സീരിയല്‍ നടന്‍ രാഹുല്‍ രവി വിവാഹിതനായി; ലക്ഷ്മിയാണ് വധു, താരവിവാഹത്തിന്റെ വീഡിയോ വൈറലാവുന്നു

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങലെല്ലാം കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച് കൊണ്ടിരിക്കുകയാണ്. ഈ ലോക്ഡൗണ്‍ കാലത്ത് നിരവധി താരങ്ങളാണ് വിവാഹിതരായത്. ഏറ്റവും പുതിയതായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം രാഹുല്‍ രവി വിവാഹിതനായെന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ തന്നെയാണ് വിവാഹക്കാര്യം പുറംലോകത്തെ അറിയിച്ചത്.

ലക്ഷ്മി എസ് നായര്‍ ആണ് വധു. ഇരുവരുടെയം വിവാഹവീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണിപ്പോള്‍. പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്. കൊവിഡിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ശേഷം റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും.

 rahul-ravi

മോഡലിങ്ങ് രംഗത്ത് നിന്നുമാണ് രാഹുല്‍ രവി അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്. മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് താരം കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. പൊന്നമ്പിളിയിലെ ഹരി പത്മനാഭന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് പല സീരിയലുകളിലും രാഹുല്‍ തിളങ്ങി. മലയാളത്തിന് പുറമേ തമിഴിലും തന്റെ കഴിവ് തെളിയിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു.

'അവളെ ആദ്യമായി കണ്ടുമുട്ടിയ ആ ദിവസം സാധാരണ പോലൊരു ദിവസം മാത്രമായിരുന്നു. എന്നാല്‍ പിന്നീട് അത് മികച്ച ഒന്നായി മാറി. ഓരോ ദിവസവും കഴിയുംതോറും അത് കൂടുതല്‍ മികച്ചതും പ്രത്യേകതയുള്ളതുമായി മാറി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികവുറ്റതാക്കി.

അവള്‍ വെറുമൊരു പെണ്‍കുട്ടിയല്ല. എന്റെ ജീവിതം തന്നെയാണെന്ന് അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും നന്ദി ലക്ഷ്മി. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകായാണെന്നും' ആയിരുന്നു വിവാഹത്തെ കുറിച്ച് പറഞ്ഞ് സോഷ്യല്‍ മീഡിയ പേജില്‍ രാഹുല്‍ എഴുതിയത്. വളരെ വേഗം ഈ പോസ്റ്റ് വൈറലാവുകയും ചെയ്തു.

വിവാഹ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X