അമ്മയ്ക്ക് ഉമ്മ കൊടുക്കാൻ എനിക്ക് ഇന്നും മടിയില്ല; ഫിലിപ്പിന്റെ വാക്കുകൾ കേട്ട് അന്ന് മഞ്ജു പോലും കരഞ്ഞു!
പ്രായപൂർത്തിയാകാത്ത മാനസീക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുൻ എസ്ഐയും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട് അറസ്റ്റിലായത് ഇനിയും ഒരു വിഭാഗം ആളുകൾ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അത്രത്തോളം നല്ലവനായ വ്യക്തിയുടെ ഇമേജായിരുന്നു പ്രസംഗങ്ങളിലൂടെയും വീഡിയോകളിലൂടെയും ഫിലിപ്പ് ജനങ്ങൾക്ക് മുന്നിൽ എത്തിച്ചിരുന്നത്.
ഇപ്പോഴിതാ മുൻ ഭാര്യ ഡോളിക്കൊപ്പം ഒരു പൊതുവേദിയിൽ എത്തിയപ്പോൾ അമ്മയെ കുറിച്ച് ഫിലിപ്പ് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നതും ചർച്ചയാകുന്നതും. അമ്മ തനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്നും അമ്മയോട് സ്നേഹം കാണിക്കാൻ താൻ മടി കാണിക്കാറില്ലെന്നും ഫിലിപ്പ് പറയുന്നു. ഏതൊരു സ്ഥലത്ത് ചെന്നാലും അമ്മയെ കുറിച്ച് സംസാരിക്കാതെ ഞാൻ പോകാറില്ല.

നാല് പേരെ ഉള്ളുവെങ്കിൽ കൂടിയും അമ്മയെ കുറിച്ച് ഞാൻ സംസാരിക്കും. എത്ര ഉന്നതിയിൽ എത്തിയാലും നമ്മളിൽ പലരും അമ്മയെ മാറ്റി നിർത്തും. പർച്ചേസിങിന് പോയാൽ പോലും അമ്മയ്ക്ക് ഒരു കോട്ടൺ സാരി വാങ്ങി വെച്ചിട്ട് മറ്റുള്ള കാര്യങ്ങളുമായി നമ്മൾ തിരക്കിലാകും. നമുക്ക് വേണ്ടി നമ്മൾ മണിക്കൂറ് കണക്കിന് പർച്ചേസ് ചെയ്യുകയും ചെയ്യും.
ക്യാമ്പസുകളിൽ പോകുമ്പോൾ കുട്ടികളോട് ഞാൻ ചോദിക്കുന്ന കാര്യമാണ് എത്ര പേർ അമ്മയ്ക്ക് എന്നും കെട്ടിപിടിച്ച് ഉമ്മ കൊടുക്കുമെന്നത്. കാലടി സംസ്കൃത സർവകലാശാലയ്ക്ക് മുന്നിലൂടെ വന്നപ്പോൾ കുട്ടികളോട് ഞാൻ പറഞ്ഞ ചില കാര്യങ്ങളുണ്ട്. അറിവുകളുടെ ഗിരിശങ്കരം കീഴടക്കിയ ആദിശങ്കരൻ നാട് മൊത്തം കറങ്ങി അവസാനം വീട്ടിലെത്തുമ്പോൾ അമ്മ ആര്യാംബിക മരണശയ്യയിലാണ്. അമ്മ മകനോട് ചോദിക്കുന്ന ചോദ്യമുണ്ട്.
ഒമ്പതര മാസക്കാലം മകനെ നിന്നെ ഞാൻ ഉദരത്തിലിട്ട് വളർത്തിയില്ലേ?. നീ എനിക്ക് എന്താണ് മടക്കി തരിക ശങ്കരായെന്ന്. കത്തി ജ്വലിക്കുന്ന സൂര്യനെ നോക്കി ശങ്കരൻ പറയുന്ന മറുപടിയുണ്ട്. അമ്മ എന്നെ ഗർഭം ധരിച്ച സമയത്ത് അമ്മയ്ക്ക് ഭക്ഷണത്തോട് രുചിയില്ലായ്മ തോന്നിയിരുന്നല്ലേ അമ്മേ. തൽഫലമായി എന്റെ അമ്മ മെലിഞ്ഞ് പോയിരുന്നല്ലേ എന്ന്.
ഇത് സംസാരിക്കുമ്പോൾ ശങ്കരനും അമ്മയും കരഞ്ഞു. പരിശുദ്ധ ഖുറാന്റെ 6666 ആയത്തും 114 സൂറത്തും എനിക്ക് മനപാഠമാണ്. പ്രായമായ മാതാവിനോട് നീ ഛെ എന്ന് പോലും ഉച്ചരിക്കരുതെന്ന് ഖുറാനിൽ പറയുന്നുണ്ട്. എവിടെ വേദി കിട്ടിയാലും സമയവും സന്ദർഭവും നോക്കാതെ അമ്മയെ കുറിച്ച് ഞാൻ പറയും. അല്ലാതെ വേദി വിട്ട് ഇറങ്ങാറില്ല. അമ്മയും ഞാനും അത്ര റിലേറ്റഡാണ്. ഇന്നും ഒരു മടിയും കൂടാതെ അമ്മയ്ക്ക് ഉമ്മ കൊടുക്കുന്ന മകനാണ് ഞാൻ.

സൂര്യോദയത്തിന് മുമ്പ് തന്നെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന തിരുഹൃദയമാണ് അമ്മ. വിളമ്പികൊടുത്ത് തനിക്ക് തികയാതെ വരുമ്പോൾ മക്കളെ എനിക്ക് ഇത് ഇഷ്ടമല്ലെന്ന് കള്ളം പറയുന്ന മാതൃസ്നേഹത്തിന്റെ തിടമ്പാണ് അമ്മ. സ്നേഹത്തിന്റെ പറുദീസയാണ് അമ്മ. നിന്റെ വിഴുപ്പലക്കാൻ വിധിക്കപ്പെട്ട സ്ത്രീ രൂപത്തിന്റെ പേരാണ് അമ്മ.
അമ്മയില്ലാത്ത വീട് വീടേയല്ല എന്നാണ് ഫിലിപ്പ് പറഞ്ഞത്. അന്ന് ഇയാളുടെ വാക്കുകേട്ട് വേദിയിലുണ്ടായിരുന്ന നടി മഞ്ജു പിള്ള പോലും കരഞ്ഞു. അമ്മയെ കുറിച്ച് സംസാരിക്കുന്ന ഫിലിപ്പിന്റെ വീഡിയോ വൈറലായതോടെ ഇന്നത്തെ കാലത്ത് ആരെയാണ് വിശ്വസിക്കേണ്ടതെന്ന് പോലും മനസിലാവുന്നില്ലെന്നായിരുന്നു കമന്റുകൾ. അഴകുള്ള ചക്കയിൽ ചുളയില്ലെന്ന പഴഞ്ചൊല്ല് ഫിലിപ്പിന്റെ കാര്യത്തിൽ അർത്ഥവത്തായി.
വലിയ വർത്തമാനം പറയുന്നവരെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ലെന്ന് മനസിലായി. വല്ലാത്ത വിനയം, എളിമ ഇതൊക്കെ കാണിക്കുന്നവർക്ക് ഉറപ്പായും മറ്റൊരു മുഖം കൂടി ഉണ്ടാവും. അതാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്, അമ്മയോട് ഇത്രയേറെ സ്നേഹമുള്ള വ്യക്തിക്ക് എങ്ങനെ ഒരു പെൺകുട്ടിയോട് ഇത്ര ക്രൂരമായി പെരുമാറാൻ സാധിച്ചുവെന്നും ആളുകൾ കമന്റിൽ കുറിച്ചു.


Click it and Unblock the Notifications

















