»   » അഞ്ച് വിവാഹം കഴിച്ച പ്രമുഖ നടി, അഞ്ചും തകര്‍ന്നു.. പരസ്പരത്തിലെ പത്മാവതിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

അഞ്ച് വിവാഹം കഴിച്ച പ്രമുഖ നടി, അഞ്ചും തകര്‍ന്നു.. പരസ്പരത്തിലെ പത്മാവതിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

Posted By: Rohini
Subscribe to Filmibeat Malayalam

പരസ്പരത്തിലെ അമ്മായി അമ്മ പത്മാവതിയാണ് ആ കുടുംബത്തിന്റെ കരുത്ത്. ഐപിഎസ്സുകാരിയായ ദീപ്തിയെ പോലും ഭരിക്കാന്‍ കെല്‍പുള്ള പത്മാവതി അമ്മ. സീരിയലില്‍ നാല് മക്കളുടെ അമ്മയാണ് പത്മാവതി. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വരുമെങ്കിലും പരിഹരിക്കാന്‍ പത്മാവതി മതി.

സില്‍ക് സ്മിത എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് മോഹന്‍ലാലിനെ ആണെന്ന് രേഖ രതീഷ്, അതെന്താ ?

എന്നാല്‍ പത്മാവതിയായി അഭിനയിക്കുന്ന രേഖ രതീഷിന്റെ കുടുംബം അത്ര സുഖകരമല്ല. അഞ്ച് വിവാഹം ചെയ്തിട്ടും ഇപ്പോള്‍ രേഖ ഒറ്റയ്ക്കാണ് ജീവിയ്ക്കുന്നത്. എവിടെയും സംതൃപ്തിയില്ലാതെ പോയി.

ചാനല്‍ പരിപാടിയ്ക്കിടെ രഞ്ജിനി ഹരിദാസും രേഖ രതീഷും തമ്മില്‍ വഴക്ക്, നടി ഇറങ്ങിപ്പോയി; കാണൂ

പരസ്പരത്തിലെ പത്മവതി

മലയാളി പ്രേക്ഷകര്‍ക്ക് രേഖ രതീഷിനെ പരിചയം പത്മാവതി എന്ന പേരിലാണ്. ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലില്‍ അമ്മായി അമ്മയായ പത്മാവതിയെയാണ് രേഖ അവതരിപ്പിയ്ക്കുന്നത്.

കുടുംബ ജീവിതം

സീരിയലില്‍ ഉത്തമ പത്‌നിയും, നാല് മക്കളുടെ അമ്മയുമൊക്കെയാണ് രേഖ. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റയ്ക്കാണ്. അയന്‍ എന്ന മകന്‍ ഉണ്ട്. അഞ്ച് വിവാഹത്തില്‍ ഉണ്ടായ ഒരു കുട്ടി!

ആദ്യ വിവാഹം

തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു രേഖ രതീഷിന്റെ ആദ്യത്തെ വിവാഹം. യൂസഫ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു.

രണ്ടാം കെട്ട്

യൂസഫുമായി പിരിഞ്ഞ രേഖ നിര്‍മല്‍ പ്രകാശ് എന്ന നടനുമായി അടുത്തു. ആ പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ അവിടെയും രേഖയ്ക്ക് വേദനയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേക്കും നിര്‍മല്‍ മരണപ്പെട്ടു.

മൂന്നാം വിവാഹം

കമാല്‍ റോയി എന്നയാളെയാണ് രേഖ മൂന്നാമത് വിവാഹം ചെയ്തത്. പക്ഷെ കമാല്‍ രേഖയുടെ ജീവിതത്തില്‍ പിന്നീടൊരു വില്ലനായി. ഒരുപാട് പീഡനങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ വെളിപ്പെടുത്തിയിരുന്നു. ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചു.

നാലാം വിവാഹം

മീഡിയയില്‍ ജോലി ചെയ്യുന്ന അഭിലാഷ് എന്നയാളായിരുന്നു രേഖയുടെ നാലാമത്തെ ഭര്‍ത്താവ്. അഭിലാഷ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ അഭിലാഷിന്റെ ആദ്യ ഭാര്യ ഒരുപാട് നിയമ നടപടിയൊക്കെ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. ഈ ബന്ധത്തിലാണ് രേഖയ്ക്ക് അയാന്‍ എന്ന കുഞ്ഞ് പിറന്നത്.

അഞ്ചാം കെട്ട്

അഭിലാഷുമായുള്ള വിവാഹ ബന്ധവും രേഖയ്ക്ക് അധികനാള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ആ ബന്ധവും വേര്‍പിരിഞ്ഞു. അഞ്ചാമതും രേഖ ഒരു വിവാഹം കഴിച്ചു. അതും ഇപ്പോള്‍ നിലവിലില്ല എന്നാണ് കേള്‍ക്കുന്നത്. മകന്‍ അയാനിനൊപ്പം ചെന്നൈയിലാണ് നടി ഇപ്പോള്‍ താമസം.

സഭയിലും കള്ളം പറഞ്ഞ് പിണറായി!! മൂന്നാറില്‍ മണി ഇടപെട്ടിട്ടില്ലത്രേ!! സത്യം ജനങ്ങള്‍ക്കറിയാം!!

English summary
Personal Life of Serial Actress Rekha Ratheesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam