ഷെബിന്‍ ക്രിസ്ത്യനല്ലേ, ശബരിമലയില്‍ പോയതെന്തിന്! കുഞ്ഞന്‍ വന്നപ്പോള്‍ സംസാരിച്ചോ! മാസ് റിപ്ലേയുമായി പൊന്നു
പൊന്നൂസ് വ്‌ളോഗുമായി സജീവമാണ് പൊന്നുവും ഷെബിനും. ഇവരുടെ വിശേഷങ്ങളും പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ഷെബിന്‍ ശബരിമലയിലേക്ക് പോയിരുന്നു. പൊന്നുവിന്റെ അച്ഛനും സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു ഷെബിനും പോയത്. ഇതുമായി ബന്ധപ്പെട്ട് പലരും മോശം പറഞ്ഞിരുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നറിയില്ല. പുതിയ വീഡിയോയിലൂടെയായിരുന്നു ഇരുവരും പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. സഹോദരിയായ കുഞ്ഞനും ഭര്‍ത്താവ് ഗോകുലും വീട്ടില്‍ വന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു.
അച്ഛച്ഛനാണ് മരിച്ചത്, പക്ഷേ, പലരും അച്ഛന്റെ ഫോട്ടോയാണ് ഉപയോഗിക്കുന്നത്. നിങ്ങളെന്താണ് പ്രതികരിക്കാത്തത്, കേസ് കൊടുത്തൂടേയെന്ന് കുറേപേര്‍ ചോദിച്ചത്. കാണുമ്പോള്‍ നല്ല വിഷമമുണ്ട്. എന്തിനാണ് മരിക്കാത്തൊരാളെ ഇങ്ങനെ കൊല്ലുന്നതെന്നായിരുന്നു ഷെബിന്റെ ചോദ്യം. കണ്ണൂരിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. തെയ്യത്തിനും ഭജനയ്ക്കുമൊക്കെ പോവാറുണ്ട്. മതതത്തിന്റെ പേരില്‍ ആരും എന്നെ ഇന്നുവരെ വേര്‍തിരിച്ച് കണ്ടിട്ടില്ല. എല്ലാ മതത്തിലും വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. എല്ലാവരെയും മനുഷ്യരായി കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. എന്റെ അപ്പനും എല്ലാവരുടെ അടുത്ത് ഒരേപോലെ നില്‍ക്കുന്ന വ്യക്തിയാണ്. അതൊക്കെ കൊണ്ടായിരിക്കാം ഞാനും ഇങ്ങനെയായത്.

കല്യാണം കഴിഞ്ഞപ്പോഴാണ് എന്നോട് മതത്തെക്കുറിച്ച് ചോദിച്ച് തുടങ്ങിയത്. ഈ നൂറ്റാണ്ടിലും എന്തിനാണ് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ എന്നറിയില്ല. ഞാന്‍ ശബരിമലയ്ക്ക് പോയതില്‍ ഇങ്ങനെ രോഷാകുലരാവേണ്ട കാര്യമൊന്നുമില്ല. ക്രിസ്ത്യനും ഹിന്ദുവും ആയതിനാല്‍ മതം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നമാവുമെന്ന് പലരും ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നുവരെ ഞങ്ങള്‍ക്ക് അങ്ങനെയൊരു പ്രശ്‌നം വന്നിട്ടില്ല. കാര്‍ത്തുവിന്റെ കാര്യത്തിലും ഇങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധമൊന്നും ഏട്ടന്‍ വെച്ചിട്ടില്ല. എനിക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ഏട്ടനോട് പറയും. ഞങ്ങള്‍ അത് ചെയ്യും. നീ അത് ചെയ്യാന്‍ പാടില്ല എന്ന ചര്‍ച്ചയില്ല ഇവിടെ.
മതത്തിന്റെ പേരില്‍ ഞങ്ങള്‍ക്കില്ലാത്ത പ്രശ്‌നമാണ് നാട്ടുകാര്‍ക്ക്. ജീവിതത്തില്‍ മനുഷ്യനായിരിക്കുക. അല്ലാതെ മതത്തിന് പിന്നാലെ പോവരുത്.നിങ്ങള്‍ നന്നായി ജീവിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് മതം നോക്കുന്നതെന്ന് ചിലര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. കല്യാണം കഴിക്കുമ്പോള്‍ സ്വന്തം മതത്തില്‍ നിന്നും കെട്ടിക്കോളണമെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. വയസാവുമ്പോള്‍ മോളോട് ഞാന്‍ ഇങ്ങനെ പറഞ്ഞ് കൊടുക്കുമോയെന്നറിയില്ല.
കുഞ്ഞന്‍ വീട്ടിലേക്ക് വന്നതിനെക്കുറിച്ചും കുറേ ചോദ്യങ്ങളുണ്ടായിരുന്നു. കുഞ്ഞന്‍ വന്നതിന്റെ വീഡിയോ ചോദിച്ചിരുന്നു ചിലരൊക്കെ. വന്ന ടൈമില്‍ വീഡിയോ ഒന്നും എടുക്കാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. അച്ഛാച്ഛന്‍ മരിച്ച സമയമാണ്, അതുകൊണ്ട് ഞങ്ങളൊരു സെല്‍ഫി പോലും എടുത്തില്ല. ഞങ്ങളെല്ലാം സംസാരിച്ചിരുന്നു. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങളെല്ലാം തറവാട്ടില്‍ തന്നെയാണ്. രാവിലെ പോവും, രാത്രിയാണ് തിരിച്ച് പോരുന്നത്. എന്തൊക്കെയോ കാര്യങ്ങളുണ്ടെന്ന് പറഞ്ഞ് അവള്‍ രണ്ട് ദിവസം കഴിഞ്ഞ് തിരികെ പോയിരുന്നു. ഇനിയും ചടങ്ങുകളൊക്കെയുണ്ട്. ഈ സിറ്റുവേഷനില്‍ വീഡിയോ ഇടുന്നതിനെക്കുറിച്ച് ചോദ്യം വരുമെന്നറിയാം, ഇത് ഞങ്ങളുടെ ജോലിയല്ലേ, കഞ്ഞി കുടിച്ച് പോവണ്ടേ. നമ്മള്‍ ഏറ്റെടുത്ത ചില പ്രമോഷന്‍ വര്‍ക്കുകളുണ്ട്. അത് ചെയ്യണ്ടേ, നമ്മളെ വിശ്വസിച്ചല്ലേ അവര്‍ ഏല്‍പ്പിച്ചത്. അതുകൊണ്ട് വീഡിയോയും പ്രമോഷനുമൊക്കെ അതുപോലെ നടക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications