പഴയ ജുബ്ബ ഒന്ന് ഉപേക്ഷിക്കുന്നു, പുത്തൻ ഗെറ്റപ്പിൽ ജി വേണുഗോപാൽ, മാറ്റങ്ങളോടെ സ്റ്റാർ സിംഗർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാൽ. മലയാളി പ്രേക്ഷകർ എന്നെന്നും ഓർമിച്ചിരിക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളാണ് പ്രിയപ്പെട്ട ഗായകൻ നമുക്ക് സമ്മാനിച്ചിരിക്കുന്നത്. 1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ 'തിങ്കൾ പോറ്റും മാനേ..' എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാനരംഗത്തെത്തുന്നത്. പിന്നീട് തൊട്ട് അടുത്ത വർഷം പുറത്തിറങ്ങിയ തൂവാത്തുമ്പികളിലെ ഒന്നാം രാഗംപാടി എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

 g venugopal,

നിരവധി മികച്ച ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ജി വേണു ഗോപാൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്ക്രീനിൽ എത്തുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയായ സ്റ്റാർ സിംഗറിലൂടെയാണ് എത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയപ്പെട്ട ഗായകൻ ഇക്കാര്യം വെളിപ്പെടുത്തചിയിരിക്കുന്നത്പുതിയ ഗായകരെ കണ്ടെത്തുന്നതിന് വേണ്ടി ഒരു ഇടവേളയ്ക്ക് ശേഷം ഷോ വീണ്ടും ആരംഭിക്കുകയാണ്. ഏറെ പുതുമയോടെ എത്തുന്ന സീസണിൽ ജി വേണുഗോപാലിനോടൊപ്പം മലയാളത്തിലെ പ്രമുഖ ഗായകരും വിധികർത്താക്കളായി എത്തുന്നുണ്ട്. ജുവൽ മേരിയാണ് അവതാരകയായി എത്തുന്നത്.ആകെ മാറ്റത്തോടെയാണ് ഷോ എത്തുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജി വേണുഗോപാലിന്റെ ഫേസസ്ബുക്ക് പോസ്റ്റാണ് ഷോയിലെ പുതിയ മാറ്റത്തെ കുറിച്ച് ചെറു സൂചന നൽകുന്നതാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഷോയുടെ വേദിയിൽ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട് . ജി വേണുഗോപാലിന്റെ വാക്കുകൾ ഇങ്ങനെ...

ഇത്തവണത്തെ സ്റ്റാർ സിങ്ങർ ഷൂട്ടിൽ ഓരോ എപ്പിസോഡിന്റേയും കോസ്യൂം ഓരോ കളർ ടോണിലാണ്. പ്രിയപ്പെട്ട സുഹൃത്ത് ആർജെ രശ്മി പലപ്പോഴും വഴക്കുണ്ടാക്കിയിട്ടുണ്ട്. "ഹേ മനുഷ്യാ... നിങ്ങളീ വലിഞ്ഞ് തൂങ്ങിയ ജുബ്ബയും 1970-കളിലെ കൊസ്റ്റ്യൂമസും എന്നാ ഒന്ന് ഉപേക്ഷിക്കുന്നേ?" അപ്പൊ ഇനി കുറച്ച് നാൾ ഇങ്ങനെയും കാണാം... ല്ലേ?. വേണുഗോപാൽ പങ്കുവെച്ച ചിത്രത്തിൽ പിന്നണി ഗായിക കെഎസ് ചിത്ര, സംഗീത സംവിധായകൻ ശരത്, ഗായിക മഞ്ജരി, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരുമുണ്ട്. പ്രിയ ഗായകൻ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റും ചിത്രവും വൈറലായിട്ടുണ്ട്. പ്രേക്ഷകർ ഷോയ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Recommended Video

Antony Perumbavoor daughter's marriage | Mohanlal | Pranav | Dileep

2006 ൽ ആണ് ഏഷ്യനെറ്റിൽ സ്റ്റാർ സിംഗർ ആദ്യമായി ആരംഭിക്കുന്നത്. അന്ന് രഞ്ജിനി ഹരിദാസായിരുന്നു ഷോ അവതാരകയായി എത്തിയത്. രഞ്ജിനിയുടെ കരിയർ മാറ്റിയതിനോടൊപ്പം റിയാലിറ്റി ഷോയും വൻ വിജയമായിരുന്നു.

അമല പോളിന്റെ പുതിയ ചിത്രം

Read more about: tv g venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X