പൊന്നമ്പിളി താരം രാഹുല്‍ രവിയുടെ കുടുംബ ചിത്രം വൈറല്‍, ഭാര്യയെ കുറിച്ച് മനസുതുറന്ന് നടന്‍

By Midhun Raj

പൊന്നമ്പിളിയിലെ ഹരിയായി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടനാണ് രാഹുല്‍ രവി. ജനപ്രിയ പരമ്പരയിലെ കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലിംഗ് രംഗത്ത് നിന്നും മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയ താരമാണ് രാഹുല്‍. സീരിയലുകള്‍ക്ക് പുറമെ അവതാരകനായും രാഹുല്‍ തിളങ്ങി. ഡിഫോര്‍ ഡാന്‍സിന്‌റെ ഒരു സീസണില്‍ അവതാരകനായി നടന്‍ എത്തിയിരുന്നു. അടുത്തിടെയായിരുന്നു രാഹുല്‍ രവി വിവാഹിതനായത്. ലക്ഷ്മി എസ് നായരെ ആണ് താരം ജീവിത സഖിയാക്കിയത്.

പെരുമ്പാവൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിന് മുന്‍പ് ലക്ഷ്മിയെ സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ലൈഫ് ലൈന്‍ ഉടനെത്തുന്നു എന്ന് കുറിച്ചുകൊണ്ടായിരുന്നു അന്ന് ലക്ഷ്മിക്കൊപ്പമുളള ചിത്രങ്ങള്‍ രാഹുല്‍ പങ്കുവെച്ചത്.

അവളെ കണ്ടുമുട്ടിയ ആദ്യ ദിവസം

അവളെ കണ്ടുമുട്ടിയ ആദ്യ ദിവസം സാധാരണ പോലെയായിരുന്നു. പിന്നീടങ്ങോട്ട് അത് മികച്ചതായി മാറി. അവളുടെ വരവോടെ ജീവിതം തന്നെ മികച്ചതായി മാറുകയായിരുന്നു. എന്റെ ജീവിതം തന്നെയാണ് അവളെന്ന് തിരിച്ചറിഞ്ഞത് അതിന് ശേഷമായിരുന്നു. ഞങ്ങളുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു അന്ന് ലക്ഷ്മിക്കൊപ്പമുളള ചിത്രത്തിന് രാഹുല്‍ രവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അതേസമയം വിവാഹത്തിന് പിന്നാലെ

അതേസമയം വിവാഹത്തിന് പിന്നാലെ വീണ്ടും ഭാര്യക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ എത്തിയിരുന്നു. ഒപ്പം ഇതിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി, നിന്നെ നോക്കുമ്പോള്‍ ജീവിതം സുന്ദരമാണ് എന്നാണ് നടന്‍ കുറിച്ചത്. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നേരത്തെ രാഹുലിനും ലക്ഷ്മിക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും

മലയാളത്തിന് പുറമെ തമിഴിലും ഫാന്‍സുളള താരമാണ് രാഹുല്‍. സണ്‍ ടിവിയിലെ നന്ദിനി എന്ന പരമ്പരയിലൂടെയായിരുന്നു രാഹുല്‍ തമിഴില്‍ എത്തിയത്. പിന്നാലെ ചോക്ലേറ്റ്, കണ്ണാന കണ്ണെ, അന്‍ബേ വാ എന്നീ പരമ്പരകളിലും അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമെ സിനിമകളില്‍ അഭിനയിച്ചും രാഹുല്‍ രവി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

ഡോള്‍സ് എന്ന സുരേഷ് ഗോപി

ഡോള്‍സ് എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയായിരുന്നു നടന്‌റെ അരങ്ങേറ്റം. പിന്നാലെ ഒരു ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളിലും അഭിനയിച്ചു. അടുത്തിടെ തെലുങ്ക് സിനിമയിലും നടന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ചെതിലോ ചെയ്യേസി ചെപ്പു ബാവാ എന്നാണ് രാഹുല്‍ രവിയുടെ തെലുങ്ക് ചിത്രത്തിന്റെ പേര്.

പോസ്റ്റ് കാണാം

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: actor serial malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X