»   » കുടുംബത്തിനൊപ്പം കാണാന്‍ കൊള്ളില്ലെന്ന് പ്രേക്ഷകര്‍, പക്ഷെ സീരിയല്‍ സൂപ്പര്‍ ഹിറ്റ്!!! ഇതെന്ത് കഥ???

കുടുംബത്തിനൊപ്പം കാണാന്‍ കൊള്ളില്ലെന്ന് പ്രേക്ഷകര്‍, പക്ഷെ സീരിയല്‍ സൂപ്പര്‍ ഹിറ്റ്!!! ഇതെന്ത് കഥ???

Posted By: Karthi
Subscribe to Filmibeat Malayalam

കുടുംബങ്ങളിലെ വൈകുന്നേരങ്ങളെ കവര്‍ന്നെടുക്കുന്ന സീരിയേലുകള്‍ മലയാളത്തില്‍ മാത്രമല്ല ദേശീയ ചാനലുകളിലും ഒഴിവാക്കാനാകാത്ത ഒന്നാണ്. എന്നാല്‍ ആദ്യമായിട്ടാണ് ഒരു സീരിയല്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രേക്ഷകര്‍ പ്രതിഷേധിക്കുന്നത്. കുടുംബത്തിലിരുന്ന് കാണാന്‍ സാധിക്കാത്ത കാര്യങ്ങാളാണ് സീരിയലിന്റെ പ്രമേയമെന്നതാണ് കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്.

ദേശീയ മാധ്യമമായ സോണി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പെഹരേദാര്‍ പിയാ കി എന്ന സീരിയലാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ മാത്ര പ്രമുഖ സീരിയല്‍ അഭിനേതാക്കാളും ഈ സീരിയലിനെതിരെ രംഗത്ത് വന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. സീരിയലിന്റെ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ ചാനലില്‍ പ്രദര്‍ശിപ്പിച്ചത്. 

സംസ്‌കാരത്തിന് നിരക്കാത്ത പ്രമേയം

സീരിയേലിന്റെ പ്രമേയം സംസ്‌കാരത്തിന് നിരക്കാത്തതാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഒമ്പത് വയസ്സുകാരനും 19 വയസ്സുകാരിയും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് സീരിയേലിന് എതിരെ വിമര്‍ശനം ഉയര്‍ന്ന് വരാന്‍ കാരണമായത്.

യൂടൂബില്‍ ഹിറ്റ്

ജൂലൈ 17നാണ് ദേശീയ ചാനലായ സോണി ടിവിയില്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത്. വിമര്‍ശനങ്ങള്‍ ശക്തമായതിനേത്തുടര്‍ന്ന് രണ്ട് എപ്പിസോഡുകള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്തത്. എങ്കിലും യൂടൂബില്‍ പോസ്റ്റ് ചെയ്ത സീരിയല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

അശ്ലീല തമാശകള്‍

ബാലന്‍ നായികയോട് അശ്ലീല തമാശകള്‍ പറയുന്നതും നെറ്റിയില്‍ സിന്ദൂരം തൊടുവിക്കുന്നതും ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് വിമര്‍ശനത്തിന് വഴിവച്ചത്. ടെലിവിഷന്‍ താരം സുയ്യാഷ് റായ് ഉള്‍പ്പെയുള്ള ശ്രദ്ധേയ താരങ്ങള്‍ ഭാഗമായ സീരിയലിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത് കരണ്‍ വാഹി ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ താരങ്ങളാണ്.

ആശയത്തെ തെറ്റിദ്ധരിച്ചു

സീരിയലിന്റെ ആശയത്തെ തെറ്റിദ്ധരിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നാണ് നടി ത്വേജസി പ്രകാശ് പറയുന്നത്. ഇതേ വിമര്‍ശകര്‍ സീരിയല്‍ കണ്ടതിന് ശേഷം എന്താണ് പറയുക എന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.

19കാരിയെ വളയ്ക്കാന്‍ ശ്രമിക്കുന്ന ബാലന്‍

ഈഡിപ്പസ് കോപ്ലക്‌സിന് ഉടമയായ കഥാപാത്രമാണ് ഒമ്പത് വയസുകാരനായ ബാലനാണ് രത്തന്‍. രത്തന് 19 വയസുകാരിയായ ദിയയോട് പ്രണയം തോന്നുകയും അവളെ സ്വാധീനിക്കാന്‍ രഹസ്യമായി അവളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നു.

സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

കേവലം ഒമ്പത് വയസ് മാത്രം പ്രായമുള്ള രത്തന്‍ 19 വയസുകാരിയായ ദിയയെ പ്രപ്പോസ് ചെയ്യുമ്പോള്‍ മുതിര്‍ന്നവര്‍ അതിനെ ചിരിച്ച് തള്ളുകയാണ്. എന്നാല്‍ ഒടുവില്‍ രത്തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുയാണ്. രത്തന്‍ ദിയയെ വിവാഹം കഴിക്കുന്നു. ഒമ്പത് വയസ് മാത്രം പ്രായമുള്ള ബാലന്‍ 19 വയസുള്ള പെണ്‍കുട്ടിയെ എങ്ങനെ വിവാഹം കഴിക്കും എന്നതും ചോദ്യമാകുന്നു.

അണിയറയില്‍

വിവാദമായി മാറിയ പെഹരേദാര്‍ പിയാ കി എന്ന ഈ സീരിയല്‍ സംവിധാനം ചെയ്യുന്നത് അമിത് ഗുപ്തയാണ്. സീമ, വര്‍ഷ, ഗരിമ എന്നിവര്‍ ചേര്‍ന്നാണ് കഥ എഴുതിയിരിക്കുന്നത്. തേജസ്വി പ്രകാശ്, അഫാന്‍ ജമീല്‍ ഖാന്‍ എന്നിവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. അഞ്ച് എപ്പിസോഡുകളാണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്.

English summary
The makers might think it is cute to show a 9-year-old falling head over heels in love with a grown-up girl, but it is not.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam