വിവാഹശേഷം ഭാര്യയെ പരിചയപ്പെടുത്തി രാഹുല്‍ രവി, പ്രണയ വിവാഹമാണ്, അടുത്ത പ്ലാന്‍ ഇതാണ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരങ്ങളിലൊരാളാണ് രാഹുല്‍ രവി. പൊന്നമ്പിളിയുടെ ഹരിയെന്നാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കാറുള്ളത്. നന്ദിനി, ചോക്ലേറ്റ് തുടങ്ങിയ പരമ്പരകളില്‍ വേഷമിട്ടിരുന്നുവെങ്കിലും കരിയര്‍ ബ്രേക്കായി മാറിയത് പൊന്നമ്പിളിയായിരുന്നു. പൊന്നമ്പിളിയുടെ വേഷം ചെയ്തത് മാളവിക വെയ്ല്‍സായിരുന്നു. സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇരുവരും. അവതാരകനായും ഇടയ്ക്ക് രാഹുല്‍ രവി എത്തിയിരുന്നു. ലക്ഷ്മി എസ് നായരെ ജീവിതസഖിയാക്കാന്‍ പോവുകയാണെന്നറിയിച്ച് അടുത്തിടെ താരമെത്തിയിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രാഹുല്‍ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. കാത്തിരിപ്പിനൊടുവിലായി ഇരുവരും വിവാഹിതരായിരിക്കുകയാണ് ഇപ്പോള്‍. വിവാഹത്തിന് പിന്നാലെയായി പ്രതികരണവുമായി ഇരുവരും എത്തിയിരുന്നു. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്. എല്ലാം ഭംഗിയായി നടന്നു. ഇതാണ് ലക്ഷ്മി എസ് നായര്‍. എന്റെ നല്ലപാതിയാണെന്ന് പറഞ്ഞായിരുന്നു രാഹുല്‍ ഭാര്യയെ പരിചയപ്പെടുത്തിയത്. വിവാഹ ശേഷമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഞങ്ങള്‍ ഇനി ചെന്നൈയിലേക്ക് മാറുകയാണ്. അവിടെ വെച്ച് ഞങ്ങള്‍ പുതിയ ജീവിതം തുടങ്ങുകയാണ്. ലവ് മാര്യേജായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് നടന്ന പ്രണയവിവാഹമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി നിരവധി പേരാണ് ഞങ്ങളെ അനുഗ്രഹിച്ചത്. എന്നും എല്ലാവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും വേണമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. നിരവധി താരങ്ങളാണ് ലോക് ഡൗണ്‍ സമയത്ത് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

ലൈഫ് ലൈന്‍ ഉടനെത്തുന്നുവെന്ന് പറഞ്ഞായിരുന്നു രാഹുല്‍ രവി പ്രണയിനിയെക്കുറിച്ച് പറഞ്ഞത്. രാഹുലിന്റെ വിവാഹമാണോയെന്നായിരുന്നു ചിത്രം കണ്ടവരെല്ലാം ചോദിച്ചത്. ഭാവിവധുവിന്റരെ മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രമായിരുന്നു താരം ആദ്യം പുറത്തുവിട്ടത്. ഇതിന് ശേഷമായാണ് രണ്ടാളും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ലക്ഷ്മിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു.
ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് രാഹുല്‍ രവി പറഞ്ഞിരുന്നു. സ്വഭാവികമായ കാര്യം പോലെയായിരുന്നു അത്. ആദ്യ ദിവസം സാധാരണ പോലെയായിരുന്നുവെങ്കിലും പിന്നീടായിരുന്നു മാറ്റം പ്രകടമായി മാറിയത്. തന്റെ ജീവിതമാണ് അവളെന്ന് മനസ്സിലാക്കിയതോടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങളെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.
മാമാങ്കം നായികയുടെ മനോഹര ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications