കാമുകൻ ഉണ്ടെന്ന് തോന്നുന്നില്ല, രേണുവിന്റേത് പീക്ക് ലെവൽ പ്രഹസനം, ജനങ്ങളെ മണ്ടന്മാരാക്കുന്നു; വൈബർ ​ഗുഡ് ദേവു!

അടുത്ത കാലത്താണ് രേണു സുധി വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്നും കാമുകൻ മുസ്ലീംമാണെന്നുമെല്ലാമുള്ള തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ച് തുടങ്ങിയത്. ഇത്തരം ​ഗോസിപ്പുകൾ ശരിവെക്കുന്ന തരത്തിൽ ചില മറുപടികൾ രേണുവും മീഡിയയ്ക്ക് നൽകിയിട്ടുണ്ട്. വിവാഹം കഴിഞ്ഞാൽ പേരിൽ നിന്നും സുധി നീക്കം ചെയ്യുമെന്നും രേണു അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ വായിത്താളം പോലെ ഒരോന്ന് പറഞ്ഞ് രേണു ജനങ്ങളെ മണ്ടന്മാരാക്കുകയാണെന്ന് പറയുകയാണ് മുൻ ബി​​ഗ് ബോസ് താരം വൈബർ ​ഗുഡ് ദേവു.

നെ​ഗറ്റിവിറ്റിയിൽ വളരാനാണ് ശ്രമിക്കുന്നതെന്നും അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതത്തെ കുറിച്ചൊന്നും രേണു ബോധവതിയല്ലെന്നും വൈബർ ​ഗുഡ് ​ദേവു വിമർശിച്ചു. എന്തുകൊണ്ടാണ് രേണു സുധിയുടെ ടോപ്പിക്ക് എടുത്തിടുന്നതെന്ന് നിങ്ങൾക്കൊക്കെ തോന്നുന്നുണ്ടാകും...

Renu Sudhi Viber Good Devu

പ്രഹസനമായതുകൊണ്ടാണ് ഇതേ ടോപ്പിക്ക് വീണ്ടും എടുത്തിടുന്നത്. രേണു ഇതുവരെ പറഞ്ഞതിലെ ഹൈലൈറ്റായ ചില കാര്യങ്ങളുണ്ട്. ആ​ദ്യം രേണു പറഞ്ഞത് തന്റെ മക്കളെ അക്സപ്റ്റ് ചെയ്യുന്നയാളെയാണ് വിവാഹം കഴിക്കുക എന്നാണ്. എതൊരു സിം​ഗിൾ മദറും പറയുക ഇത് തന്നെയാണ്. സ്ത്രീക്ക് മാത്രമല്ല മക്കൾക്ക് കൂടി വേണ്ടിയുള്ള ലൈഫാണ് നോക്കുന്നതെന്ന് അർത്ഥം.

അതിനുശേഷം ഇപ്പോൾ പറയുന്നത് സുധി ചേട്ടനെ അറിയാവുന്ന സുധി ചേട്ടനെ അക്സപ്റ്റ് ചെയ്യുന്ന ഒരാളെ മാത്രമെ കല്യാണം കഴിക്കൂ... കല്യാണം കഴിഞ്ഞാലും സുധി ചേട്ടന്റെ ഓർമകൾ ഉണ്ടാകും എന്നാണ്. അത് എത്രത്തോളം പ്രാക്ടിക്കലാകുമെന്ന് അറിയില്ല. സുധിയെ രേണു മറക്കണം എന്നല്ല ഞാൻ ഉദ്ദേശിച്ചത്. വേറൊരാളെ വിവാഹം കഴിച്ചിട്ടും സുധി ചേട്ടന്റെ ഓർമയിൽ രേണു ജീവിച്ചാൽ ആ ദാമ്പത്യം ഒരിക്കലും സക്സസ് ആവില്ല.

അതുകൊണ്ട് തന്നെ എങ്ങനെയാണ് രേണു പറയുന്ന കാര്യങ്ങൾ പ്രാക്ടിക്കലാവുക എന്ന് എനിക്ക് അറിയില്ല. റിഥപ്പൻ വരെ വിവാഹത്തെ കുറിച്ച് ചോദിച്ച് തുടങ്ങിയെന്നും രണ്ട് വർഷം സമയം ചോദിച്ചിട്ടില്ലേയെന്നൊക്കെ രേണു പറയുന്നുണ്ട്. കല്യാണം കഴിക്കണോ വേണ്ടയോ എന്നത് രേണുവിന്റെ ഇഷ്ടമാണ്. പക്ഷെ വിവാഹത്തിന്റെ കാര്യം പറയുമ്പോൾ മിന്ന്, മഹർ, താലി എന്നെല്ലാം പറഞ്ഞ് ജാതിയും മതവുമൊന്നും എടുത്തിടേണ്ട കാര്യമില്ല രേണുവിന്.

ജാതി ഉൾപ്പെടുത്തി സംസാരിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. വിവാഹത്തെ കുറിച്ച് റിഥപ്പൻ വരെ ചോദിക്കുന്നുവെന്ന് രേണു പറയുന്നുണ്ട്. എല്ലാവരേയും കൺഫ്യൂസ് ചെയ്യിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ ഇട്ട് കൊടുത്തത് രേണുവാണ്. ​ഗോസിപ്പല്ല. രേണു മുസ്ലീമായ ഒരാളെ വിവാ​​ഹം ചെയ്യാൻ പോകുന്നുവെന്നത് രേണുവും മീഡിയക്കാരും കൂടിയാണ് പ്രചരിപ്പിച്ചത്.

Renu Sudhi Viber Good Devu

ജാതിയും മതവും ഒന്നും നമ്മുടെ വിഷയമല്ല. നല്ലൊരാളെ രേണുവിന് പങ്കാളിയായി കിട്ടുകയാണെങ്കിൽ നല്ല കാര്യം. റിഥപ്പൻ വരെ മീഡിയ വഴി കാര്യങ്ങൾ അറിഞ്ഞ് ചോദിച്ച് തുടങ്ങിയെങ്കിൽ ചിന്തിച്ച് നോക്കൂ. രേണു ഇതൊക്കെ എത്രത്തോളം മനസിലാക്കിയെന്ന് എനിക്ക് അറിയില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ആളുകളുടെ മുന്നിലേക്ക് എടുത്തിടുമ്പോൾ അത് പ്രഹസനമാണ്.

ഇങ്ങനൊരാളുണ്ടോ... എന്താ ഏതാണെന്ന് പോലും അറിയാത്ത അവസ്ഥ. പിന്നെ വിവാഹത്തോടെ രേണു പേര് മാറ്റുന്ന കാര്യം... വേറൊരാളെ കല്യാണം കഴിച്ച് കഴിഞ്ഞാൽ ആരും മുമ്പുണ്ടായിരുന്ന ആളുടെ പേര് ഒപ്പം വെച്ച് കൊണ്ട് നടക്കില്ല. വീടുമായി ബന്ധപ്പെട്ടത് അടക്കം എല്ലാം രേണുവായിട്ട് ഉണ്ടാക്കിയെടുത്ത പ്രശ്നങ്ങളാണ്. രേണു പറയുന്നത് പോലൊരു കാമുകൻ ഉണ്ടെന്ന് തോന്നുന്നില്ല. കുറച്ച് കാലം കഴിയുമ്പോൾ ബ്രേക്കപ്പായി എന്ന കഥയാകും വരിക.

മീഡിയയ്ക്ക് മുന്നിൽ ഇട്ടുകൊടുക്കുന്ന കാര്യങ്ങളുടെ ആഫ്റ്റർ എഫക്ട് രേണു മനസിലാക്കുന്നില്ല. നെ​ഗറ്റിവിറ്റിയിൽ വളരാൻ ശ്രമിക്കുന്നു. ആളുകൾ മണ്ടന്മാരാവുകയാണോ അതോ രേണു ആളുകളെ മണ്ടന്മാരാക്കുകയാണോ എന്നൊന്നും എനിക്ക് മനസിലാവുന്നില്ലെന്നും വൈബർ ​ഗുഡ് ദേവു പറയുന്നു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X