For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കണമെന്ന് പറഞ്ഞ് വീട്ടിലാരും നിര്‍ബന്ധിക്കാറില്ല; എന്റെ ജോലി പിന്തുണയ്ക്കുന്ന ആളാവണം വരന്‍, മാളവിക

  |

  മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് മാളവിക വെല്‍സ്. പൊന്നമ്പിളി സീരിയലിലൂടെ ശ്രദ്ധേയായ നടി നിരവധി സീരിയലുകളില്‍ അഭിനയിച്ച് കഴിഞ്ഞു. നിലവില്‍ കൈനിറയെ പ്രോജ്കടുമായി തിരക്കിലായിരിക്കുമ്പോഴാണ് ലോക്ഡൗണ്‍ വരുന്നത്. ഇതിനിടെയിലും മാളവികയെ തേടി ചില സന്തോഷങ്ങള്‍ വന്ന് നിറയുകയാണ്.

  വേറിട്ട ഫോട്ടോഷൂട്ടുമായി ജിയ ശർമ്മ, ആരെയും മയക്കുന്ന നോട്ടവുമായി നടി, ചിത്രങ്ങൾ കാണാം

  കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസൈറബിള്‍ വൂമണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് മാളവികയാണ്. പുരസ്‌കാരത്തിന് ശേഷം തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹത്തെ കുറിച്ചടക്കമുള്ള കാര്യങ്ങള്‍ മാളവിക പങ്കുവെച്ചത്. വിശദമായി വായിക്കാം.

  വീണ്ടും ഇത്തരമൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. കൗമാരപ്രായത്തില്‍ ഒരു നാണക്കാരിയായ എന്നെ ഈ കരിയറിലേക്ക് തിരിച്ച് വിട്ടത് എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹമായിട്ടാണ് ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ അച്ഛന് തന്നെ ഈ അംഗീകാരം സമര്‍പ്പിക്കുകയാണ്. അദ്ദേഹം എന്നെ ഈ ദിശയിലേക്ക് നയിച്ചതില്‍ സന്തോഷമുണ്ട്. ഒത്തിരി കാര്യങ്ങള്‍ പഠിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് നന്ദി പറയുകയാണ്.

  കൊവിഡിന്റെ രണ്ടാം തരംഗം വന്നതോടെ മേയ് ആദ്യ ആഴ്ചയില്‍ തന്നെ ഞങ്ങള്‍ ഷൂട്ടിങ്ങ് നിര്‍ത്തിയിരുന്നു. എല്ലാവരും കഠിനമായൊരു സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. യോഗയിലൂടെയും ഡാന്‍സിലൂടെയും സ്വയം കൂടുതല്‍ മനസ്സിലാക്കാനാണ് ഞാന്‍ ഈ സമയം ചിലവഴിക്കുന്നത്. ഷൂട്ടിംഗ് കാരണം എനിക്ക് ചെയ്യാന്‍ കഴിയാതെ പോകാറുള്ള കാര്യങ്ങളെല്ലാമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ആദ്യ ലോക്ക്ഡൗണിനു ശേഷം ഒരു കൂടിനുള്ളില്‍ നിന്ന് പുറത്തു വന്ന സന്തോഷത്തിലായിരുന്നു എല്ലാവരും. കോവിഡ് പ്രോട്ടോകോളുകള്‍ ശക്തമായി പാലിച്ചാണ് ഷൂട്ടുകള്‍ മുന്നോട്ട് പോയത്.

  എന്നാല്‍ കോവിഡ് കേസുകള്‍ കൂടിയപ്പോള്‍ ഷൂട്ടിങ്ങ് വീണ്ടും നിര്‍ത്തി വെക്കേണ്ടി വരുമെന്ന് തോന്നിയിരുന്നു. ഈ കാലഘട്ടത്തില്‍ ആളുകള്‍ കൂടുതലായും ടെലിവിഷന്‍ കാണുന്നതിലേക്ക് തിരിയുകയാണ്. പക്ഷെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. കാര്യങ്ങളെല്ലാം കുഴപ്പത്തിലാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അടക്കമുള്ള എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇതിനെല്ലാം കാരണം, അതിന്റെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് മാളവിക പറയുന്നത്.

  സത്യമേതാ-കള്ളമേതാ? ഭ്രാന്തായി സിനിമാതാരങ്ങളും | FilmiBeat Malayalam

  ഞാന്‍ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് വീട്ടുകാര്‍ നിര്‍ബന്ധിക്കുകയോ അതിനൊരു സമയപരിധി വെച്ചിട്ടുമില്ല. എന്നെ സംബന്ധിച്ചിടത്തോളം കല്യാണം കഴിക്കുന്ന വ്യക്തി എന്റെ ജോലിയെ പിന്തുണയ്ക്കുന്ന ഒരാള്‍ ആയിരിക്കണം എന്നേ ഉള്ളു. അത്ര മാത്രമേ ഉള്ളു എന്നും മാളവിക വ്യക്തമാക്കുന്നു.

  Read more about: serial സീരിയല്‍
  English summary
  Ponnambili Serial Fame Malavika Wales Opens Up About Her Marriage And Lockdown Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X