കാത്തുവിന് കൂട്ടായി ഒരാള്‍ വരുന്നു! പ്രഗ്നന്‍സി വാര്‍ത്ത പരസ്യമാക്കി പൊന്നുവും ഷെബിനും

വീണ്ടും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് പൊന്നു. പുതിയ വീഡിയോയിലൂടെയാണ് ഷെബിനും പൊന്നുവും സന്തോഷം പങ്കുവെച്ചത്. അമ്മേ, എനിക്കൊരു ബേബി വേണം എന്ന് കാത്തു ഇങ്ങനെ പറയുന്നുണ്ടായിരുന്നു. പുറത്തൊക്കെ പോയാല്‍ കുഞ്ഞുകുട്ടികളെ കണ്ടാല്‍ അവരുടെ കൂടെ പോവും. ഒന്ന് തൊട്ടോട്ടെ എന്നൊക്കെ ചോദിക്കും. ഇരിപ്പായിട്ടില്ല, ഇപ്പോള്‍ ആക്റ്റീവാണ് ഞാന്‍ എന്നായിരുന്നു പൊന്നു പറഞ്ഞത്. ചെറിയൊരു സംശയമുണ്ടായിരുന്നു. ക്ഷീണവും, തലകറക്കവുമൊക്കെയുണ്ടായിരുന്നു. കാത്തുവിനെ ഗര്‍ഭിണിയായപ്പോള്‍ ആദ്യം ഇഷ്ടമില്ലാതെ വന്ന ഫുഡ് ഷവര്‍മ്മയായിരുന്നു. കഴിഞ്ഞ ദിവസം ഷവര്‍മ്മ കഴിച്ചപ്പോള്‍ വല്ലാത്തൊരു മടുപ്പ് തോന്നിയിരുന്നു. മനസിലെ സംശയം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ഫുഡ് കഴിക്കാനൊന്നും തോന്നുന്നുണ്ടായിരുന്നില്ല. ഛര്‍ദ്ദിയുമുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോള്‍ വിശേഷമുണ്ടോ എന്ന് ഇവന്‍ കളിയാക്കി ചോദിച്ചിരുന്നു.

പ്രഗ്നന്‍സി കിറ്റൊക്കെ നേരത്തെ മേടിച്ച് വെച്ചത് ഇരിപ്പുണ്ടായിരുന്നു. പീരീഡ്‌സ് വൈകിയാല്‍ അപ്പോള്‍ തന്നെ ടെസ്റ്റ് ചെയ്ത് നോക്കുമായിരുന്നു. പ്രതീക്ഷയൊന്നുമില്ലാതെയായിരുന്നു ഇത്തവണ നോക്കിയത്. അലാറം വെച്ച് എഴുന്നേറ്റ് പോയി ടെസ്റ്റ് ചെയ്തപ്പോള്‍ രണ്ട് വരെ തെളിഞ്ഞ് കാണുന്നുണ്ടായിരുന്നു. കാത്തുവിന് കാര്‍ഡ് കാണിച്ചപ്പോള്‍ മനസിലായിരുന്നില്ല. പിന്നെ ഞാന്‍ പറഞ്ഞ് കൊടുത്തപ്പോള്‍ അവള്‍ ഹാപ്പിയായി. സ്വന്തമായിട്ടൊരു വീടൊക്കെയായിട്ട് മതി അടുത്ത കുഞ്ഞ് എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷേ, കാത്തു ഇങ്ങനെ പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ അവരൊന്നിച്ച് വളരട്ടെ എന്ന് കരുതി. ഇത് കാണിച്ച് കൊടുത്തിട്ടും ഷെബിന് വിശ്വസിക്കാനാവുന്നില്ലായിരുന്നു. നേരിലും ഫോണിലുമൊക്കെയായി വേണ്ടപ്പെട്ടവരെയെല്ലാം ഇത് അറിയിച്ചിരുന്നു.

Ponnu shared a happy news
Photo Credit: anjanaanilkumar/ Instagram

എനിക്ക് 30 വയസായി, നമുക്ക് അടുത്ത കുട്ടിയെ നോക്കിക്കൂടേ എന്ന് ഷെബിന്‍ പറഞ്ഞിരുന്നു. പൊന്നൂന് 24 വയസാണ്, ഇനിയും വൈകിച്ചാല്‍ ശരിയാവില്ലെന്ന് ഷെബിന്‍ പറഞ്ഞിരുന്നു. കാത്തുവിന്റെ കാര്യത്തില്‍ എനിക്ക് അങ്ങനെ ക്ഷീണമൊന്നും ഇല്ലായിരുന്നു. ഫുള്‍ ആക്ടീവായിരുന്നു. കാര്യങ്ങളെല്ലാം ചെയ്യാന്‍ പറ്റിയിരുന്നു. ഇത്തവണ ക്ഷീണം വന്നപ്പോഴാണ് നോക്കിയത്. ഇടയ്ക്ക് വെയ്റ്റ്‌ലോസ് ചെയ്യാന്‍ നോക്കിയിരുന്നു. പക്ഷേ, ഈയൊരു ഡൗട്ട് വന്നതുകൊണ്ട് കാര്യമായ ഡയറ്റൊന്നും എടുക്കുന്നുണ്ടായിരുന്നില്ല. എല്ലാവരും ഇതറിഞ്ഞപ്പോള്‍ സന്തോഷത്തിലാണ്. കുഞ്ഞന് കുഞ്ഞ് എന്നൊക്കെയായിരുന്നു ചിന്തിച്ചത്. അതുംപറഞ്ഞ് അവളെ കളിയാക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഈ ട്വിസ്റ്റ്.

പെണ്ണുണ്ണിയെന്ന് പറഞ്ഞാണ് കാത്തുവിന്റെ നടപ്പ്. ഇത് കാത്തുവിന്റെയാണെന്നാണ് പറയുന്നത്. ബേബിയെ അമ്മയുടെ അടുത്ത് കിടത്തില്ല. എവിടെയാണ് കിടത്തേണ്ടത് എന്നതിനൊക്കെ കൃത്യമായ പ്ലാനിംഗുണ്ട്. അമ്മയുടെ വയറിലൊന്നും ചവിട്ടരുത്. അമ്മയുടെ വയറില്‍ കിടക്കരുത് എന്നൊക്കെ പറഞ്ഞപ്പോള്‍ അവള്‍ക്ക് മനസിലാവുന്നുണ്ട്. ഇനി പൊന്നുവിനെ കെയര്‍ ചെയ്യുന്നതൊക്കെ കണ്ടാല്‍ എന്താവുമെന്നറിയില്ല. ഞങ്ങള്‍ എന്ത് ആദ്യം ചെയ്യുമ്പോഴും അതെല്ലാം കാത്തുവിനെ വെച്ചാണ്. ഞങ്ങളുടെ ലക്കി ഫാക്ടര്‍ കാത്തുവാണ്.വികൃതിയൊക്കെ കാണിച്ചാല്‍ ഞാനാണ് അവളെ ചീത്ത പറയാറുള്ളത്. പൊന്നു അങ്ങനെയൊന്നും പറയാറില്ലെന്നും ഷെബിന്‍ വ്യക്തമാക്കിയിരുന്നു.

ഇനി ഇത് കണ്ടന്റാക്കുന്നു എന്ന് പറഞ്ഞൊന്നും വരണ്ട ആരും. എല്ലാ വിശേഷങ്ങളും പറയുന്ന കൂട്ടത്തില്‍ ഇതും പറഞ്ഞെന്ന് മാത്രം. സമയം കിട്ടുമ്പോഴെല്ലാം വ്‌ളോഗും, റീല്‍സും എടുക്കാറുള്ളതാണ്. ഇനി ഇതേക്കുറിച്ചുള്ള വ്‌ളോഗൊക്കെ ഉണ്ടാവും. ചെറിയ ചൂട് പോലും പറ്റാത്ത ആളാണ് ഞാന്‍. ഏട്ടനോട് ഞാന്‍ പണ്ടേ പറഞ്ഞല്ലേയെന്ന് പറഞ്ഞ് എന്നോട് ചൂടാവും. ഞാന്‍ ഓക്കെ പറഞ്ഞാല്‍ അതങ്ങ് തീരും. കാത്തുവിന്റെ കാര്യത്തിലും ഇതേ രീതിയാണ്. എന്തിനാണ് അത്, ഇത് എന്നൊക്കെ ചോദിക്കാറുണ്ട്. നേരത്തെ ബസിംഗയില്‍ പോയപ്പോഴായിരുന്നു പ്രഗ്നന്റാണെന്ന് അറിയുന്നത്. ഇപ്പോള്‍ വിഷു സ്‌പെഷലായിട്ടുള്ള പ്രോഗ്രാമില്‍ ഞങ്ങളും പങ്കെടുക്കുന്നുണ്ട്. ഇനി ചാനല്‍ പരിപാടി വേണ്ട ട്ടോ എന്നായിരുന്നു ഷെബിനോട് പൊന്നു പറഞ്ഞത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X