പേളിയോട് ആ ചോദ്യം ചോദിച്ച് ലാലേട്ടൻ!! ശ്രീനീഷിനെ ഇഷ്ടമാണോ, പേളിയുടെ ഹൃദയ സ്പർശിയായ മറുപടി

തനിയ്ക്ക് ഇഷ്ടമാണെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പേളി പറയുന്നുണ്ട്

By Ankitha

പേളി ശ്രീനീഷ് പ്രണയത്തെ കുറിച്ച് നിരവധി കഥകളായിരുന്നു ബിഗ് ബോസ് ഹൗസിൽ പ്രചരിച്ചിരുന്നത്. ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികൾ എന്ന വിശേഷണം മറ്റ് കുടുബാംഗങ്ങൾ ഇവർക്ക് നൽകിയെങ്കിലും പലതരത്തിലുളള കഥകളായിരുന്നു ഇവർ തന്നെ മെനഞ്ഞ് വിട്ടത്. ആദ്യമൊക്കെ ഇവരുടെ പ്രണയം കുടുബാംഗങ്ങൾക്കിടയിൽ സംസാര വിഷയമായിരുന്നെങ്കിലും ഇപ്പോൾ ആരും അതിനെ കുറിച്ച് അധികം സംസാരിക്കാറില്ല. എങ്കിലും ഇവർ തമ്മിലുളള പ്രണയം സത്യമാണോ എന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ഇപ്പോൾ മോഹൻലാൽ ഇവരോട് തന്നെ പ്രണയത്തെ കുറിച്ച് ചോദിക്കുകയാണ്..

പേളിമാണി ശ്രീനീഷ് പ്രണയം

പേളിമാണി ശ്രീനീഷ് പ്രണയം

ബിഗ് ബോസ് ഹൗസിലെ ശക്തരായ രണ്ടു മത്സരാർഥികളാണ് പേളിമാണിയും ശ്രീനീഷും. ഇവരെ പോലെ തന്നെ ഇവരുടെ പ്രണയത്തേയും മത്സരാർഥികൾ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. ഇവർ ഒരുമിച്ചുള്ള സീനുകൾ കാണാനാണ് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നത്. ബിഗ് ബോസിലെ ആദ്യ ദിനങ്ങളിൽ സൗഹൃദം മാത്രമായിരുന്നുഇവർക്കിടയിൽ ഉണ്ടായിരുന്നത്. എന്നൽ പിന്നെ ദിനങ്ങൾ കഴിയുന്തോറും സൗഹൃദം പ്രണയമായി മായി മാറുകയായിരുന്നു.

മത്സരാർഥികൾക്ക് സംശയം

മത്സരാർഥികൾക്ക് സംശയം

ഏതുവിധത്തിലും വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ എത്തിയത്. അതിനാൽ തന്നെ ഇവരുടെ പ്രണയം ബിഗ് ബോസ് മത്സരാർഥികളുടെ ഇടയിൽ സംശയം ജനിപ്പിച്ചിരുന്നു. കളിയ്ക്ക് വേണ്ടി പ്രണയനാടകം കളിയ്ക്കുകയാണെന്നുള്ള സംസാരം ബിഗ് ബോസ് ഹൗസിൽ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ബിഗ് ബോസ് മത്സരാർഥിയായിരുന് ദിയസന പേളിയോട് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. സുരഷും ഒപ്പമുണ്ടായിരുന്നു. എന്നാൽ അന്ന് ഒഴുക്കൻ മട്ടിലായിരുന്നു പേളിയുടെ പ്രതികരണം.

പ്രണയം തുറന്നു  പറഞ്ഞു

പ്രണയം തുറന്നു പറഞ്ഞു

60 ക്യാമറകളുടെ നിരീക്ഷണത്തിലാണ് ബിഗ് ബോസ് മത്സരാർഥികൾ. അതിനാൽ ഇവർ എന്ത് ചെയ്താലും പറഞ്ഞാലും പ്രേക്ഷകരുടെ മുന്നിലെത്തും. പേളി ശ്രീനിഷിനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ്. കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന് പേളി ക്യാമറകളെ സാക്ഷിയാക്കി പറഞ്ഞിരുന്നു. തുടർന്ന് തന്റെ അമ്മയോട് വന്ന സംസാരിക്കണമെന്നും പേളി ശ്രീനിയോട് പറഞ്ഞു. എന്നാൽ താൻ ഇപ്പോൾ പറഞ്ഞത് ടെലികാസ്റ്റ് ചെയ്യരുതെന്നും ലാലേട്ടൻ അടുത്ത ആഴ്ച ഇതിനെ കുറിച്ച് വന്ന് ചോദിക്കുമെന്നും ശ്രീനിയും പറഞ്ഞു.

ലാലേട്ടനും മുന്നിൽ സത്യം പറഞ്ഞു

ലാലേട്ടനും മുന്നിൽ സത്യം പറഞ്ഞു

ലാലേട്ടനു മുന്നിലും പേളി ശ്രീനീഷുമായിട്ടുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. എലിമിനേഷൻ ദിവസത്തെ എപ്പിസോഡിലാണ് പേളി ഇക്കാര്യം പറഞ്ഞത്. തനിയ്ക്ക് ഇഷ്ടമാണെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും പേളി പറയുന്നുണ്ട്. ബിഗ് ബോസിന്റെ ഈ പ്രമോ വീഡിയോ ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാണ്. എന്നലാ‍ ഇനി അറിയേണ്ടത് ശ്രീനീഷിന്റെ മറുപടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X