'എസ്എംഎ ബാധിച്ച കുഞ്ഞിന് ചാരിറ്റി ചെയ്യാൻ റോബിൻ ഒരു ലക്ഷം ചോദിച്ചു, അവർ അവനെ അടുപ്പിക്കില്ല'; ശാലു പേയാട്!
ബിഗ് ബോസ് എന്ന ലോകോത്തര നിലവാരമുള്ള റിയാലിറ്റിഷോയിൽ മത്സരാർഥിയായി വന്ന് പ്രശസ്തനായ സോഷ്യൽമീഡിയ താരമാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. റോബിനെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ബിഗ് ബോസ് സീസൺ ഫോർ ഇത്രയേറെ ടിആർപിയിൽ അടക്കം റെക്കോർഡുകൾ സൃഷ്ടിക്കാൻ കാരണം റോബിൻ അടക്കമുള്ള സീസൺ ഫോറിലെ മത്സരാർഥികളാണ്.
റോബിനാണ് ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിൽ ആദ്യമായി മത്സരാർഥിയായി പങ്കെടുത്ത ഒരു ഡോക്ടർ. വളരെ നാളത്തെ മുന്നൊരുക്കത്തിന് ശേഷം ഒരു പക്ക ബിഗ് ബോസ് മെറ്റീരിയലായാണ് റോബിൻ ഷോയിലേക്ക് എത്തിയത്.
ഷോയുടെ ടൈറ്റിൽ വിന്നറാവുകയായിരുന്നു റോബിന്റെ ലക്ഷ്യമെങ്കിലും ഹൗസിന്റെ നിയമങ്ങൾ ലംഘിച്ചതിനാൽ എഴുപതാം ദിവസം പുറത്ത് പോകേണ്ടി വന്നതോടെ സ്വപ്നം സഫലമായില്ല. പക്ഷെ പുറത്ത് വന്നും ഷോയുടെ യാത്രയിൽ പലപ്പോഴും സ്വാധീനം ചെലുത്തി റോബിൻ. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകൾ എടുത്ത് നോക്കിയാൽ റോബിനോളം ആരാധകരെ സമ്പാദിച്ച മറ്റൊരു മത്സരാർഥിയുണ്ടാകില്ല.

ഷോയിൽ നിന്ന് പുറത്തായശേഷം റോബിന് നല്ല കാലമായിരുന്നു. എന്നും മുടക്കമില്ലാതെ ഉദ്ഘാടനങ്ങളിലും പരിപാടികളിലും സജീവമായിരുന്നു. എന്നാൽ കുറച്ച് നാളുകളായി റോബിന് നല്ല സമയമല്ല. തൊടുന്നതും ചെയ്യുന്നതും പറയുന്നതുമെല്ലാം വിവാദമായി മാറുന്ന അവസ്ഥയാണ്. ഇപ്പോഴിതാ റോബിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് മുമ്പ് റോബിന്റെ സുഹൃത്തായിരുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട്.
ചാരിറ്റി ചെയ്യാൻ പോലും പണം ആവശ്യപ്പെടുന്നയാളാണ് റോബിനെന്നാണ് ശാലു പേയാട് പറയുന്നത്. റോബിൻ ജൂനിയർ മാൻഡ്രക്കിനെപ്പോലെയാണെന്നും എവിടെ ചെന്നാലും അവിടെ കുത്തിത്തിരിപ്പും അടിയുമുണ്ടാക്കുമെന്നും ശാലു പേയാട് പറയുന്നു.
റോബിനെതിരെ സംസാരിക്കാൻ ഭയപ്പെടുന്നില്ലെന്നും കേസ് കൊടുക്കുമെന്ന് പേടിക്കുന്നില്ലെന്നും ശാലു പറഞ്ഞു. എസ്എംഎ ബാധിച്ച പിഞ്ച് കുഞ്ഞിന് ചാരിറ്റി ചെയ്യാൻ ഒരു സ്റ്റോറി സോഷ്യൽമീഡിയയിൽ പങ്കുവെക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രതിഫലമായി റോബിൻ ഒരു ലക്ഷം രൂപ ചോദിച്ചുവെന്നാണ് ശാലു പേയാട് ഏറ്റവും പുതിയതായി നടത്തിയ വെളിപ്പെടുത്തൽ.
ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ശാലു പേയാട് ഗുരുതര ആരോപണം ഉന്നയിച്ചത്. ബിഹൈൻവുഡ്സ് യുട്യൂബ് ചാനൽ അവതാരക വീണയാണ് ഈ ആവശ്യവുമായി റോബിനെ സമീപിച്ചതെന്നും പണം ചോദിച്ചതോടെ വീണയുമായി റോബിൻ തെറ്റിയെന്നും അവർ ഇനി റോബിനെ ഒരിക്കലും അടുപ്പിക്കില്ലെന്നും ശാലു പേയാട് പറഞ്ഞു. ഫ്രീ പ്രമോഷൻ ഇല്ലെന്നാണ് റോബിൻ വീണയോട് പറഞ്ഞതെന്നും ശാലു വ്യക്തമാക്കി.

ചിൽഡ്രൺസ് ഹോമിൽ രണ്ട് കവറുമായി പോയി റോബിൻ ഭക്ഷണം വിതരണം ചെയ്തതിനെ കുറിച്ചും ശാലു പേയാട് സംസാരിച്ചു. 'ആർക്കും അവനെ വേണ്ട. ആൾക്കാരുടെ കണ്ണിൽ പൊടിയിടാനാണ് ഭക്ഷണ പൊതിയുമായി ആ പിള്ളേരുടെ അടുത്തേക്ക് പോയത്. ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും സ്ഥിതി ഇതാണ്.'
വീഡിയോയുടെ പൂർണരൂപം ചുവടെ
'ഇവൻ കാരണം ആ അനാഥാലയത്തിൽ പലതും കൊടുത്തിരുന്നവർ പോലും അത് നിർത്തി. ആ പിള്ളേരുടെ അന്നവും ഇവൻ മുടക്കി' ശാലു പേയാട് പറഞ്ഞു. അച്ഛനും അമ്മയും അനിയത്തിയുമൊന്നും റോബിനെ അടുപ്പിക്കാറില്ലെന്നും അച്ഛനേയും അമ്മയേയും വരെ റോബിൻ ഡിവോഴ്സാക്കി കളയുമെന്ന് അവർക്ക് ഭയമുണ്ടെന്നും ശാലു പറഞ്ഞു.
ബിഗ് ബോസിൽ പോയി ചുമ്മാതെ ഇരുന്ന ജുനൈസിനെക്കൊണ്ട് റോബിൻ പ്രശ്നമുണ്ടാക്കിച്ചതാണെന്നും റോബിന് പറ്റിയ ജോഡി ആരതി പൊടി മാത്രമാണെന്നും വേറൊരു പെണ്ണിന്റെ ജീവിതം ഇല്ലാതാക്കില്ലല്ലോയെന്നും ശാലു പേയാട് റോബിനേയും ആരതി പൊടിയേയും പരിഹസിച്ച് പറഞ്ഞു.
സീസൺ ഫൈവിൽ ഗസ്റ്റായി പോയപ്പോഴും ഹൗസിൽ കിടന്ന് ബിഗ് ബോസിനെ വെല്ലുവിളിച്ചതിനാലാണ് റോബിനെ അനുവദിച്ച സമയത്തിന് മുമ്പ് ബിഗ് ബോസ് പുറത്താക്കിയത്. അതും അടുത്തിടെ വലിയ രീതിയിൽ റോബിൻ ട്രോൾ ചെയ്യപ്പെടാൻ കാരണമായിരുന്നു.


Click it and Unblock the Notifications