»   »  ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ ജനങ്ങള്‍ അധിക്ഷപിയ്ക്കുന്നു എന്ന് ദിലീപ്

ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ ജനങ്ങള്‍ അധിക്ഷപിയ്ക്കുന്നു എന്ന് ദിലീപ്

Posted By:
Subscribe to Filmibeat Malayalam

സിനിമയിലെ കഥാപാത്രങ്ങള്‍, ആ സിനിമ കഴിയുന്നതുവരെ മാത്രമേ പ്രേക്ഷകരുടെ ഉള്ളിലുണ്ടാവുകയുള്ളൂ. അപൂര്‍വ്വം ചില കഥാപാത്രങ്ങള്‍ ഓര്‍മയിലങ്ങനെ നില്‍ക്കും. പക്ഷെ സിനിമാ താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയൊന്നുമല്ലെന്നും മറ്റൊരു ചിത്രം ചെയ്താല്‍ മാറാവുന്നത്രയേ ഉള്ളൂ എന്നും പ്രേക്ഷകര്‍ക്കറിയാം.

എന്നാല്‍ സ്വീകരണമുറിയില്‍ വരുന്ന ടെലിവിഷന്‍ പരമ്പരയിലെ താരങ്ങളുടെ കാര്യം അങ്ങനെയല്ല. ഒരു മെഗാപരമ്പരയുടെ എപ്പിസോഡ് കൂടുന്തോറും വില്ലന്‍ വില്ലനായും നായകന്‍ നായകനായും പ്രേക്ഷക മനസ്സില്‍ നില്‍ക്കും.

സീരിയലില്‍ ചെയ്യുന്ന വില്ലത്തരത്തിന്റെ പേരില്‍ പലപ്പോഴും പൊതുവേദിയില്‍ അപമാനിക്കപ്പെട്ട അനുഭവം മുന്‍പും സീരിയല്‍ താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ അനുഭവത്തെ കുറിച്ച് സീരിയല്‍ താരം ദിലീപ് പറയുന്നു.

ഈ തലമുറയില്‍ കനിഹ തന്നെ മമ്മൂട്ടിയുടെ ഭാഗ്യ നായിക... അത് അഞ്ചാം തവണ!!

വില്ലനായ ദിലീപ്

തമിഴ് മെഗാപരമ്പരകളായ വല്ലി, പകല്‍ നിലാവ് എന്നിവയില്‍ വില്ലന്‍ വേഷത്തെ അവതരിപ്പിയ്ക്കുന്ന നടനാണ് ദിലീപ്, വല്ലി 1500 എപ്പിസോഡുകളും പകല്‍ നിലാവ് അഞ്ഞൂറ് എപ്പിസോഡുകളും പൂര്‍ത്തിയാക്കി കഴിഞ്ഞു.

രാമിനെയാണ് പറയുന്നത്

പകല്‍ നിലാവ് എന്ന സീരിയലിലെ രാം എന്ന കഥാപാത്രത്തെയാണ് അവര്‍ എന്നില്‍ കാണുന്നത്, ദിലീപ് എന്ന നടനെയല്ല. അതുകൊണ്ട് തന്നെ പൊതു സ്ഥലങ്ങളില്‍ വച്ച് അവര്‍ രാം എന്ന തന്നെ അധിക്ഷേപിയ്ക്കുന്നു.

അതെനിക്ക് അംഗീകാരം

എന്നാല്‍ ജനങ്ങള്‍ എന്നെ ഇത്തരത്തില്‍ അധിക്ഷേപിയ്ക്കുന്നത് ഒരു അംഗീകാരമായിട്ടാണ് കാണുന്നത് എന്ന് ദിലീപ് പറയുന്നു. കഥാപാത്രത്തിന്റെ വിജയമാണത് എന്നും നടന്‍ പറഞ്ഞു.

സിനിമ വേണം

നിലവില്‍ ഈ രണ്ട് സീരിയലുകളിലുമാണ് കൂടുതല്‍ ശ്രദ്ധ എന്നും, നല്ല സിനിമകള്‍ ലഭിച്ചാല്‍ സിനിമകള്‍ ചെയ്യും എന്നും ദിലീപ് പറഞ്ഞു. അവിടെയും നെഗറ്റീവ് വേഷത്തോടാണത്രെ ദിലീപിന് താത്പര്യം.

English summary
People abuse me for my negative portrayal in Pagal Nilavu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X