ അലട്ടിയത്. വീട്ടില്‍ പോണമെന്ന് പറഞ്ഞ് പേളി ശ്വേതയെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. എന്നാല്‍ പിടിച്ചുനില്‍ക്കണമെന്നും പരിപാടിയില്‍ തുടരണമെന്നുമാണ് രഞ്ജിനി നിര്‍ദേശിച്ചത്.

  English summary
  Pearlie Maany's perfomance in Bigboss getting viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X