മമ്മൂട്ടിയും നടി പൊന്നമ്മ ബാബുവും വഴക്ക് ഉണ്ടാക്കിയോ? പുതിയ നിയമം ലൊക്കേഷനില്‍ സംഭവിച്ചതിനെ കുറിച്ച് നടി

മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള നടിയാണ് പൊന്നമ്മ ബാബു. പലതും ഹാസ്യ കഥാപാത്രങ്ങള്‍ ആയിരുന്നത് കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം ഒന്നിച്ചഭിനയിക്കുമ്പോഴുള്ള പിന്തുണയെ കുറിച്ച് പലപ്പോഴും നടി പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് പുതിയ നിയമം സിനിമയുടെ സെറ്റില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കോഫി ഷോപ്പിൽ നിന്നും കിടിലൻ ഫോട്ടോഷൂട്ട്, വൈറലായി നടി നേഹ മാലിക്കിൻ്റെ ചിത്രങ്ങൾ

എന്തിനാണ് മമ്മൂക്കയും പൊന്നമ്മ ബാബുവും വഴക്ക് ഉണ്ടാക്കിയതെന്ന് ചോദിച്ചാല്‍ അത് വെറും ഗോസിപ്പ് ആണെന്നാണ് നടിയുടെ മറുപടി. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രസകരമായ വിവരങ്ങള്‍ പൊന്നമ്മ വ്യക്തമാക്കിയത്.

മമ്മൂട്ടിയും പൊന്നമ്മ ബാബുവും വഴക്ക് ഉണ്ടാക്കിയോ

മമ്മൂട്ടിയുമായി പുതിയ നിയത്തിന്റെ ചിത്രീകരണത്തിനിടെ വഴക്കുണ്ടായോ എന്ന ചോദ്യത്തിനാണ് പൊന്നമ്മ ബാബു മറുപടി പറഞ്ഞത്. 'ഇതൊക്കെ ആരാണ് പറഞ്ഞത്. ഇതാണ് ശരിക്കും ഗോസിപ്പ്. മമ്മൂക്കയെ കുറിച്ച് അങ്ങനെ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. മമ്മൂക്കയ്‌ക്കൊപ്പം പുതിയ നിയമത്തില്‍ അഭിനയിക്കുമ്പോള്‍ ഫസ്റ്റ് ഷോട്ട് എന്റേതായിരുന്നു. എന്റെ ബ്ലൗസ് തയിച്ചത് ശരിയായില്ല. അന്നേരം കോസ്റ്റിയൂമറുമായി ഞാന്‍ വഴക്ക് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. എത്ര നാളായി ഡ്രസ് തുന്നാന്‍ തുടങ്ങിയിട്ട്. ഇതുവരെ ബ്ലൗസ് തുന്നാന്‍ അറിയില്ലേ എന്നൊക്കെ ചോദിച്ച് ഞാന്‍ വഴക്കുണ്ടാക്കുകയാണ്.

 മമ്മൂട്ടിയും പൊന്നമ്മ ബാബുവും വഴക്ക് ഉണ്ടാക്കിയോ

അതിനിടയിലാണ് സ്‌ക്രീപ്റ്റ് പഠിക്കാനായി ടിനു പാപ്പച്ചന്‍ കൊണ്ട് വരുന്നത്. ഞാന്‍ പറഞ്ഞു എനിക്ക് പ്രൊംപ്റ്റ് ചെയ്താല്‍ മതിയെന്ന്. അപ്പോഴുണ്ട് പൊന്നമ്മ റെഡിയായില്ലേന്ന് ചോദിച്ച് അവിടുന്ന് വിളിക്കുന്നു. അയ്യോ ഞാന്‍ മേക്കപ്പ് ചെയ്തിട്ടില്ല. അവര് പറഞ്ഞു എന്തിനാണ് പൊന്നമ്മ ബാബുവിന് മേക്കപ്പ്. അതാന്നും വേണ്ട വരാന്‍ പറയൂ എന്ന് പറഞ്ഞ് അവര്‍ ഒച്ചയിട്ടു. പക്ഷേ ഞാന്‍ ഡയലോഗ് ഒന്ന് വായിച്ചു എന്നല്ലാതെ പഠിച്ചിട്ടില്ല.

മമ്മൂട്ടിയും പൊന്നമ്മ ബാബുവും വഴക്ക് ഉണ്ടാക്കിയോ

മമ്മൂക്ക അവിടെ ഇരിപ്പുണ്ട്. പെട്ടെന്ന് താന്‍ ഡയലോഗ് പഠിച്ചിട്ടില്ലേന്ന് ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. താന്‍ നാടകത്തില്‍ നിന്നൊക്കെ വന്നതല്ലേ, എന്നിട്ടും ഡയലോഗ് പഠിച്ചില്ലേന്നായി മമ്മൂക്ക.നാടകത്തിലെ ഡയലോഗ് പഠിക്കാന്‍ പതിനഞ്ച് ദിവസം തരും. ഇവിടെ അത് അഞ്ച് ദിവസമേയുള്ളുവെന്ന് ഞാന്‍ പറഞ്ഞു. ആഹാ എന്നാല്‍ പതിനഞ്ച് ദിവസം കഴിഞ്ഞ് എടുക്കാമെന്ന് അദ്ദേഹവും പറഞ്ഞു.

Recommended Video

ഒടുവിൽ ദുൽഖറും മമ്മൂക്കയും ഒരു പടത്തിൽ ? ഇക്കയുടെ മാസ്സ് മറുപടി | Filmibeat Malayalam
 മമ്മൂട്ടിയും പൊന്നമ്മ ബാബുവും വഴക്ക് ഉണ്ടാക്കിയോ

അപ്പോള്‍ എനിക്കൊരു വാശിയായി. സ്‌ക്രീപ്റ്റ് വാങ്ങി വേഗം നോക്കി പഠിച്ചു. പിന്നെ ഞാനും മമ്മൂക്കയുമായിട്ടുള്ള ക്ലോസ് ഷോട്ടാണ്. ഞാന്‍ ഡയലോഗ് പറഞ്ഞ് ഓക്കെയായി. ആഹാ പഠിച്ചല്ലോ എന്നായി. അടുത്ത സീനില്‍ മമ്മൂക്കയ്ക്കും പണി കിട്ടി. ഒത്തിരി നീളമുള്ള ഡയലോഗ് ആയിരുന്നു. അന്നേരം എന്നോട് പറഞ്ഞു, എടോ എനിക്കും പണി കിട്ടി. വലിയ ഡയലോഗ് ആണ് പഠിച്ചിട്ടില്ലെന്ന്. അങ്ങനെ ആ സമയത്തൊരു സംസാരം ഉണ്ടായി. അതൊരു കോമഡി പോലെയെ ഉണ്ടായിരുന്നുള്ളുവെന്നും പൊന്നമ്മ ബാബു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X