മത്സരാര്‍ത്ഥികളുടെ കിടക്ക പങ്കിടല്‍ ടാസ്‌ക്കിനെതിരെ കടുത്ത പ്രതിഷേധം! സല്‍മാന്‍ ഖാനെതിരെ കൊലവിളി!

കടുത്ത വിമര്‍ശനങ്ങളാണ് ബിഗ് ബോസിന് നേരെ ഉയര്‍ന്നുവന്നിട്ടുള്ളത്. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി പതിപ്പ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വിമര്‍ശനങ്ങള്‍ കടുത്തതോടെ അവതാരകനായ സല്‍മാന്‍ ഖാന്റെ സുരക്ഷ ശകത്മാക്കിയിരിക്കുകയാണ് മംുബൈ പോലീസ്. താരത്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍ വീടിന്റെ സുരക്ഷയും വര്‍ധിപ്പിച്ചിരിക്കുകയാണ്. തുടക്കം മുതല്‍ത്തന്നെ വിവാദങ്ങളായിരുന്നു ബിഗ് ബോസിനെ കാത്തിരുന്നത്. പരിപാടിയിലെ പുതിയ ടാസ്‌ക്കാണ് വിമര്‍ശകരെ പ്രകോപിപ്പിച്ചത്.

കര്‍ണി സേനയിലെ അംഗങ്ങളുള്‍പ്പടെയാണ് പ്രതിഷേധവുമായി താരത്തിന്റെ വീട്ടിലേക്ക് എത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അടുത്തിടെയായിരുന്നു ബെഡ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍ എന്ന ടാസ്‌ക്ക് തുടങ്ങിയത്. മത്സരാര്‍ത്ഥികള്‍ പരസ്പരം കിടക്ക പങ്കിടുന്നതാണ് ഈ ടാസ്‌ക്ക്. ഇന്ത്യന്‍ സംസ്‌കാരത്തെ തന്നെ കളങ്കപ്പെടുത്തുന്നതാണ് ഇതെന്നും അതിനാല്‍ പരിപാടി നിരോധിക്കണമെന്നുമാവശ്യപ്പെട്ടാണ് വിമര്‍ശകര്‍ എത്തിയിട്ടുള്ളത്.

Salman Khan

നേരത്തെ പരിപാടിക്കെതിരെ വര്‍ഗീയ പ്രചാരണങ്ങളായിരുന്നു നടന്നത്. ഒരു ദൃശ്യത്തിന്‍രെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതിന് പിന്നാലെയായാണ് ഷോ ബഹിഷ്‌ക്കരണമെന്ന ആഹ്വാനവുമായി ഒരു വിഭാഗമെത്തിയത്. മത്സരാര്‍ത്ഥികളായ മാഹിറ ശര്‍മയും അസീം റിയാസും കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന രംഗങ്ങളും പ്രചരിച്ചിരുന്നു. ലൗജിഹാദാണ് ഇതെന്നായിരുന്നു വിമര്‍ശകരുടെ വാദം. ബിഗ് ബോസിലെ മുന്‍ മത്സരാര്‍ത്ഥികളുടേതായിരുന്നു ഈ ചിത്രം. പരിപാടി അവസാനിച്ചതിന് പിന്നാലെയായി ഇരുവരും വിവാഹിതരായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X