ബിഗ് ബോസ് ഹൗസില്‍ പേളിയെ കുളത്തിലെറിഞ്ഞ് ശ്രീനിഷ്! വീഡിയോ വൈറല്‍! കാണൂ

By Midhun

അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് ബിഗ് ബോസ് ഷോയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉളളൂവെന്നതിനാല്‍ ഓരോ മല്‍സരാര്‍ത്ഥികളും വളരെയധികം ശ്രദ്ധിച്ചാണ് മുന്നേറികൊണ്ടിരിക്കുന്നത്. 60ലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പ് െൈജത്രയാത്ര തുടരുന്നത്. ഷോയില്‍ എങ്ങനെയെങ്കിലും വിജയിക്കാനായി മല്‍സരിച്ചുകളിക്കുകയാണ് എല്ലാവരും ചെയ്യുന്നത്.

ശ്രദ്ധേയമായ എപ്പിസോഡുകളായിരുന്നു ബിഗ് ബോസിന്റെതായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്നത്. ബിഗ് ബോസില്‍ പേളിയും ശ്രീനിഷും തമ്മിലുളള ബന്ധം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബിഗ് ബോസ് ഹൗസില എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയുമായി ശ്രീനിഷ് എത്താറുണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ പേളിയെ ശ്രീനിഷെടുത്ത് കുളത്തിലെറിഞ്ഞത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.

പേളിയും ശ്രീനിഷും

പേളിയും ശ്രീനിഷും

ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികളായാണ് ശ്രീനിഷും പേളിയും അറിയപ്പെടുന്നത്. ബിഗ് ബോസ് വീട്ടില്‍ എന്തു പ്രശ്‌നങ്ങളുണ്ടായാലും പരസ്പരം പിന്തുണയറിയിച്ചായിരുന്നു ഇരുവരും മുന്നോട്ടു പോയിരുന്നത്. തന്റെ മോതിരം പേളിക്ക് ശ്രീനിഷ് കൊടുത്തതുമുതലാണ് ഇവര്‍ തമ്മിലുളള ബന്ധം എല്ലാവരും അറിഞ്ഞിരുന്നത്. കളിയുടെ ഭാഗമായി ഇവര്‍ പ്രണയം നടിക്കുകയെന്നായിരുന്നു മറ്റു മല്‍സരാര്‍ത്ഥികളെല്ലാം ആരോപിച്ചത്. എന്നാല്‍ മറ്റുളളവര്‍ എന്ത് പറഞ്ഞാലും അത് മൈന്‍ഡ് ചെയ്യാതെയായിരുന്നു ഇരുവരും മുന്നോട്ടു പോയിരുന്നത്. ഇരുവരുടെയും നീക്കങ്ങളെല്ലാം ശ്രദ്ധയോടെ വീക്ഷിച്ചായിരുന്നു മറ്റു മല്‍സരാര്‍ത്ഥികളെല്ലാം തന്നെ മുന്നോട്ടുപോയിരുന്നത്.

അടുത്ത സുഹൃത്തുക്കള്‍

അടുത്ത സുഹൃത്തുക്കള്‍

രാത്രികാലങ്ങളിലായിരുന്നു ഇവര്‍ തമ്മില്‍ കൂടുതല്‍ നേരം സംസാരിക്കാറുണ്ടായിരുന്നത്. ബിഗ് ബോസില്‍ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചൊന്നും അധികം ഇവരുടെ സംസാരത്തിലുണ്ടാവാറില്ല. തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചെറിയ ചില ഗെയിമുകളും കളിക്കാറാണ് പതിവ്. ഇവരെ തമ്മില്‍ തല്ലിക്കാന്‍ മറ്റുളള മല്‍സരാര്‍ത്ഥികളെല്ലാം ഏപ്പോഴും ശ്രമിക്കാറുണ്ടെങ്കിലും അതൊന്നും നടക്കാറില്ല.

പേളി പറഞ്ഞത്

പേളി പറഞ്ഞത്

ശ്രീനിഷിനെ ഇഷ്ടമാണെന്ന് കഴിഞ്ഞൊരു എപ്പിസോഡില്‍ പേളി തുറന്നുപറഞ്ഞിരുന്നു. ശ്രീനിഷിന്റെ സ്വാഭാവരീതിയെക്കുറിച്ചും മറ്റു കാര്യങ്ങളെയും പുകഴ്ത്തികൊണ്ടായിരുന്നു പേളി അന്ന് സംസാരിച്ചത്. തന്റെ വീട്ടുകാരോടും പേളി ഇക്കാര്യം പറഞ്ഞിരുന്നു. പേളിയെ പോലെ അതേ ഇഷ്ടം തന്നെയാണ് ശ്രീനിഷിനുമുളളത്. തന്റെ പല കാര്യങ്ങളും ബിഗ് ബോസ് ഹൌസില്‍ ശ്രീനിഷ് ഷെയര്‍ ചെയ്യാറുളളത് പേളിയോട് ആയിരുന്നു.

പേളിയ്ക്ക് ലഭിച്ച ശിക്ഷ

പേളിയ്ക്ക് ലഭിച്ച ശിക്ഷ

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്ന അപ്രതീക്ഷിതമായി പേളിക്ക് കടുത്ത ഒരു ശിക്ഷ ലഭിച്ചിരുന്നത്. ഒരു ടാസ്‌ക്കില്‍ പരാജയപ്പെട്ടതിന് മറ്റുളള മല്‍സരാര്‍ത്ഥികളായിരുന്നു പേളിക്ക് കടുത്ത ശിക്ഷ നല്‍കിയത്. കുളത്തിലെറിഞ്ഞുളള ശിക്ഷയായിരുന്നു പേളി മാണിക്ക് അപ്രതീക്ഷിതമായി മറ്റു മല്‍സരാര്‍ത്ഥികള്‍ നല്‍കിയത്.

പേളിയെ കുളത്തിലെറിഞ്ഞ് ശ്രീനിഷ്

പേളിയെ കുളത്തിലെറിഞ്ഞ് ശ്രീനിഷ്

പേളിയെ കുളത്തിലെറിയാനായി അടുത്ത സുഹൃത്തായ ശ്രീനിഷും എത്തിയിരുന്നു. ശ്രീനിഷിനൊപ്പം ബഷീര്‍,ഷിയാസ് തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു പേളിയെ ബിഗ് ബോസ് വീട്ടിനുളളിലെ കുളത്തിലേക്ക് എറിഞ്ഞത്. തുടര്‍ച്ചയായി മൂന്നുവട്ടമായിരുന്നു ശ്രീനിയും സംഘവും പേളിയെ വെള്ളത്തിലേക്കിട്ടത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X