ഷിയാസിന് പിറന്നാള്‍ ആശംസ നേര്‍ന്ന് പേളിയും ശ്രീനിഷും! ആഘോഷിച്ച് എസ്പിഎസ് ആര്‍മി

By Midhun Raj

ബിഗ് ബോസ് മലയാളത്തിലൂടെ പ്രണയിച്ച് വിവാഹിതരായവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഷോ തുടങ്ങിയ സമയം സുഹൃത്തുകള്‍ ആയിരുന്ന ഇരുവരും പിന്നീടാണ് പ്രണയം തുറന്നുപറഞ്ഞത്. ഇവര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെ നിന്ന ആളായിരുന്നു ഷിയാസ് കരീം. ബിഗ് ബോസ് ഹൗസില്‍ മിക്ക സമയങ്ങളിലും ഇവരൊന്നിച്ചാണ് സമയം ചിലവഴിച്ചിരുന്നത്.

പേളി, ശ്രീനിഷ്,ഷിയാസ് എന്നിവരുടെ സൗഹൃദം ഷോയുടെ തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ എല്ലാവരും കണ്ടതാണ്. മൂന്ന് പേരുടെയും ആദ്യാക്ഷരം കൂട്ടിച്ചേര്‍ത്ത് എസ്പിഎസ് എന്നാണ് ഇവരെ ആരാധകര്‍ വിളിക്കാറുളളത്. ബിഗ് ബോസ് സമയത്തും പരിപാടി കഴിഞ്ഞ ശേഷവും താരങ്ങളെ പിന്തുണച്ചെല്ലാം എസ്പിഎസ് ആര്‍മികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ബിഗ് ബോസ്

ബിഗ് ബോസ് കഴിഞ്ഞ ശേഷവും തങ്ങളുടെ സൗഹൃദം നല്ല രീതിയില്‍ കാത്തു സൂക്ഷിക്കാറുണ്ട് ഇവര്‍. പേളിയുടെയും ശ്രീനിഷിന്റെയും വിവാഹ സമയത്തും എല്ലാ കാര്യങ്ങള്‍ക്കും ഷിയാസും സജീവമായി രംഗത്തുണ്ടായിരുന്നു. ബിഗ് ബോസില്‍ പേളി-ശ്രീനി ബന്ധത്തെ പ്രോല്‍സാഹിപ്പിച്ചവരില്‍ ഒരാള്‍ കൂടിയായിരുന്നു ഷിയാസ്. പേളി തന്റെ സഹോദരിയാണെന്നും ശ്രീനിയുടെ കുഞ്ഞളിയനാണ് താനെന്നും ഷിയാസ് വെളിപ്പെടുത്തിയിരുന്നു.

ബിഗ് ബോസില്‍

ബിഗ് ബോസില്‍ ഷിയാസ് വിഷമിച്ചിരിക്കുന്ന സമയത്ത് ആശ്വസിപ്പിക്കുവാനായി പേളിയും ശ്രീനിയും എത്താറുണ്ടായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ കഴിഞ്ഞ സമയത്ത് തങ്ങള്‍ ഒരുമിച്ചുളള ചിത്രങ്ങളെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. ഷോ കഴിഞ്ഞ ശേഷവും എല്ലാവരുമായും അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് ഷിയാസ്.

മോഡലിംഗ് രംഗത്തു നിന്നും

മോഡലിംഗ് രംഗത്തു നിന്നും അടുത്തിടെ സിനിമയിലും നടന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് ഷിയാസ് എത്തുന്നത്. അതേസമയം ഷിയാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള പേളി മാണിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

എന്റെ ക്രേസി ബ്രദറിന്

എന്റെ ക്രേസി ബ്രദറിന് ഹാപ്പി ബെര്‍ത്ത്‌ഡേ എന്നു കുറിച്ചുകൊണ്ടാണ് പേളി എത്തിയിരിക്കുന്നത്. ഒപ്പം ശ്രീനിഷിനും ഷിയാസിനുമൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും പേളി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പുഞ്ചിരി നിലനിര്‍ത്തുക ... ചിരിച്ചുകൊണ്ട് സ്വയം വിശ്വസിക്കുന്നത് തുടരുക.പേളി ഷിയാസിന് ആശംസകള്‍ അറിയിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പേളിയ്‌ക്കൊപ്പം തന്നെ

പേളിയ്‌ക്കൊപ്പം തന്നെ ശ്രീനിഷും ഷിയാസിന് പിറന്നാള്‍ ആശംസകളറിയിച്ച് എത്തിയിരുന്നു. നിന്നെ ബെസ്റ്റ് ഫ്രണ്ടായി കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് കുറിച്ചുകൊണ്ടായിരുന്നു ശ്രീനിഷ് എത്തിയത്. ഷിയാസിന് പിറന്നാളാശംസ അറിയിച്ച താരം നിന്റെ എല്ലാ സ്വപ്‌നങ്ങളും സഫലമാവട്ടെയെന്നും ആശംസിച്ചു. ഷിയാസിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രീനിഷും ആശംസകളുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നത്.

മോഡലിംഗ് രംഗത്ത്

മോഡലിംഗ് രംഗത്ത് തിളങ്ങിനിന്ന സമയത്താണ് ഷിയാസ് കരീം ബിഗ് ബോസ് ഷോയിലേക്ക് എത്തിയിരുന്നത്. ബിഗ് ബോസ് തുടങ്ങിയ സമയത്ത് ശത്രുക്കളായിരുന്ന പേളിയും ഷിയാസും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. പരസ്പരം പിന്തുണച്ചുകൊണ്ടാണ് മൂന്ന് പേരും ഷോയില്‍ മുന്നേറിയിരുന്നത്. ഏത് വിഷമഘട്ടത്തിലും താങ്ങായി നിന്നുകൊണ്ടാണ് മൂവരും ബിഗ് ബോസില്‍ മുന്നേറിയത്.

pearle-instapost
srinish-shiyas

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X