Just In
- 10 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 11 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 12 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 12 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- Automobiles
മോഡൽ നിരയിലുടനീളം 45,000 രൂപ വരെ വിലവർധനയുമായി ഹ്യുണ്ടായി
- News
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജു വാര്യരുടെ നൃത്ത ചുവടുകളുമായി ബീന ആന്റണിയും പൊന്നമ്മ ബാബുവും, നടിമാരുടെ കിം കിം ഡാൻസ്, കാണൂ
2020 ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ മൂളി നടന്ന ഗാനമാണ് മഞ്ജു വാര്യരുടെ കിം കിം കിം എന്ന് തുടങ്ങുന്ന ഗാനം. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യർ ചിത്രമായ ജാക്ക് ആൻഡ് ജില്ലിലെ ഗാനമാണിത്. മഞ്ജു തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. പാട്ട് പുറത്തു വന്ന് മണിക്കൂറുകൾക്കകം കിം കിം വൈറലായി മാറുകയായിരുന്നു. ഗാനത്തിന് ചുവട് വെച്ച് വീട്ടമ്മാമാരും യൂത്തും ഒരുപോലെ രംഗത്തെത്തിയിരുന്നു. താരങ്ങൾ ഉൾപ്പടെ ചുവട് വെച്ചിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിമാരായ ബീന ആന്റണിയുടെയും, പൊന്നമ്മ ബാബുവിന്റെയും കിം കിം വേർഷൻ നൃത്തമാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കോമഡിസ്റ്റാർസ് വേദിയിലായിരുന്നു ഇവരുടെ പ്രകടനം. ഏഷ്യനെറ്റ് നടിമാരുടെ ഡാൻസിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് പ്രമോയ്ക്ക് ലഭിക്കുന്നത്. മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബീന ആൻറണിയും പൊന്നമ്മ ബാബുവും. പ്രേക്ഷകരെ ചിരിപ്പിച്ചും വിറപ്പിച്ചും ഇവർ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും എത്താറുണ്ട്.
അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് മഞ്ജു. 1999 ൽ നടി ആലപിച്ച കണ്ണെഴുതി പൊട്ടും തൊട്ടിലെ ചെമ്പഴുക്കാ... എന്ന് തുടങ്ങുന്ന ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വീണ്ടും പിന്നണി ഗായികയാവുന്നത്. പടം പുറത്തു വരുന്നതിന് മുൻപ് തന്നെ പാട്ട് ഹിറ്റായിരിക്കുകയാണ്. ഒരു ചലഞ്ചിനോടൊപ്പമാണ് മഞ്ജു പാട്ട് പങ്കുവെച്ചത്.പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയർ ചെയ്യൂ, അൽപ്പം ഫൺ ആസ്വദിക്കൂ എന്നായിരുന്നു മഞ്ജു പറഞ്ഞത്. അപ്പോൾ മുതൽ ചലഞ്ച് ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.
ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്റ് ജിൽ. 7 വർഷത്തിന് ശേഷമാണ് സന്തോഷ് ശിവൻ മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നത്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ഉറുമി വൻ വിജയമായിരുന്നു. ഒരുപാട് പ്രതീക്ഷയോടെയാണ് സന്തോഷ് ശിവൻ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. പാർവതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത്. കാളിദാസ് ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൗബിൻ, എസ്തർ അനിൽ, അജു വാർഗീസ്, ഇന്ദ്രൻസ്, നെടുമുടി വേണവും ചി്ത്രത്തിൽ പ്രധാന വേഷത്തിലെത്തുണ്ട് തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ് ചിത്രം.