പേളിയും അരിസ്റ്റോയും തമ്മിൽ തെറ്റി!! പ്രശ്നം ബിഗ് ബോസിനു മുന്നിൽ, പേളിയുടെ പരാതി ഇങ്ങനെ...

അനാവശ്യനമായി നിയന്ത്രിക്കുന്നു

Recommended Video

പേളിയും അരിസ്റ്റോയും തമ്മിൽ തെറ്റി

റിയാലിറ്റി ഷോകളിൽ തന്നെ ഒരു പുതുമ സൃഷ്ടിച്ച് ബിഗ് ബോസ് വിജയകരമായി അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ബിഗ് ബോസ് ഹൗസിൽ മത്സരാർഥികളുടെ ജീവിതം തുടങ്ങിയിട്ട് 51 ദിവസം ആയിരിക്കുകയാണ്. ഇനി കേവലം 49 ദിവങ്ങൾ കൂടിയാണ് അവിടെ അവശേഷിക്കുന്നത്. ദിവസങ്ങൾ കൂടുന്തോറും മത്സരാർഥികൾ തമ്മിലുളള മത്സരവും മുറുകുകയാണ്. ദിനംപ്രതി നിരവധി സംഭവവികാസങ്ങൾക്കാണ് ബിഗ് ബോസ് ഹൗസ് വേദിയാകുന്നത്.

തുടക്കത്തിലുളള സൗഹൃദങ്ങളൊന്നും ഇപ്പോൾ ബിഗേ ബോസ് ഹൗസിൽ കാണുന്നില്ല. ആത്മാർഥ സുഹൃത്തുക്കളായിരുന്ന പലരു ഇപ്പോൾ രണ്ടു വഴികളിലാണ് സഞ്ചരിക്കുന്നത്. ബിഗ് ബോസിൽ വരുന്നതിനു മുൻപ് തന്നെ ഇതിലെ പല അംഗങ്ങളും നല്ല സുഹൃത്തുക്കളായിരുന്നു. എന്നൽ ഇപ്പോൾ സൗഹൃദത്തിന്റെ തീവ്രത കുറഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതു പോലെ തന്നെ വീട്ടിൽ വന്നതിനു ശേഷം നല്ല സുഹൃത്തുക്കളായ ചിലരുടെ സൗഹൃദത്തിനും വിളളലേറ്റിട്ടുണ്ട്.

 പേളിയും സുരേഷും

പേളിയും സുരേഷും

ബിഗ്ബോസ് ഹൗസിൽ എത്തിയതു മുതൽ പേളിയും സുരേഷും നല്ല സുഹൃത്തുക്കളായിരുന്നു. ബിഗ് ബോസ് ഹൗസിൽ പേളിയ്ക്ക് ഒരു പ്രശ്നം വരുമ്പോൾ പിന്തുണ പ്രഖ്യാപിച്ച് സുരേഷ് രംഗത്തെത്തിയിരുന്നു. മത്സരാർഥി എന്നതിൽ ഉപരി പേളിയുടെ ലോക്കൽ ഗാഡിയനെ പോലെയായിരുന്നു സുരേഷ് ബിഗ് ബോസ് ഹൗസിൽ പലപ്പോഴും പെരുമാറിയിരുന്നത്. ഇത് മത്സരാർഥികൾക്കിടയിൽ പല തവണ സംസാര വിഷയമായിരുന്നു. ഇത് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ഇവർ പ്രകടിപ്പിക്കുന്നുമുണ്ട്.

പരാതിയുമായി പേളി

പരാതിയുമായി പേളി

ഒടുവിൽ സുരേഷിനെതിരെ പരാതിയുമായി പേളി തന്നെ രംഗത്തെത്തിയിട്ടുമ്ട്. സുരേഷേട്ടൻ അമിതമായി തനിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നായിരുന്നു പേളിയുടെ പരാതി. മറ്റുളളവരോട് എങ്ങനെ പെരുമാറേണ്ട രീതിയെ കുറിച്ച് അദ്ദേഹം തന്നോട് പറയുന്നുണ്ടെന്നും പേളി ബിഗ്ബോസിനു മുന്നിൽ പരാതി പറഞ്ഞു. എന്നാൽ അദ്ദേഹം വളരെ നല്ല വ്യക്തിയാണെന്നും പേളി കൂട്ടിച്ചേർത്തു. രാത്രി ഒന്നരയ്ക്കാണ് പേളി പരാതിയുമായി ബിഗ് ബോസിനു മുന്നിലെത്തിയത്. കൂടെ രഞ്ജിനിയും ഉണ്ടായിരുന്നു.

 പേളിയ്ക്ക് ഉപദേശവുമായി അരിസ്റ്റോ

പേളിയ്ക്ക് ഉപദേശവുമായി അരിസ്റ്റോ

ബിഗ് ബോസിൽ എങ്ങനെ എല്ലാവരോടും പെരുമാറണമെന്ന് പേളിയെ ഉപദേശിച്ച് കഴിഞഞ ദിവസവു സുരേഷ് പേളിയ്ക്ക് മുന്നിൽ എത്തിയിരുന്നു.പേളിയ്ക്ക് നല്ലത് വരണമെന്ന് ഒറ്റ ആഗ്രഹമുളളതു കൊണ്ടാണ് ഓരേ കാര്യങ്ങൾ പറയുന്നതെന്നും അരിസ്റ്റോ പറഞ്ഞു. എന്നാൽ ഇത് പേളിയ്ക്ക് അത്ര പിടിച്ചിരുന്നില്ല. സുരേഷേട്ടന്റെ ചിന്തയ്ക്കാണ് കുഴപ്പമെന്നും പഴയതു പോലെ ആകാണമെന്നും പേളി പറഞ്ഞു.

 സാബു പറഞ്ഞത് സംഭവിച്ചു

സാബു പറഞ്ഞത് സംഭവിച്ചു

സുരേഷ്- പേളി സൗഹൃദത്തിൽ ഒരിക്കൽ പേളി തന്നെ സുരേഷിനെ തള്ളി പറയുമെന്ന് സാബു പറഞ്ഞിരുന്നു. അത് തന്നെ ഇവിടെ സംഭവിച്ചിരിക്കുകയാണ്. പേളി കാരണമായിരിക്കും ബിഗ് ബോസ് ഹൗസിൽ നിന്ന് സുരേഷ് പുറത്താകുന്നതെന്നും സാബു അന്ന് പറഞ്ഞിരുന്നു. ഇനി സാബു പറഞ്ഞത് ശരിയാകുമോ എന്ന വരും ദിനങ്ങളിൽ നിന്ന് കണ്ടറിയാം. പേളിയും അരിസ്റ്റോയും ശക്തരായ പ്രേക്ഷകരുടെ പിന്തുണയുള്ള മത്സരാർഥികളാ

സോറി പറഞ്ഞ് ശ്രീനീഷ്

സോറി പറഞ്ഞ് ശ്രീനീഷ്

അരിസ്റ്റോ സുരേഷിനോട് സോറി പറ‍ഞ്ഞ് ശ്രീനീഷ് രംഗത്തെത്തിയിരുന്നു. എന്നാൽ എന്തിനാണ് സോറി പറഞ്ഞതെന്ന് സുരേഷിന് വ്യക്തമായിട്ടില്ലായിരുന്നു. തുടർന്ന് പേളിയോടും ഇതിനെ കുറിച്ച് സുരേഷ് ചോദിച്ചിരുന്നു. എന്നാൽ തനിയ്ക്കും ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു പേളിയുടെ മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X