പ്രാർത്ഥിച്ച് കിട്ടിയ ഭർത്താവ്, അച്ചായൻ മനുഷ്യസ്നേഹി, അദ്ദേഹത്തെ അകറ്റി നിർത്താൻ എനിക്കാവില്ല; ഭാര്യ പറഞ്ഞത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും മീഡിയയിലും നിറഞ്ഞ് നിൽക്കുന്നത് മുൻ എസ്.ഐയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടാണ്. ലൈംഗിക പീഡന ആരോപണ കേസിൽ റിമാന്റിലാണ് ഫിലിപ്പ്. സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുകയും മാനുഷിക മൂല്യങ്ങളെ കുറിച്ച് നിരന്തരം പ്രസംഗിക്കുകയും ചെയ്തൊരു വ്യക്തിയുടെ പേരിൽ ഇത്തരമൊരു ആരോപണം ഉയർന്നുവെന്നത് ഫിലിപ്പിന്റെ പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.
കുടുംബം ഫിലിപ്പിനെ ജാമ്യത്തിൽ എടുക്കാനുള്ള ശ്രമത്തിലാണ്. കുടുംബത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ഫിലിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കുടുംബവുമായി ഇയാൾ അകൽച്ചയിലാണെന്ന് പ്രചരിച്ചിരുന്നു.

എന്നാൽ അതെല്ലാം തെറ്റായ പ്രചാരണങ്ങൾ മാത്രമാണെന്നും താനും മകളും ചേർന്നാണ് കേസ് നടത്തുന്നതെന്നും വെളിപ്പെടുത്തി കഴിഞ്ഞ ദിവസം ഭാര്യ ഡോളി തന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിൽ കപ്പിളായി പങ്കെടുത്തപ്പോൾ ഫിലിപ്പിനെ കുറിച്ച് ഭാര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. ഇരുവരുടേയും അറേഞ്ച്ഡ് മാരേജായിരുന്നു.
പ്രാർത്ഥിച്ച് കിട്ടിയ പങ്കാളി എന്നാണ് ഫിലിപ്പിനെ കുറിച്ച് ഡോളി അന്ന് വിശേഷിപ്പിച്ചത്. പോലീസുകാരൻ എന്ന നിലയിൽ ഫിലിപ്പ് അച്ചായനിൽ കണ്ടൊരു ഗുണം പോലീസുകാരന്റെ ഡ്യൂട്ടി എന്താണോ അത് കൃത്യമായിട്ട് ചെയ്യും. ഏത് പാതിരാത്രിയിലാണെങ്കിലും ഏത് പൊരിവെയിലിലാണെങ്കിലും പോലീസുകാരന്റെ ഡ്യൂട്ടി അദ്ദേഹം ചെയ്യും.
ട്രാഫിക്ക് ഡ്യൂട്ടിയും അല്ലാതെ ഏൽപ്പിക്കുന്ന ഓവർ ഡ്യൂട്ടികളും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ വന്നശേഷം വിളി വന്നാലും ഡ്യൂട്ടിക്ക് തയ്യാറായി പോകും. ആളില്ലാതെ വരുമ്പോഴാണ് അത്തരം വിളികൾ വരുന്നത്. ഹൈലി ഡെഡിക്കേറ്റഡായ ഉദ്യോഗസ്ഥനാണ്. എന്നെ പെണ്ണ് കാണാൻ ഒരുപാട് ചെറുക്കന്മാർ വന്നിരുന്നു. അങ്ങനെ വന്നവരിൽ ആരെയും എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
കാരണം മീശപോലും മുളയ്ക്കാത്ത പയ്യന്മാരായിരുന്നു. പക്വത തോന്നുമായിരുന്നില്ല. അന്ന് ഫിലിപ്പ് അച്ചായന് ഇന്നത്തേക്കാൾ കട്ടിയുള്ള മീശയായിരുന്നു. വെളുത്ത ആളുകളെക്കാൾ എനിക്ക് കറുപ്പിനോടായിരുന്നു ചെറുപ്പം മുതൽ ഇഷ്ടം. വിവാഹത്തിന് മുമ്പ് പെണ്ണ് കാണൽ നടക്കുമ്പോൾ ഞാൻ അമ്മയോട് പറയുമായിരുന്നു എനിക്ക് കറുത്ത ചെറുക്കന്മാരെ മതിയെന്ന്. കാരണം കറുപ്പിലും ഉണ്ടല്ലോ ഒരു സൗന്ദര്യം.

വരുന്ന ചെറുക്കന്മാരെ ഒന്നും എനിക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് അമ്മ എപ്പോഴും കരയുമായിരുന്നു. വിവാഹത്തോട് താൽപര്യമില്ലാത്തതുകൊണ്ടാണ് ഞാൻ അങ്ങനെ പറയുന്നത് എന്നാണ് അമ്മ കരുതിയത്. അങ്ങനെ ഒരു രാത്രി അമ്മയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു പ്രാർത്ഥിച്ചു. ദൈവമെ എനിക്ക് ഇഷ്പ്പെടുന്ന ഒരു ചെറുക്കനെ കൊണ്ട് തരണമെന്ന് പ്രാർത്ഥിച്ചു. അതിന് പിറ്റേദിവസമാണ് ഫിലിപ്പ് അച്ചായൻ എന്നെ പെണ്ണ് കാണാൻ വന്നത്.
അച്ചായനെ കണ്ടശേഷം കറുത്തിട്ടാണ് ചെറുക്കനെന്ന് എന്റെ ആങ്ങളുടെ ഭാര്യ പറഞ്ഞു. പക്ഷെ എനിക്ക് അത് പ്രശ്നമായിരുന്നില്ല. കാരണം മുഖം കഴുകി കൊണ്ടിരിക്കുന്ന സമയത്ത് നടന്ന് പോകുന്ന ഫിലിപ്പ് അച്ചായന്റെ പിറക് വശം ഞാൻ കണ്ടിരുന്നു. അപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു എനിക്ക് ചിലപ്പോൾ ഇഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന്.
ചായയുമായി ചെന്നപ്പോൾ ടിപ്പ് ടോപ്പിൽ ഇരിക്കുന്ന അദ്ദേഹത്തെ കണ്ടു. അപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഫിലിപ്പ് അച്ചായൻ നല്ലൊരു മനുഷ്യസ്നേഹിയാണ്. അതുകൊണ്ട് ജീവിതത്തിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്താൻ എനിക്ക് കഴിയില്ല. കാണുമ്പോഴുള്ള ജീവിതം ആയിരിക്കില്ല വിവാഹത്തിനുശേഷം. എനിക്ക് ഇഷ്ടപ്പെടാത്ത സ്വഭാവങ്ങൾ ഫിലിപ്പ് അച്ചായനിലും അദ്ദേഹത്തിന് ഇഷ്ടപ്പെടാത്ത ചില സ്വഭാവങ്ങൾ എന്നിലുമുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ പല സംഭവങ്ങളും കാരണം ഒത്തിരി വേദനയുണ്ടായിട്ടുണ്ട്. അത് നിരാശ തോന്നിയ നിമിഷങ്ങളുമായിരുന്നു എന്നുമാണ് ഡോളി പറഞ്ഞത്.


Click it and Unblock the Notifications











