നിസ്സഹായത പറഞ്ഞ് കൊല്ലം സുധി ബാർ ബില്ല് അടപ്പിച്ചു, ഓട്ടോക്കൂലിയായ മുന്നൂറ് രൂപയും കൊടുപ്പിച്ചു; വീഡിയോ!
മരണശേഷമാണ് കൊല്ലം സുധിയെന്ന കലാകാരന് മലയാളികൾക്കിടയിൽ കൂടുതൽ പ്രശസ്തി ലഭിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടും സുഖകരമല്ലാത്ത വാർത്തകളാണ് പുറത്ത് വരുന്നത്. നിരവധി ആളുകളുടെ കയ്യിൽ നിന്നും സുധിയും ഭാര്യ രേണുവും പണം വാങ്ങിയെന്നും പലതും തിരികെ കൊടുത്തിട്ടില്ലെന്നുമാണ് വെളിപ്പെടുത്തലുകൾ വരുന്നത്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ശാലു പേയാട് അടക്കം സുധിക്ക് പണം കടമായി നൽകിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൊവിഡ് കാലം മുതൽ നിരവധി സാമ്പത്തിക ബാധ്യത സുധിയെ അലട്ടിയിരുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. സുധി പണം വാങ്ങി പറ്റിച്ചുവെന്ന തരത്തിലായിരുന്നു അന്ന് വാർത്തകൾ പുറത്ത് വന്നത്.

കൊവിഡ് കാലത്ത് വർക്കില്ലാതെയായപ്പോൾ അച്ഛന് സാമ്പത്തിക ബാധ്യത വന്നിരുന്നുവെന്ന് മകൻ കിച്ചുവും കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ട് യുവാക്കൾ കൊല്ലം സുധിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. സിനിമ നടനെന്ന പേരിലുള്ള പരിചയം വെച്ച് ചിരിച്ച് കാണിച്ചതിന്റെ പേരിൽ ബാർ ബില്ലും ഓട്ടോ കാശും സുധി തങ്ങളെ കൊണ്ട് കൊണ്ടുപ്പിച്ചുവെന്നാണ് ചെറുപ്പക്കാരുടെ വെളിപ്പെടുത്തൽ.
അതുൽ വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ജെനുവിനായിട്ടുള്ള ഒരു അക്കൗണ്ടിൽ നിന്നും എനിക്ക് ഒരു മെസേജ് വന്നിരുന്നു. ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തുന്നില്ല. പക്ഷെ മെസേജ് ഞാൻ വായിക്കാം... കൊല്ലം സുധിയുടെ വീഡിയോ ചെയ്യുന്നത് കണ്ടിരുന്നു. എനിക്കും എന്റെ കസിൻ ബ്രദറിനും പുള്ളിയുമായി ഒരു ഇൻസിഡന്റ് ഉണ്ടായിട്ടുണ്ട്.
കൊല്ലം ജോയ് ആലുക്കാസ് ജ്വല്ലറിയുടെ എതിർവശത്ത് ഒരു ബിയർ ആന്റ് വൈൻ ബാറുണ്ടായിരുന്നു. ഞാനും കസിനും അവിടെ ഇരുന്ന് ബിയർ കഴിക്കുകയായിരുന്നു. സുധി ചേട്ടനും അവിടെ ഇരിപ്പുണ്ടായിരുന്നു. ഞങ്ങൾ പുള്ളിയെ നോക്കി ചിരിച്ചു. പുള്ളിയും ചിരിച്ചു. കട്ടപ്പനയിലെ റിത്വിക്ക് റോഷൻ സിനിമ ഹിറ്റായി നിൽക്കുന്ന സമയമായിരുന്നു.
കുറേനേരം കഴിഞ്ഞ് പുള്ളി ഞങ്ങളുടെ അടുത്ത് വന്നിരുന്നു. മോനെ ചേട്ടന്റെ ഫോൺ ഓഫായി പോയി. കാശ് കൊണ്ടുവരാമെന്ന് പറഞ്ഞ് പോയ നെൽസനേയും കാണുന്നില്ല. നിങ്ങൾ സ്വന്തം ചേട്ടനെ പോലെ കരുതി സഹായിക്കണമെന്ന് പറഞ്ഞു. അന്ന് ജിപേ ഒന്നും ഇല്ലാത്ത സമയമാണ്. അതുകൊണ്ട് തന്നെ പുള്ളിയുടെ അവസ്ഥ കണ്ട് അടുത്തുള്ള എടിഎമ്മിൽ പോയി പണം എടുത്ത് കൊണ്ട് വന്ന് കൊടുത്തു.

അപ്പോൾ ഓട്ടോയിലാണ് വന്നത് ഓട്ടോയുടെ കൂലിയായ മുന്നൂറ് രൂപ കൂടി കൊടുക്കാമോയെന്നും ചോദിച്ചു. അതും ഞങ്ങൾ കൊടുത്തു. ശേഷം ഞങ്ങളെ കെട്ടിപിടിച്ച് ഉമ്മയൊക്കെ തന്നാണ് മടങ്ങിയത്. പണം തിരികെ തരാമെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് ഡീറ്റെയ്ൽസും പുള്ളി വാങ്ങിയിരുന്നു. സുധി ഓട്ടോയിൽ കയറിയപ്പോഴേക്കും ബാറിന്റെ സെക്യൂരിറ്റി ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്തിനാണ് ഓട്ടോ കാശ് കൊടുത്തത് ഓട്ടോക്കാരൻ സുധിയുടെ സുഹൃത്താണെന്ന് പറഞ്ഞു.
നേരത്തെ അയാൾ ഇറങ്ങിയതാണ് സുധി വൈകി ഇറങ്ങിയതാണെന്നും സെക്യൂരിറ്റിക്കാരൻ പറഞ്ഞു. ഫോൺ ഓഫായി എന്നത് സുധി എല്ലാവരുടേയും അടുത്ത് ഇറക്കുന്ന നമ്പറാണെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. അതോടെയാണ് ഞങ്ങളെ സുധി പറ്റിച്ചതാണെന്ന് മനസിലായത്.
ഇങ്ങനെയാണ് എനിക്ക് വന്ന മെസേജ് എന്നാണ് അതുൽ വ്ലോഗ്സ് വീഡിയോയിലൂടെ പറഞ്ഞത്. അതേസമയം സുധിയുടെ ഭാര്യ രേണു ബിഗ് ബോസ് സീസൺ ഏഴിൽ മത്സരാർത്ഥിയായി എത്തുമെന്നാണ് വിവരം.


Click it and Unblock the Notifications