എല്ലാ വീട്ടിലുമുള്ളതുപോലെ കുടുംബപ്രശ്നങ്ങൾ ഞങ്ങളുടെ വീട്ടിലുമുണ്ട്, കേസ് ആസൂത്രിതമായി തോന്നുന്നു; ഭാര്യ

മാനസികവെല്ലുവിളി നേരിടുന്ന കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് മുൻ എസ്ഐയും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മാമ്പാട് അറസ്റ്റിലായത്. സ്‌കൂളിൽ നടന്ന കൗൺസലിങ്ങിന് ഇടയിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെ ഫിലിപ്പിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്റിൽ കഴിയുന്ന ഫിലിപ്പുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നവയിൽ ഒന്ന് കുടുംബവും ഫിലിപ്പും തമ്മിൽ അകൽച്ചയിലാണെന്നും ഒറ്റയ്ക്കാണ് താമസമെന്നുമാണ്.

ഇപ്പോഴിതാ ഭാര്യയും മകളും തന്നെ ആരോപണത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുന്നു. കേസിന്റെ തുടക്കം മുതൽ എല്ലാ ചെയ്യുന്നതും ജാമ്യത്തിന് ശ്രമിക്കുന്നതും താനും മകളുമാണെന്ന് ഭാര്യ ഡോളി ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Philip Mampad

കേസ് വക്കീലിനെ ഏൽപ്പിച്ചിട്ടുണ്ട്. ജാമ്യത്തിനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. മാനസീകമായി ഞങ്ങൾ വളരെ അധികം തളർന്നിരിക്കുകയാണ്. ഞങ്ങളെ വീണ്ടും വീണ്ടും തളർത്തരുതെന്ന അപേക്ഷ മാത്രമെയുള്ളു. ഞാനും അദ്ദേഹവും ഒരുമിച്ച് അല്ലെന്ന തരത്തിൽ പ്രചരിക്കുന്നുണ്ട്. എനിക്ക് ഒരു ബിസിനസുണ്ട്.

അതിന്റെ കാര്യത്തിനായി പോയിട്ട് ഞാൻ തിരിച്ച് വരാറുണ്ട്. അതിന്റെ കാര്യങ്ങൾക്ക് വേണ്ടി അവിടെ നിൽക്കും. അത് കഴിയുമ്പോൾ ഞാൻ തിരിച്ച് വരും. പിന്നെ എല്ലാവരും പറയുന്ന കുടുംബപ്രശ്നങ്ങൾ. എല്ലാ വീട്ടിലുമുള്ള കുടുംബപ്രശ്നങ്ങൾ പോലെ തന്നെ ഞങ്ങളുടെ വീട്ടിലുമുണ്ട്. ചോദ്യം ചോദിക്കുന്നവരുടെ വീട്ടിലും കാണും. അത് സ്വഭാവികമല്ലേ. കുടുംബത്തിൽ പ്രശ്നമില്ലെങ്കിൽ കുടുംബമില്ല.

അത്രയേയുള്ളു അതിന്റെ കാര്യം. കേസ് ആസൂത്രിതമായി തോന്നുന്നുണ്ട്. ഇനി ഇപ്പോൾ എന്തായാലും കേസ് നടക്കട്ടെ ഭാര്യ ഡോളി പറ‍ഞ്ഞു. നമ്മൾ ഇപ്പോൾ നിയമപരമായി ജാമ്യത്തിന് അപേക്ഷ കൊടുത്തിട്ടുണ്ട്. നാസർ വക്കീലിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. നിരപരാധിത്വം തെളിയിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. അതിന് അപ്പുറത്തേക്ക് കൂടുതൽ ഒന്നും നമുക്ക് ഇനി പറയാനില്ല. കുടുംബം കൂടെ തന്നെയുണ്ട്. പപ്പയുടെ കൂടെയാണ് ഞങ്ങൾ എല്ലാവരും.

പപ്പയ്ക്ക സപ്പോർട്ടായി ഞങ്ങൾ എല്ലാവരുമുണ്ട്. യാതൊരു പ്രശ്നങ്ങളും പപ്പയ്ക്ക് ഇല്ല. പിന്നെ പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. സത്യാവസ്ഥ എന്താണെന്ന് നമുക്ക് മാത്രമെ അറിയുകയുള്ളു. കോടതിയുടെ മുന്നിൽ നിരപരാധിത്വം തെളിയിക്കുക എന്ന ഉത്തരവാദിത്വം മാത്രമെ നമുക്ക് മുന്നിലുള്ളു.

Philip Mampad

അത് നല്ല രീതിയിൽ ഇപ്പോൾ നടക്കുന്നുണ്ട് എന്ന് മകളും പ്രതികരിച്ചു.‍ കുടുംബം കൂടെയില്ലെന്ന പ്രചാരണം വ്യാപകമായി കാണുന്നുണ്ട്. അത് തെറ്റാണെന്നാണ് എനിക്കും ബോധ്യപ്പെട്ടിട്ടുള്ളത്. കാരണം കേസിന്റെ തുടക്കം തൊട്ട് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ജാമ്യാപേക്ഷയ്ക്ക് ഉൾപ്പടെ പ്രത്യേകിച്ച് കുടുംബം ഭാര്യയും മക്കളും തന്നെയാണ് എന്നെ ഏൽപ്പിച്ചിട്ടുള്ളതും സപ്പോർട്ട് ചെയ്യുന്നതും അദ്ദേഹത്തിന്റെ കുടുംബമാണ്.

അദ്ദേഹത്തെ ജാമ്യത്തിൽ ഇറക്കാൻ വേണ്ടിയും പ്രതിയെന്ന ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം നിരപരാധിത്വം കോടതിയുടെ മുമ്പാകെ തെളിയിക്കുക എന്ന ഉത്തരവാദിത്വമാണ് എന്നെ ഏൽപ്പിച്ചിട്ടുള്ളത്. സാധിക്കുന്ന തരത്തിൽ എത്രയും പെട്ടന്ന് ജാമ്യത്തിൽ ഇറക്കുക എന്നത് തന്നെയാണ് ഒരു അഭിഭാഷകൻ എന്നുള്ള നിലയ്ക്ക് എനിക്ക് ഉള്ളത്. അതിനായി ശ്രമിച്ച് കൊണ്ടിരിക്കുന്നു.

ബഹുമാനപ്പെട്ട കോടതിയുടെ മുമ്പാകെ പ​രി​ഗണനയിൽ ഇരിക്കുന്ന കേസായതുകൊണ്ട് ഒരു അഭിഭാഷകൻ എന്ന നിലയിൽ എനിക്ക് അതിന്റെ മെറിറ്റിലേക്ക് കടക്കാൻ കഴിയില്ല. എന്നിരുന്നാലും കുടുംബം പറയുന്നതുപോലെ ഫിലിപ്പിന്റെ നിരപരാധിത്വം തെളിയിക്കാൻ പരമാവധി ശ്രമിക്കും എന്ന് ഫിലിപ്പിന്റെ കേസ് ഏറ്റെടുത്തിരിക്കുന്ന അഭിഭാഷകനും പറയുന്നു.

ഒട്ടനവധി ഫോളോവേഴ്സുള്ള ഇൻഫ്ലൂവൻസറാണ് ഫിലിപ്പ് മാമ്പാട്. മോട്ടിവേഷൻ വീഡിയോകൾക്കാണ് ആരാധകർ ഏറെയും ഉള്ളത്. ഏറെ ആരാധിക്കുന്ന വ്യക്തി ഇത്തരമൊരു കേസിൽ ഉൾപ്പെട്ടുവെന്നത് ഫിലിപ്പിന്റെ ഫോളോവേഴ്സിന് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X