പേളി മാണിയും കുടുംബവും ചേര്‍ന്ന് ശ്രിനിഷിനെ ഞെട്ടിച്ചു! പിറന്നാളുകാരന് ഭാര്യയുടെ സ്‌പെഷല്‍ സമ്മാനവും

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. മിനിസ്‌ക്രീനിലെ റൊമാന്റിക് ഹീറോയായ ശ്രിനിഷും വിവിധ പരിപാടികളിലൂടെ മികച്ച അവതാരകയായി മാറിയ പേളിയും പ്രണയത്തിലായത് ബിഗ് ബോസില്‍ വെച്ചായിരുന്നു. ബിഗ് ബോസ് ആദ്യ സീസണില്‍ അവസാനം വരെയെത്തിയ മത്സരാര്‍ത്ഥികള്‍ കൂടിയായിരുന്നു ഇരുവരും. ഫിനാലെയ്ക്ക് മുന്‍പായാണ് ഷിയാസും ശ്രിനിഷും പുറത്തായത്. സാബുമോനായിരുന്നു വിജയിയായത്. ബിഗ് ബോസില്‍ വെച്ചായിരുന്നു ഇവര്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്.

തുടക്കത്തിലെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ ഇരുവരും അതേക്കുറിച്ച് പരസ്യമായി പറയുകയായിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്. വ്യത്യസ്ത മതവിഭാഗക്കാരായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിക്കുമോയെന്നായിരുന്നു ഇവരുടെ ആശങ്ക. ഇവരുടെ തീരുമാനത്തിന് വീട്ടുകാര്‍ കൂടി പച്ചക്കൊടി കാണിച്ചതോടെ വിവാഹവും നടത്തുകയായിരുന്നു. വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. ശ്രിനിഷിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചെത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.

പാര്‍ട്ടി നടത്താനാളുണ്ട്

പാര്‍ട്ടി നടത്താനാളുണ്ട്

ജോയിന്റ് ഫാമിലിയായതിനാല്‍ വീട്ടില്‍ത്തന്നെ പാര്‍ട്ടി നടത്താനാളുണ്ട്. ഇക്കാര്യത്തില്‍ താന്‍ അനുഗ്രഹീതയാണെന്നായിരുന്നു പേളി മാണി പറഞ്ഞത്. സ്വീറ്റ് ഹാര്‍ട്ടിന്റെ പിറന്നാളാഘോഷത്തിന് നേതൃത്വം നല്‍കിയത് പേളിയായിരുന്നു. പേളിയുടെ കുടുംബത്തിലെ മിക്കവരും പിറന്നാളാഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഡാഡിക്കും മമ്മിക്കും കേക്ക് നല്‍കിയതിന് പിന്നാലെയായാണ് ശ്രിനിഷ് പേളിക്ക് കേക്ക് നല്‍കിയത്. കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു.

ആശംസാപ്രവാഹമാണ്

ആശംസാപ്രവാഹമാണ്

അലക്‌സാന്‍ഡ്ര, ഷിയാസ് കരീം, നവീന്‍ അറക്കല്‍ തുടങ്ങി നിരവധി പേരാണ് ശ്രിനിഷിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. തനിക്ക് ആശംസ അറിയിച്ചവരോട് നന്ദി പറഞ്ഞ് താരവും എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു ശ്രിനിഷ് നന്ദി അറിയിച്ചത്. എന്റെ ഹൃദയം കവര്‍ന്ന പുരുഷന് പിറന്നാളാശംസയെന്ന് പറഞ്ഞായിരുന്നു പേളിയെത്തിയത്. ശ്രിനിഷിന്‍രെ നിഷ്‌കളങ്കതയെക്കുറിച്ചും ശാന്തസ്വഭാവത്തെക്കുറിച്ചുമൊക്കെ താരം കുറിച്ചിട്ടുണ്ട്.

 ചുരുളമ്മയ്ക്ക് നന്ദി

ചുരുളമ്മയ്ക്ക് നന്ദി

പേളിയെ ചുരുളമ്മയെന്നാണ് ഇടയ്ക്ക് ശ്രീനി വിളിക്കാറുള്ളത്.പ്രിയതമനെക്കുറിച്ച് മനോഹരമായ കവിതയെഴുതിയും താരമെത്തിയിരുന്നു. ഇതിനിടയിലാണ് ചുരുളമ്മയോട് നന്ദി പറഞ്ഞ് ശ്രീനി എത്തിയത്. സാനിയ ഇയ്യപ്പനും ഷിയാസ് കരീമും ഇതേ പോസ്റ്റിന് കീഴില്‍ കമന്റുകളുമായും എത്തിയിരുന്നു. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹ വാര്‍ഷികം കഴിഞ്ഞത്. ഇതിന് പിന്നാലെയായാണ് പേളി പിറന്നാളാഘോഷിച്ചത്.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
പേളിയുടെ സമ്മാനം

പേളിയുടെ സമ്മാനം

കേക്ക് മുറിച്ച് കഴിഞ്ഞതിന് പിന്നാലെയായാണ് പേളി ശ്രീനിക്ക് സമ്മാനം നല്‍കിയത്. പ്രിയപ്പെട്ടവരുടെ ആശംസയെഴുതിയ പേപ്പറായിരുന്നു താരം നല്‍കിയത്. ഈ സമ്മാനം കണ്ട് അമ്പരന്നുനില്‍ക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. ലോക് ഡൗണായതോടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെയാണ് ഇരുവരും വീട്ടിലേക്കെത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം നിബന്ധനകളോടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതേക്കുറിച്ച് പറഞ്ഞ ശ്രീനിയുടേയും പേളിയുടേയും ജീവയുടേയും പ്രമോ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X