'ലുക്കൗട്ട് നോട്ടീസ് വന്ന ക്രിമിനൽ'; ഡിവോഴ്സ് അല്ലാതെ വേറെ വഴിയില്ല, ജയിലിന്റെ വാതിൽ പോലും കണ്ടിട്ടില്ല; രാഹുൽ
പൊന്നമ്പിളി എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനും മോഡലും അവതാരകനും എല്ലാമാണ് രാഹുൽ രവി. രണ്ട് വർഷം മുമ്പ് രാഹുൽ രവി ഒരു വിവാദ വിഷയമായിരുന്നു. ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ രാഹുൽ രവിക്കെതിരെ കേസ് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ലക്ഷ്മി എസ് നായർ ആയിരുന്നു പരാതിക്കാരി. ഇപ്പോൾ രാഹുൽ മലയാളത്തിൽ സജീവമല്ല.
ഒരു വർഷത്തിനുശേഷം അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയതുപോലും ഇപ്പോഴിതാ സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ചും തന്റെ പേരിലുണ്ടായ കേസിനെ കുറിച്ചും മനസ് തുറക്കുകയാണ് നടൻ. ആരാണ് തനിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും അറിയാമായിരുന്നുവെന്നും എന്നിട്ടും പ്രതികരിക്കാതെ നിശബ്ദ പാലിച്ചത് സെൽഫ് റെസ്പെക്ട് കൊണ്ടാണെന്നും രാഹുൽ പറയുന്നു.

ഞങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പ് വർക്കൗട്ടാവില്ലെന്ന് ഞങ്ങൾക്ക് ആദ്യമെ അറിയാമായിരുന്നു. രണ്ട് കുടുംബത്തിനും അറിയാമായിരുന്നു. എന്നിട്ടും ഞങ്ങൾ ട്രൈ ചെയ്തു. പക്ഷെ റിലേഷൻഷിപ്പ് വർക്കൗട്ടായില്ല. അതുകൊണ്ട് വേർപിരിഞ്ഞു. പിന്നെ ആരോപണങ്ങൾ ആർക്ക് വേണമെങ്കിലും ഉന്നയിക്കാം. കേസ് ആർക്ക് വേണമെങ്കിലും കൊടുക്കാം. പക്ഷെ സത്യം എന്താണെന്നുള്ളത് എല്ലാവർക്കും അറിയാം.
വിജയങ്ങളോടും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട് വരുന്ന കമന്റുകളോടും ഞാൻ അറ്റാച്ച്ഡല്ല. എന്താണ് ലൈഫിൽ സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസ് വന്നാൽ കാണിക്കാനുള്ള പ്രൂഫും എന്റെ കയ്യിലുണ്ട്. ഇത് കാണിക്കേണ്ടത് കോടതിയിലാണ്. കേസ് വന്നപ്പോൾ ഓൺലൈനിൽ വന്ന് ഇതേ കുറിച്ച് സംസാരിക്കാമെന്ന് കരുതിയിരുന്നു. പക്ഷെ പിന്നെ കരുതി വേണ്ടെന്ന്.
ഓൺലൈനിൽ വന്ന് ക്ലാരിഫിക്കേഷൻ കൊടുക്കേണ്ട ആവശ്യമില്ലല്ലോ. ക്രൂരമായ പീഡിപ്പിക്കുന്നു എന്നൊക്കെയാണ് പ്രചരിച്ചത്. ഡിവോഴ്സിന് കൊടുത്തശേഷം കേസ് കൊടുത്ത് അതിന്റെ എഫ്ഐആർ എതിർ കക്ഷി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് അയക്കുന്ന സ്ത്രീകൾ വരെയുണ്ട്. സെലിബ്രിറ്റിയായതുകൊണ്ടാണ് ഡിവോഴ്സ് അടക്കമുള്ളവ കണ്ടന്റായി ചർച്ച ചെയ്യപ്പെടുന്നത്. സത്യവും നുണയും പരിശോധിക്കപ്പെടുന്നില്ല.
എനിക്ക് എതിരെ ആരോപണങ്ങൾ വന്നപ്പോഴും ഞാൻ സീരിയൽ ചെയ്യുന്നുണ്ടായിരുന്നു. റിലേഷൻഷിപ്പ് വർക്കാവില്ലെന്ന് തോന്നിയാൽ ഡിവോഴ്സ് ചെയ്യുക എന്നല്ലാതെ വേറെ വഴിയില്ല. ആരാണ് എനിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നെല്ലാം എനിക്ക് അറിയാമായിരുന്നു. പക്ഷെ ഞാൻ നിശബ്ദത പാലിച്ചു. സെൽഫ് റെസ്പെക്ടായിരുന്നു എനിക്ക് പ്രധാനം.

ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ആളുകൾക്ക് വിട്ടു ഞാൻ ഈ വിഷയം. പിന്നെ എനിക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പോലീസ് ഇറക്കിയിരുന്നുവെന്ന് പറയുന്നവരോട്... ലുക്കൗട്ട് നോട്ടീസ് വരെ വന്ന ക്രിമിനൽ ജയിലിലല്ലേ കഴിയേണ്ടത്. പക്ഷെ ഞാൻ ജയിലിന്റെ വാതിൽ പോലും കണ്ടിട്ടില്ല. എന്റെ പേരിൽ കേസും വന്നിട്ടില്ലെന്നും രാഹുൽ പറയുന്നു.
2020ൽ ആയിരുന്നു രാഹുലും ലക്ഷ്മിയും വിവാഹിതരായത്. രണ്ടര വർഷത്തോളം സന്തോഷകരമായ ദാമ്പത്യം നയിച്ചശേഷമാണ് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളും ഡിവോഴ്സും കേസും സംഭവിച്ചത്. രാഹുലിനെ മറ്റൊരു സ്ത്രീയുമായി അപ്പാർട്ട്മെന്റിൽ നിന്ന് ഭാര്യ ലക്ഷ്മി കണ്ടിരുന്നതായി വിവാദങ്ങളുണ്ടായപ്പോൾ പ്രചരിച്ചിരുന്നു. പിന്നീട് ഭാര്യക്ക് മാനസീക പ്രശ്നങ്ങളുണ്ടെന്ന മദ്രാസ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയപ്പോൾ രാഹുൽ വാദിച്ചതും ചർച്ചയായിരുന്നു.
ലക്ഷ്മിയുടെയും രാഹുലിന്റെയും പ്രണയ വിവാഹം ആയിരുന്നു. ലക്ഷ്മിക്ക് തന്നെ മനസിലാക്കാൻ കഴിയുന്നുണ്ടെന്നും അവൾ തന്റെ അടുത്ത സുഹൃത്താണെന്നുമാണ് വിവാഹശേഷം ലക്ഷ്മിയെ കുറിച്ച് ഒരിക്കൽ സംസാരിക്കവെ രാഹുൽ പറഞ്ഞത്.


Click it and Unblock the Notifications











