ഉപ്പും മുളകിനെത്തേടി മുഖ്യമന്ത്രിയുടെ അഭിനന്ദനം! കാരണം ഇതായിരുന്നു! പോസ്റ്റ് വൈറല്‍!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. പ്രേക്ഷകരുടെ സ്വീകരണമുറിയിലെ ഒഴിച്ചുകൂടാനാവാത്ത പരിപാടിയായി മാറിയിരിക്കുകയാണ് ഇത്. വൈവിധ്യമാര്‍ന്ന സംഭവങ്ങളുമായാണ് ഓരോ ദിനവും പരിപാടി എത്തുന്നത്. നാടെങ്ങും പ്രളയുരിതം അനുഭവിക്കുമ്പോള്‍ അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിക്കുന്ന എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്. സോഷ്യല്‍ മീഡിയയിലൂടെ പുതിയ വീഡിയോ വൈറലായി മാറിയിരുന്നു.

ഇതിന് പിന്നാലെയായാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം പരിപാടിയെ തേടിയെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ചത്. പരിപാടിയുടെ വീഡിയോയും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ഈ അഭിനന്ദനം പങ്കുവെച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,

Uppum Mulakum

പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകൾ യാഥാർത്ഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്‍റെ അതിജീവനത്തിന് സഹായം പകരാൻ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്. ഫ്ലവേഴ്സ് ചാനലിലെ "ഉപ്പും മുളകും" എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്‍റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാർഹമാണ്. അതിന്‍റെ ശിൽപികളെ അഭിനന്ദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X