മരണവീട്ടിലും മേക്കപ്പ്! അവിടെ എനിക്കത് ചെയ്യേണ്ടി വന്നു! കാരണം പറഞ്ഞ് പൊന്നു! വിമര്‍ശനങ്ങള്‍ക്ക് മറുപടി
പൊന്നൂസ് വ്‌ളോഗിലൂടെയായി ശ്രദ്ധ നേടിയതാണ് അഞ്ജന അനില്‍കുമാര്‍ എന്ന പൊന്നൂസ്. പ്രണയ വിവാഹത്തെ തുടര്‍ന്നായിരുന്നു ആദ്യം പൊന്നൂസ് വാര്‍ത്തകളില്‍ നിറഞ്ഞത്. അന്യമതസ്ഥനായതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. മറ്റൊരു വിവാഹം നടത്താനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിരുന്നു. അതിനിടയിലാണ് ഷെബിനൊപ്പം പൊന്നു ഇറങ്ങിപ്പോയത്. ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് പൊന്നുവിന്റെ വീട്ടുകാര്‍ ഇരുവരെയും സ്വീകരിക്കുകയായിരുന്നു. മേക്കപ്പ് ആര്‍ടിസ്റ്റായി ജോലി ചെയ്ത് വരികയാണ് പൊന്നു.
വ്‌ളോഗും, ബിസിനസുമൊക്കെയായി സജീവമാണ് ഇവര്‍. ഇവരുടെ മകളായ കാര്‍ത്തുവും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം ഇവര്‍ പങ്കുവെക്കാറുണ്ട്്. തുടക്കത്തില്‍ പൊന്നുവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് വാടക വീട്ടിലേക്ക് മാറുകയായിരുന്നു. സ്വന്തമായൊരു വീട് എന്ന് സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു ഇവര്‍.

അടുത്തിടെയായിരുന്നു പൊന്നുവിന്റെ അച്ഛമ്മയുടെ വിയോഗം. അച്ഛനും അമ്മയും മക്കളുമെല്ലാം അച്ഛമ്മയെക്കുറിച്ച് വാചാലരായെത്തിയിരുന്നു. അമ്മയ്ക്ക് അങ്ങനെ വലിയ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. അവസാനസമയത്ത് കൂടെ നിന്ന് വേണ്ടപോലെ പരിചരിക്കാന്‍ കഴിഞ്ഞുവെന്നായിരുന്നു സംഗീത പറഞ്ഞത്. അച്ഛന് പിന്നാലെ അമ്മയും പോയതോടെ ആകപ്പാടെ വലിയൊരു ശൂന്യതയാണ് മനസില്‍ എന്നായിരുന്നു അനില്‍ പ്രതികരിച്ചത്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി പൊന്നു ആയിരുന്നു പായയില്‍ ഇരുന്നത്്. മക്കളാണ് ഇരിക്കാറുള്ളത്, കൊച്ചുമകളാണ് ഇവിടെ ഇരുന്നത്. മരിച്ചവര്‍ക്ക് വേണ്ടി ഇതൊക്കെയല്ലേ ഇനി ചെയ്യാനാവാന്‍ പറ്റുള്ളൂ. നിന്നോളു, കുഴപ്പമില്ലെന്നായിരുന്നു ഷെബിന്‍ പറഞ്ഞത്. വ്‌ളോഗിലൂടെയായിരുന്നു ഇതേക്കുറിച്ച് വിശദീകരിച്ചത്.
അച്ഛമ്മ മരിച്ച സമയത്ത് മേക്കപ്പ് പ്രൊഡക്ടിനെക്കുറിച്ച് പൊന്നു വീഡിയോ ചെയ്തിരുന്നു. ഈ സമയത്തെങ്കിലും ഇതൊഴിവാക്കാമായിരുന്നു എന്നായിരുന്നു വിമര്‍ശനങ്ങള്‍. നെഗറ്റീവ് പറയുന്നവര്‍ അറിയാതെ പോവുന്ന കാര്യങ്ങളുണ്ട്. ഒരുമാസം നമുക്ക് ഇത്ര വീഡിയോ ചെയ്യണം എന്ന് എഗ്രിമെന്റുണ്ട്. അത് മാറ്റാനൊന്നും പറ്റില്ല. അവിടെ ഇങ്ങനെ ഇരിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. മകള്‍ ഇരിക്കേണ്ടത് ഇരുന്നില്ല. അങ്ങനെയാണ് പൊന്നുവിനോട് ചോദിക്കുന്നത്. അങ്ങനെ ഒഴിഞ്ഞുമാറേണ്ട കാര്യമല്ലല്ലോ. വീഡിയോ ചെയ്യാത്തതെന്താണെന്ന് ചോദിച്ച് ചോദ്യങ്ങള്‍ വന്നിരുന്നു. സമ്മര്‍ദ്ദം കൂടിയപ്പോഴാണ് അവിടെ നിന്നും വീഡിയോ എടുത്തത്. നമുക്ക് വര്‍ക്കൊന്നും മാറ്റിവെക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഞങ്ങളുടെ വര്‍ക്കുകള്‍ ഇതൊക്കെയാണല്ലോ. പറയുന്നവര്‍ക്ക് എന്തും പറയാമല്ലോ. സാഹചര്യം മനസിലാക്കാതെയാണ് ഞങ്ങളെ വിമര്‍ശിക്കുന്നതെന്നും ഷെബിന്‍ വ്യക്തമാക്കിയിരുന്നു.
ചടങ്ങുകളൊക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോയ വിശേഷങ്ങളും പൊന്നു കാണിച്ചിരുന്നു. ദിവസങ്ങളായി വീട്ടിലേക്ക് വന്നിട്ട്. അച്ഛമ്മ മരിച്ചതറിഞ്ഞ് ഇവിടെ നിന്നും പോയതാണ്. പിന്നെ ഏട്ടനായിരുന്നു ഇവിടേക്ക് വരുന്നത്. എന്റെ ഡ്രസും കാര്യങ്ങളുമൊക്കെ കൊണ്ടുതന്നിരുന്നത് ഏട്ടനായിരുന്നു. ഇനി വേണം എനിക്ക് കാര്യങ്ങള്‍ ചെയ്ത് തുടങ്ങാന്‍ എന്നുമായിരുന്നു പൊന്നു പറഞ്ഞത്.നിങ്ങളുടെ അവസ്ഥ മനസിലാവും. എന്തുകൊണ്ടാണ് അങ്ങനെയൊരു വീഡിയോ വന്നതെന്നും അറിയാം. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയിലും പൊന്നുവിനെ പിന്തുണച്ച് എത്തിയവരുമുണ്ടായിരുന്നു. ജോലിയുടെ ഭാഗമായാണ് വീഡിയോ ചെയ്യുന്നതെന്നായിരുന്നു സംഗീതയും വിശദീകരിച്ചത്.ഇവരുടെ വീഡിയോയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ചിലരെത്തിയിരുന്നു. ഇത് ഞങ്ങളുടെ ജോലിയാണ്, പ്രധാന വരുമാന മാര്‍ഗവും. അതാണ് ഈ സമയത്തും വീഡിയോ ചെയ്തതെന്നായിരുന്നു സംഗീത പറഞ്ഞത്.


Click it and Unblock the Notifications















