ശ്രീനിയും പേളിയും ഇത്തവണയും ഒരുമിച്ച്!! ശക്തരായ മത്സരാർഥികൾ നേർക്ക് നേർ, ബിഗ് ബോസിൽ വൻ ട്വിസ്റ്റ്

ശക്തരായ മത്സരാർഥികൾ നേർക്ക് നേർ,

സംഭവബഹുലമായ സന്ദർഭത്തിലൂടെയാണ് ബിഗ് ബോസ് കടന്നു പോകുന്നത്. ബിഗ് ബോസ് ഹൗസിൽ എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നൊരു അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കളിയും ചിരിയുമായിരുന്ന ബിഗ് ബോസ് ഹൗസിന്റെ അവസ്ഥ ഇപ്പോൾ മാറിയിരിക്കുകയാമ്. ടാസ്ക്ക് സമയങ്ങളിൽ മത്സരാർഥികൾ ഒരുമിച്ച് നിൽക്കുകയും പിന്നീട് കലാപാന്തരീക്ഷത്തിലേയ്ക്ക് നീങ്ങുന്ന ഒരു അവസ്ഥയാണ് ബിഗ് ബോസ് ഹൗസിൽ കാണുന്നത്.

പ്രേക്ഷകരുടേയും മത്സരാർഥികളുടേയും നെഞ്ചിടുപ്പ് ഒരു പോലെ കുടുന്ന ദിവസമാണ് തിങ്കളാഴ്ച. ആരൊക്കെയാകും പുതിയ ആഴ്ച എലിമിനേഷനിൽ ഉണ്ടാവുക ഇതിൽ ആരൊക്കെയാകും ബിഗ് ബോസിൽ തുടരുക ആരൊക്കെയാകും പുറത്തു പോകുക എന്നിങ്ങനെയുള്ള നിർണ്ണായകമായ പല തീരുമാനങ്ങൾക്കും ബിഗ് ബോസ് ഹൗസ് വേദിയാകുന്നത് തിങ്കളാഴ്ചയാണ്. ഇന്നലേയും അത്തരത്തിലുള്ള സംഭവ വികാസങ്ങൾക്ക് ബിഗ് ബോസ് വേദിയായിരുന്നു.

 പകുതി ദിവസം

പകുതി ദിവസം

ബിഗ് ബോസിൽ മത്സരാർഥികളുടെ ജീവിതം തുടങ്ങിയിട്ട് പകുതി ദിവസം പൂർത്തിയായി. ഇനി പകുതി ദിവസം കൂടിമാത്രമാണ് ബിഗ് ബോസ് ഹൗസിൽ മത്സരാർഥികളുടെ ജീവിതം. ഓരേ ദിവസം കഴിയുന്തോറും ബിഗ് ബോസിൽ ഹൗസിലെ മത്സരം മുറുകി വരുകയാണ്. ഒരേ ആഴ്ചയിലേയും നോമിനേഷൻ കഴിയുന്നതോടു കൂടിയാണ് മത്സരാർഥികൾ തമ്മിലുളള മത്സരം കടുക്കുന്നത്. ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റ് ഇങ്ങനെയാണ്...

 നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു

നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ടു

ഈ ആഴ്ചത്തെ ബിഗ് ബോസ് നോമിനേൽനിൽ നിന്ന് ഷിയാസും ഹിമയും രക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് ഹൗസിലെ കാരണവർ ആയതു കൊണ്ടാണ് ഷിയാസ് ഇത്തവണ രക്ഷപ്പെട്ടത്. എന്നാൽ ഹിമ ബിഗ്ബോസ് ഹൗസിൽ വീണ്ടും മടങ്ങിയെത്തിയതു കൊണ്ട് ആദ്യ ആഴ്ചത്തെ എലിമിനേഷനിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

 ശ്രീനിഷിൽ നിന്ന് തുടക്കം

ശ്രീനിഷിൽ നിന്ന് തുടക്കം

ഈ ആഴ്ചയിലെ നോമിനേഷൻ ആരംഭിച്ചത് ശ്രീനീഷിൽ നിന്നായിരുന്നു. ര‍ഞ്ജിനിയേയും അനൂപിനേയുമാണ് ശ്രീനീഷ് നോമിനേറ്റ് ചെയ്തത്. രഞ്ജിനി ആളുകൾക്കിടയിൽ വഴക്കുണ്ടാക്കാൻ നോക്കുന്നുവെന്നാണ് ശ്രീനി പറഞ്ഞ കാരണം. അതേസമയം ശ്രീനീഷ് ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റനായപ്പോൾ ര‍ഞ്ജിനിയെ എലിമിനേഷനിൽ നിന്ന് ക്യാപ്റ്റന്റെ പദവി ഉപേയോഗിച്ച് രക്ഷിച്ചിരുന്നു.

എലിമിനേഷനിലും പേളിയു ശ്രീനിയും

എലിമിനേഷനിലും പേളിയു ശ്രീനിയും

ബിഗ് ബോസിലെ പ്രണയ ജോഡികൾ എന്നാണ് ശ്രീനിയേയും പേളിയേയുമായിരുന്നു. എന്നാൽ ഇവർക്ക് ഇവർക്ക് രണ്ടാൾക്കും വോട്ട് ചെയ്തിരിക്കുകയാണ് മത്സരാർഥികൾ. അതിഥിയോയും അനൂപുമാണ് ഇവർക്കൊതിരെ വോട്ട് ചെയ്തിരിക്കുന്നത്. അതിഥിയുടെ നല്ല സുഹൃത്തായിരുന്നു ശ്രീനീഷ്. അതു പോലെ അനൂപിനോടും നല്ല സൗഹൃദം വച്ചു സൂക്ഷിക്കുന്ന ആളായിരുന്നു ശ്രീനി

 സാബു സുരേഷിനെതിരെ

സാബു സുരേഷിനെതിരെ

ബിഗ് ബോസിൽ വരുന്നതിനും മുൻപ് തന്നെ സാബുവും സുരേഷും അനൂപും സുഹൃത്തുക്കളായിരുന്നു. ഇവിടെ വന്നതിനു ശേഷവും അങ്ങനെ തന്നെയായിരുന്നു. തമ്മിൽ തമ്മിൽ ഒരു തരത്തിലുള്ള അടിയ്ക്കോ ബഹളത്തോ ഇവർ മുതിരാറില്ല. എന്നാൽ ഇത്തവണത്തെ എലിമിനേൽനിൽ സാബു അരിസ്റ്റോ സുരേഷിനെതിരെ വേട്ട് ചെയ്തിരിക്കുകയാണ്. കൂടെ രഞ്ജിനിയേയും സാബു നോമിനേറ്റ് ചെയ്തു. രഞ്ജിനി നോമിനേറ്റ് ചെയ്തത് പേളിയേയും അരിസ്റ്റോ സുരേഷിനേയുമായിരുന്നു. സുരേഷിന് ഗെയിം കളിക്കാൻ അറിയില്ലെന്നായിരുന്നു മത്സരാർഥികളുടെ വാദം.

 അർച്ചനയും ഹിമയും

അർച്ചനയും ഹിമയും

അർച്ചനയും ബിഗ് ബോസ് ഹൗസിലേയ്ക്ക് മടങ്ങി വന്ന ഹിമയും ശ്രീനീഷിനും സുരേഷിനുമെതിരെയായിട്ടാണ് വോട്ട് ചെയ്തത്. നേരത്തെ തന്നെ ഹിമയും സുരേഷുമായി ചെറിയ പിണക്കവും അഭിപ്രായഭിന്നതയുമുണ്ടായിരുന്നു. വാക് വദങ്ങൾ തുടരും മുൻപ് ഹിമ ആദ്യം ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തു പോയിരുന്നു. ഹിമയുടെ രണ്ടാം വരവ് സുരേഷിന് അതികം പിടിച്ചിട്ടില്ല.

 അർച്ചനയും എലിമിനേഷനിൽ

അർച്ചനയും എലിമിനേഷനിൽ

ബഷീർ അർച്ചനയ്ക്കും ര‍ഞ്ജിനിയ്ക്കുമെതിരെയാണ വോട്ട് ചെയ്തത് . ഇതോടെ നോമിനേഷൻ പ്രോസസ് കഴിഞ്ഞിരുന്നു. അഞ്ച് പേരെയാണ് ഇത്തവണത്തെ എലിമിനേഷനിൽ ബിഗ് ബോസ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മത്സരാർഥികളിൽ നിന്ന് ഒരാളെ ഡയറക്ട് എലിമിനേഷനിലൂടെ കാരണവർക്ക് തീരുമാനിക്കാം. ഷിയാസം അർച്ചനയുടെ പേരായിരുന്നു നിർദ്ദേശിച്ചത്.

ഇത്തവണത്തെ എലിമിനേഷൻ

ഇത്തവണത്തെ എലിമിനേഷൻ

ഇത്തവണത്തെ എലിമിനേഷനിൽ ശ്രീനീഷ്, പേളി, രഞ്ജിനി, സുരേഷ് .ഡയറക്ട് എലിമിനേഷനിലൂടെ അർച്ചനയുമാണ് എത്തിയിരിക്കുന്നത്. അർച്ചനയ്ക്ക് ഒഴികെ നാലു പേർക്കും നാല് വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X