അവർ ഒന്നിക്കുന്നു!ശ്രീനിയെ മരുമകനാക്കാൻ പേളിയുടെ മമ്മിയ്ക്ക് സമ്മതം, സന്തോഷ വാർത്ത പങ്കുവെച്ച് പേളി

പേളി ശ്രീനീഷ് വിവാഹം യാഥാർഥ്യമാകാൻ പോകുകയാണ്

Recommended Video

പേർളി ശ്രീനിഷ് വിവാഹത്തിന് പച്ചക്കൊടി! | filmibeat Malayalam

വഴക്കും ബഹളവും തമ്മിൽ തല്ലു മാത്രമായിരുന്നില്ല ബിഗ്ബോസ്. ബിഗ്ബോസ് വീട്ടിനുളളിൽ ഒരു പ്രേമം കൂടി വന്നതോടെ സംഗതി കുറച്ചു കൂടി കളർ ആകുകയായിരുന്നു. ബിഗ്ബോസ് കാണാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച ഒരു ഘടകം ശ്രീനീഷ് പേളി റൊമൻസായിരുന്നു. 100 ദിവസത്തെ ബിഗ്ബോസ് ഹൗസിലെ ജീവിതം കൊണ്ട് പേളിയ്ക്കും ശ്രീനിയ്ക്കുകമാണ് വലിയ സമ്മാനം ലഭിക്കാൻ പോകുന്നത്. സാബുവിന് 1കോടിയുടെ സമ്മാനം ലഭിച്ചെങ്കിൽ ഇവർ ലഭിച്ചത് ആഗ്രഹിച്ച ജീവിതമാണ്.

ബിഗ്ബോസ് ഹൗസിലെ പ്രണയ ജോഡികളെന്നാണ് ശ്രീനീഷിനേയും പേളിയേയും അറിയപ്പെട്ടിരുന്നത്. ബിഗ്ബോസിൽ വന്ന് സുഹൃത്തുക്കളായ ഇവർ ജീവിതത്തിലും ഒന്നാകാൻ പോകുകയാണ്. ഇവരുടെ പ്രണയം മൊട്ടിട്ടപ്പോൾ തന്നെ വീട്ടുകാരോടും ആരാധകരോടും ഇക്കാര്യം പറ‍ഞിരുന്നു. എന്നാൽ ബിഗ്ബോസ് ഹൗസിൽ കൂടെയുള്ളവർ പോലും ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ പേളി ശ്രീനീഷ് വിവാഹം യാഥാർഥ്യമാകാൻ പോകുകയാണ്.

 പേളിയുടെ വീട്ടുകാർക്ക്  സമ്മതം

പേളിയുടെ വീട്ടുകാർക്ക് സമ്മതം

തങ്ങളുടെ ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞെങ്കിലും വീട്ടുകാരുടെ പ്രതികരണത്തിൽ ഇവർക്ക് ഏറെ പേടിയുണ്ടായിരുന്നു. ഡാഡി സമ്മതിക്കും എനനാൽ മമ്മി സമ്മതിക്കുമോ എന്ന കാര്യത്തിലുളള പേഠടി പല ആവർത്തി പേളി പ്രകടിപ്പിച്ചിരുന്നു. ഇതിനെ കുറിച്ച് 100ാം ദിവസവും സാബുവിനോട് പേളി പറ‍ഞ്ഞിരുന്നു. ശ്രീനിയും ഇതേ സഹായം തന്നെ സാബുവിനോട് ആ‌വശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൽ പേളിയുടെ മമ്മി ഇവരുടെ വിവാഹത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്.

   മമ്മിയ്ക്ക് സമ്മതം

മമ്മിയ്ക്ക് സമ്മതം

ഇപ്പോൾ സോഷ്യൽ മീഡിയയിലും പേളി ശ്രീനീഷ് ഫാൻസ് ഗ്രൂപ്പിലും വൈറലാകുന്നത് പേളിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. മമ്മിയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിനു ശേഷമാണ് ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെച്ചത്.എന്റെ അമ്മ, അവരാണ് എന്‍റെ മാലാഖ. അമ്മ എന്നെ പിന്തുണച്ചവര്‍ക്കു സ്നേഹിച്ചവര്‍ക്കും എല്ലാം നന്ദി പറയുകയാണ്. പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു പേളിയുടെ പോസ്റ്റ്. പളിയുടെ മമ്മിയും സമ്മതിച്ചതോട് ഒരു താരവിവാഹം ഉടനെ ഉണ്ടാകുമെന്നത് ഉറപ്പാണ്.

 വീട്ടുകാർ സമ്മതിക്കും

വീട്ടുകാർ സമ്മതിക്കും

പേളിയുമായിട്ടുള്ള വിവാഹത്തിൽ കൂടുതൽ ആത്മവിശ്വാസം ശ്രീനീഷിനായിരുന്നു. വീട്ടുകാർ സമ്മതിക്കുമെന്ന് താരം ബിഗ്ബോസ് ഹൗസിലും മോഹൻലാലിനു മുന്നിലും പല അവസരങ്ങളിൽ പറഞ്ഞിരുന്നു. 100 ദിവസം പൂർത്തിയാക്കിയ ഗ്രാന്റ് ഫിനാലെ വേദിയിൽ എത്തിയപ്പോഴും ശ്രീനി വിവാഹ കാര്യത്തിൽ കോൺഫിടന്റായിരുന്നു. നാട്ടിലെത്തി അച്ഛനേയും അമ്മയേയും കണ്ട ശേഷം പേളിയുടെ വീട്ടുകാരുമായി സംസാരിക്കുമെന്ന് ഫിനാലെ വേദിയിൽ വെച്ചും ശ്രീനീ പറഞ്ഞു.

 പേളിയെ മിസ്  ചെയ്യുന്നുണ്ട്

പേളിയെ മിസ് ചെയ്യുന്നുണ്ട്

നാട്ടിലെത്തിയ ശേഷവും പേളിയെ മിസ് ചെയ്യുന്നുണ്ടെന്ന് ശ്രീനീഷ് പബ്ലിക്കായി തന്നെ പറഞ്ഞിരുന്നു. കൂടാതെ താൻ ബിഗ്ബോസിൽ നിൽക്കാൻ തന്നെ കാരണം പേളിയാണെന്ന് ശ്രീനി പറഞ്ഞു. എപ്പോഴും വഴക്കുകൾ നിറഞ്ഞ അന്തരീക്ഷമായിരുന്നു ബിഗ്ബോസ് ഹൗസിൽ. അവിടെ ആകെ സന്തോഷം നൽകുന്നത് പേളിയായിരുന്നു. പേളിയ്ക്കും അങ്ങനെ തന്നെയാണ്. അവൾ അവിടെ കരയുമ്പോൾ താനായിരിക്കും അവളെ സമാധാനിപ്പിക്കുക എന്നും ശ്രീനി പറഞ്ഞിരുന്നു.

പ്രണയം തുടങ്ങിയത് രണ്ടാഴ്ചകൾ കൊണ്ട്

പ്രണയം തുടങ്ങിയത് രണ്ടാഴ്ചകൾ കൊണ്ട്

ബിഗ്ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി. ആദ്യമൊക്കെ ദിപനു കൊടുക്കാറുള്ള മുട്ട ഞാൻ ശ്രീനീഷിനു കൊടുക്കാൻ തുടങ്ങി. ശ്രീനിയൊടൊപ്പം സംസാരിച്ചുകൊണ്ടിരുന്നാല്‍ എത്രയായാലും സമയം പോകുന്നതേ അറിയില്ല. ശ്രീനിയുമായുളള പ്രണയം എനിക്ക് കളിയല്ല. അത് യഥാര്‍ഥമാണ്.

ശ്രീനിയ്ക്ക് മാറ്റമില്ല

ശ്രീനിയ്ക്ക് മാറ്റമില്ല

ബിഗ്ബോസിൽ നിന്ന് പുറത്തു വന്നതിനു ശേഷം പലരിലും മാറ്റമുണ്ടായി. നല്ല മാറ്റമായിരുന്നു അവരിൽ കണ്ടിരുന്നത്. പക്ഷെ ശ്രിനി ഇന്നും അതിപോലെ തന്നെയാണ്. ബിഗ്ബോസിൽ കണ്ട അതേ വ്യക്തിയാണ് ശ്രീനി. മാത്രമല്ല ബിഗ് ബോസ്സിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാൻ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്താണെന്ന് എനിയ്ക്കും മനസിലാകും. ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല.

കല്യാണം ഉടൻ   ഉണ്ടാകും

കല്യാണം ഉടൻ ഉണ്ടാകും

ഡാഡിയെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചു. മമ്മിയെയും കണ്ട് സംസാരിക്കണം. എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എന്‍ഗേജ്മെന്റ് ഉടൻ നടക്കും, കല്യാണം ഉടൻ തന്നെ ഉണ്ടാകുമെന്നും പേളി പറഞ്ഞിരുന്നു. എന്തായാലും പേളി ശ്രീനി ആരാധകർ ഇവരുടെ വിവാഹത്തിൽ വലിയ സന്തോഷത്തിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X