For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി മാണിയുടെ വീട്ടിലും വെള്ളം കയറി? ബിഗ് ഹൗസില്‍ നിന്നും ആശങ്കയോടെ താരം പറഞ്ഞത്? കാണൂ!

  By Nimisha
  |
  ബിഗ് ഹൗസില്‍ നിന്നും ആശങ്കയോടെ താരം | filmibeat Malayalam

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് പേളി മാണി. ഡി ഫോര്‍ ഡാന്‍സ്, നായികനായകന്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചത് താരമായിരുന്നു. അവതരണം മാത്രമല്ല അഭിനയത്തിലും ആലാപനത്തിലുമെല്ലാം താരം മികവ് തെളിയിച്ചിരുന്നു. സിനിമയും പാട്ടും ചാനല്‍ പരിപാടിതളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്കെത്തിയത്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടിയില്‍ കയറിപ്പറ്റാനായി താരങ്ങള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കത്തിലേ പുറത്തുവന്നിരുന്നു.

  നയന്‍സ് ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെ, ചെന്നൈ നഗരത്തിലെ കൊലമാവ് കോകിലയുടെ കളക്ഷന്‍

  ശ്രിനിഷും അരിസ്റ്റോ സുരേഷും തമ്മിലുള്ള സൗഹൃദത്തെ പലരും തെറ്റായി വ്യാഖ്യാനിച്ചിരുന്നു. തനിക്ക് ആരോടും പ്രണയമില്ലെന്നും എല്ലാവരോടും സൗഹൃദം മാത്രമേയുള്ളൂവെന്ന് താരം ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിച്ചിരുന്നു. തുടക്കത്തില്‍ രഞ്ജിനിയുമായി അടുത്ത സൗഹൃദത്തിലായിരുന്നു പേളി. ഇടയ്ക്ക് വെച്ച് ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ പ്രകടമായപ്പോള്‍ ഇരുവരും വഴക്കിട്ടിരുന്നു. ബിഗ് ബോസിലെ കണ്ണീര്‍പുത്രിയായി മാറിയിരിക്കുകയാണ് പേളി. പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയുന്നില്ലെങ്കിലും ഇടയ്ക്ക് മോഹന്‍ലാല്‍ ഇതേക്കുറിച്ച് സൂചിപ്പിക്കാറുണ്ട്.

  പേളിയുടെ സങ്കടം

  പേളിയുടെ സങ്കടം

  ബിഗ് ബോസ് മുന്നേറുന്തോറും മത്സരവും കടുക്കുകയാണ്. തുടക്കത്തിലെപ്പോലെ അത്ര രസകരമായ ടാസ്‌ക്കുകളല്ല ഇപ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. അതാത് ആഴ്ചകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ കൃത്യമായി നടക്കുന്നുണ്ട്. പേളിയെ സംബന്ധിച്ചാണെങ്കില്‍ അത്ര നല്ല കാര്യങ്ങളല്ല അടുത്തിടെയായി നടക്കുന്നത്. ഇതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണ് താരത്തിന് മുന്നിലുള്ളത്.

  കോടതിയും ചോദ്യം ചെയ്യലും

  കോടതിയും ചോദ്യം ചെയ്യലും

  അരിസ്റ്റോ സുരേഷിനെയും പേളിയേയും കുറിച്ച് കഥകള്‍ ഇറക്കിയവരെ കണ്ടെത്തുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് പേളിയേയും അരിസ്റ്റോ സുരേഷിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്തത്. തങ്ങളല്ല ഇത്തരത്തിലൊരു കഥ മെനഞ്ഞതെന്ന് വ്യക്തമാക്കാനായി പലരും പെടാപ്പാട് പെടുന്ന അവസ്ഥയും കാണാമായിരുന്നു. കോടതിയും ചോദ്യം ചെയ്യലുമൊക്കെയായി അന്വേഷണം തകൃതിയായിരുന്നുവെങ്കിലും സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നിട്ടില്ല.

  കണ്ണീര്‍പുത്രിയായി മാറിയോ?

  കണ്ണീര്‍പുത്രിയായി മാറിയോ?

  ബിഗ് ബോസിലെ കണ്ണീര്‍പുത്രിയായി മാറിയിരിക്കുകയാണ് പേളി. സ്‌ക്രീനില്‍ കാണുന്നത്ര ബോള്‍ഡല്ല താനെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലനില്‍പ്പിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ എങ്ങനെയാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ഗെയിമിന് വേണ്ടിയുള്ള നീക്കമാണെന്നും ശരിക്കുമുള്ള വ്യക്തിത്വം ഇതല്ലെന്നുമുള്ള ആരോപണങ്ങളും ശക്തമാണ്.

  സുരേഷുമായുള്ള ബന്ധം

  സുരേഷുമായുള്ള ബന്ധം

  അരിസ്റ്റോ സുരേഷും പേളിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് പലരും സംശയിച്ചത്. പേളിക്ക് തന്നോട് പ്രണയമാണെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് താന്‍ പരിപാടിയില്‍ നിന്നും വീട്ടിലേക്ക് പോവാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പേളിക്ക് അത്തരത്തിലൊരു തോന്നലുമുണ്ടായിരുന്നില്ല. ആരാണ് ഇത്തരത്തിലൊരു കഥ ഇറക്കിയതെന്നറിയണമെന്നും ഇതേക്കുറിച്ച് നേരിട്ട് ചോദിക്കണമെന്നും താരം പറഞ്ഞിരുന്നു.

  ശ്രീനിയുടെ പിന്തുണ

  ശ്രീനിയുടെ പിന്തുണ

  പേളിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ശ്രിനിഷ്. ഇരുവരും തമ്മില്‍ പ്രണയമാണെന്നാണ് മറ്റുള്ളവരുടെ വിലയിരുത്തല്‍. അത്തരത്തിലൊന്നുമില്ലെന്നും ധൈര്യവും പിന്തുണയും മാത്രമാണ് താന്‍ നല്‍കുന്നതെന്നും ശ്രിനിഷ് അമ്മയോട് പറഞ്ഞിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരേയും മറ്റുള്ളവര്‍ കളിയാക്കിയിരുന്നു. ശ്രീനിയാവട്ടെ ശക്തമായ പിന്തുണയാണ് താരത്തിന് നല്‍കുന്നത്.

  വീട്ടില്‍ വെള്ളം കയറിക്കാണും

  വീട്ടില്‍ വെള്ളം കയറിക്കാണും

  കേരളത്തിലങ്ങിങ്ങോളമായി സംഹാരതാണ്ഡവമാടിയ പ്രളയത്തെക്കുറിച്ച് താരങ്ങളും അറിഞ്ഞിരുന്നു. മത്സരാര്‍ത്ഥികളുടെ വീട്ടുകാരും ബന്ധുക്കളുമൊക്കെ സുരക്ഷിതരാണെന്നും അവരോട് തങ്ങള്‍ സംസാരിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍പ്പിച്ചതോടെ പലരും സന്തോഷത്തിലായിരുന്നു. പമ്പാതീരത്തുള്ള തന്റെ വീട്ടില്‍ വെള്ളം കയറിക്കാണുമെന്ന് താരം പറഞ്ഞിരുന്നു. ചെറിയ ദൂരം മാത്രമേയുള്ളൂ. അതിനാല്‍ വെള്ളം കയറാനുള്ള സാഹചര്യമാണെന്നും താരം പറഞ്ഞിരുന്നു.

  സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

  സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി

  ജീവിതത്തിലിതുവരെ ഇങ്ങനെയൊരവസ്ഥയുണ്ടായിട്ടില്ല. ഇപ്പോള്‍ അവരെല്ലാവരും ചേച്ചിയുടെ ഫ്‌ളാറ്റിലായിരിക്കുമെന്നും പേളി പറഞ്ഞിരുന്നു. ഇതിനിടയിലാണ് തന്റെ വീടിനെക്കുറിച്ചുള്ള ആശങ്ക ഷിയാസും പങ്കുവെച്ചത്. എന്നാല്‍ പ്രളയക്കെടുതിയെക്കുറിച്ച് മോഹന്‍ലാല്‍ കൂടുതല്‍ വിവരം നല്‍കിയതോടെ താല്‍ക്കാലികമായി ഇവര്‍ ആശ്വസിക്കുകയായിരുന്നു. പേളിയുടെ ആരാധകരാവട്ടെ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

  English summary
  Pearle's family moved to her sisters flat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X