For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലേക്ക് പൂജ വീണ്ടും വന്നു? കടുത്ത വിമര്‍ശനം ഉന്നയിച്ച് ആരാധകര്‍! ഇനിയും പഠിച്ചില്ലേ?

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഇടയ്ക്ക് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും നാളുകള്‍ക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പരിപാടി വീണ്ടും സംപ്രേഷണം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു നേരത്തെ ആരാധകരെത്തിയത്. പുതിയ പ്രമോ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍. പുതിയ എപ്പിസോഡില്‍ പൂജയുണ്ടെന്ന് വ്യക്തമായതോടെയായിരുന്നു ആരാധകര്‍ അതൃപ്തി അറിയിച്ചത്.

  അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് പൂജ ജയറാം എത്തിയത്. മുടിയനെ വിവാഹം ചെയ്യാനാഗ്രഹമുണ്ടെന്ന് പറഞ്ഞായിരുന്നു പൂജയുടെ വരവ്. ലച്ചുവുമായുള്ള താരതമ്യപ്പെടുത്തലുകളുണ്ടായിരുന്നു തുടക്കത്തില്‍. ലച്ചുവിന് പകരക്കാരിയായല്ല പൂജ എത്തിയതെന്നറിഞ്ഞതോടെ താരതമ്യപ്പെടുത്തലുകള്‍ അവസാനിപ്പിക്കുകയായിരുന്നു. മുടിയന്‍ അസ്വസ്ഥനായി നടക്കുന്നതും അതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിക്കുന്ന ബാലുവിനേയും സംഘത്തേയുമാണ് പുതിയ എപ്പിസോഡില്‍ കാണുന്നത്. അതിനിടയിലാണ് പൂജയുടെ സാന്ത്വനപ്പെടുത്തലുകള്‍ വന്നത്. പുതിയ പ്രമോയ്ക്ക് കീഴിലെ വിമര്‍ശനങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  പൂജയുടെ സ്വാധീനം

  പൂജയുടെ സ്വാധീനം

  ഫ്ളവേഴ്സ് ചാനലില്‍ ശ്രീകണ്ഠൻ നായരേക്കാൾ സ്വാധീനം ഈ പൂജയെന്ന ക്യാരക്ടറിനുണ്ടെന്ന് മനസ്സിലായി. നിങ്ങളെ വിളിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അറിയാൻ മേലാത്തോണ്ടു ചോദിക്കുവാണ്, നിങ്ങടെ എല്ലാ പരിപാടിയുടെയും പ്രേക്ഷകരെ മുഴുക്കെ വെറുപ്പിച്ചും പരിഹസിച്ചും നിങ്ങൾ തന്നെ ഓടിക്കാൻ ഒള്ള ശ്രമമാണോ? ഇത്ര അധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും ഈ പ്രൊഡ്യൂസർ പെണ്ണിനെ നിങ്ങൾ വീണ്ടും വീണ്ടും കൊണ്ട് വരുന്നത് അവളുടെ സ്വാധീനം വ്യക്തമാക്കുന്നു.

  Lachu Uppum Mulakum Exclusive Video | FilmiBeat Malayalam
  ഉപ്പും മുളകിലേക്ക് വരുന്നത്

  ഉപ്പും മുളകിലേക്ക് വരുന്നത്

  കുറച്ച് ലോജിക് ഒള്ള ഒരു കഥാപാത്രം കൊടുത്തു നിങ്ങടെ തന്നെ വേറെ വല്ല പരിപാടിയിലും ചാന്‍സ് കൊടുക്ക്‌. ഏതാണ്ട് ചക്കപ്പഴം ഒണ്ടല്ലോ, അതിനകത്തു വേഷം കൊടുത്തൂടേ, ഈ കൊക്കിൽ ഒതുങ്ങാത്തതു കൊത്തരുത് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക് . പാവപെട്ട ഉപ്പും മുളകും പ്രേക്ഷകർ ഇത് കണ്ടു ജീവിച്ചു പൊക്കോട്ടെ. ഇവർ മറ്റൊരു ചാനലിലെ പരിപാടിയുടെ പ്രൊഡ്യൂസറാണ് പൂജ. അവർക്ക് ഇവിടെയും നല്ല ഹോൾഡ് ഒണ്ട്. ഉപ്പും മുളകും കാര് വിളിച്ചിട്ട് വരുന്നതല്ല. ഈ ചാനൽ ഇടപെട്ടു കൊണ്ട് വരുന്നതാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.

  ലച്ചുവിന് പകരമല്ല

  ലച്ചുവിന് പകരമല്ല

  കുറച്ചു പേര് പൂജ ലെച്ചുവിന്റെ പകരമായതു കൊണ്ട് വിമർശിക്കുന്നു എന്ന രീതിയിൽ കമന്റ്‌ ഇടുന്ന കണ്ടു. ഒരിക്കലും അല്ല വളരെ ചുരുക്കം ലച്ചു ഫാൻസ്‌ ആണ്‌ അങ്ങനെ പറയുന്നത്. മിക്ക പ്രേക്ഷകരും ഈ കഥാപാത്രം ഈ പ്രോഗ്രാമിനെ ഡാമേജ് ചെയ്യുന്നത് കൊണ്ടും അതിന്റെ ഓളം കളയുന്നത് കൊണ്ടും ആണ്‌ വിമർശിക്കുന്നത്. അല്ലാതെ ലെച്ചുവുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  തെളിവായിരുന്നു അത്

  തെളിവായിരുന്നു അത്

  അങ്ങനെ ആയിരുന്നെങ്കിൽ അവൾ പോയപ്പോൾ ആയിരുന്നു ഇത്ര അധികം പ്രതിഷേധം ഉണ്ടാകേണ്ടത് ഇത് അവൾ പോയപ്പോൾ ഇല്ലാത്ത അത്ര പ്രശ്നം ആണ്‌ പൂജ വന്നപ്പോൾ ഒള്ളത്. കാരണം അന്ന് കൊറേ ലെച്ചു ഫാൻസ്‌ ഒന്ന് രണ്ട് ദിവസം ബഹളം വെച്ചപ്പോൾ ഇതിന്റെ സാധാരണ ഓഡിയൻസ് ആണ്‌ അവരെ എല്ലാം ഓടിച്ചു പ്രോഗ്രാമിനെ സപ്പോർട്ട് ചെയ്തത്. അവർ മാത്രം വിചാരിച്ചാൽ ഒന്നും ഇത്രക്കും ഇഷ്യൂ ഉണ്ടാകില്ല അതിനൊള്ള ഏറ്റവും വെല്യ തെളിവായിരുന്നു അത്.

  ലച്ചു സ്വയം പോയതാണ്

  ലച്ചു സ്വയം പോയതാണ്

  അന്ന് തൊട്ട് കമെന്റ് ബോക്സ്‌ കാണുന്നവർക്ക് ഇതൊക്കെ അറിയാം അതുകൊണ്ട് ആ രീതിയിൽ വ്യാഖ്യാനിക്കേണ്ട . ലെച്ചു സ്വയം പോയതാണ്. അവൾ തന്നെ ലൈവിൽ വന്ന് അത് പറയുകയും ചെയ്തു. ഇനി വരില്ല സിനിമ മാത്രം കിട്ടിയാൽ ചെയ്യും എന്നും പറഞ്ഞ്. ഇഷ്ടപ്പെട്ടവരെ പോലും വെറുപ്പിച്ചു. ആ രീതിയിൽ ഒരു അതൃപ്തി അവരോട് നില നിൽക്കെ ആണ്‌ നിങ്ങൾ ഈ കഥാപാത്രത്തെ കൊണ്ട് വന്നത്.

  വിപരീത ഫലം

  വിപരീത ഫലം

  ആഹാ വന്നല്ലോ ഫ്ളവേഴ്സ് ടീവിയുടെ മാനസപുത്രി , വിനാശകാലേ വിപരീത ബുദ്ധി നിങ്ങക്ക് ഇപ്പൊ കണ്ടക ശനിയാണ്. ഈ കഥാപാത്രത്തെ കൊണ്ട് വന്ന നിമിഷം തൊട്ട് നിങ്ങൾ എടുക്കുന്ന മുഴുവൻ തീരുമാനങ്ങളും നിങ്ങക്ക് വിപരീത ഫലം ആണ്‌ തരുന്നത്. പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാതെ സ്റ്റാർ മാജിക്കിൽ നിങ്ങൾ ഓരോരോ വൃത്തികേട് കാണിച്ചോണ്ടു ഇരുന്നു. അന്നും നിഷേധാത്മക സമീപനമായിരുന്നു.

  വ്യക്തിവിരോധമില്ല

  വ്യക്തിവിരോധമില്ല

  ഉപ്പും മുളകിന്റെ കാര്യത്തിലും ഈ തല്ലിപ്പൊളി ആവര്‍ത്തിക്കുകയാണ്. മനുഷ്യന്റെ കോമൺ സെൻസ് ചോദ്യം ചെയ്യുന്ന കഥാപാത്രത്തെ ഗസ്റ്റ് റോളിൽ എന്നതിൽ ഉപരിയായി കുടുംബത്തിൽ കേറ്റി അളക്കുന്നത് കണ്ടപ്പോൾ തൊട്ട് ആളുകൾ എതിർക്കുന്നതാണ്. അതിനും നിങ്ങൾ പുല്ലു വില പോലും കൊടുക്കാതെ അതേ ആറ്റിട്യൂട് വീണ്ടും കാണിച്ചോണ്ടു ഇരിക്കുന്നു. അവർക്കൊന്നും ഈ കഥാപാത്രത്തോട് എന്തെങ്കിലും വ്യക്തി വിരോധം ഒള്ളത് കൊണ്ടല്ല ഇത് പറയുന്നത്.

  ലോജിക് ഇല്ലാത്ത കഥാപാത്രം

  ലോജിക് ഇല്ലാത്ത കഥാപാത്രം

  ഈ കഥാപാത്രം ആ പ്രോഗ്രാമിന്റെ റിയാലിറ്റിയെയും ലോജിക്കിനെയും തന്നെ ചോദ്യം ചെയ്യുന്നത് കൊണ്ടാണ്. അത് ആ പരിപാടിയെ അത്രത്തോളം ബാധിക്കുന്നത് കൊണ്ടാണ്. അതാദ്യം മനസ്സിലാക്കു നിങ്ങൾ. എവിടേലും നടക്കുന്ന കാര്യം ആണോ ഒരു പരിചയോം ഇല്ലാത്ത ഒരു പെണ്‍കിട്ടി യുട്യൂബ് ഫാൻ ആണ്‌ ,വട്ടാണ് എന്നും പറഞ്ഞ് ഒരു ഫാമിലിക്കകത്തു കേറി മേയുന്നു. അവരുടെ സ്വകാര്യ കാര്യങ്ങളിൽ പോലും തല ഇടുന്നു. സ്വാതന്ത്ര്യം എടുക്കുന്നു. ഒരു അകൽച്ച പോലും ഇല്ല. ആരും ചോദ്യം ചെയ്യുന്നുമില്ല . ഉപ്പും മുളകും തന്നെ ആണോ ഇത്? അതോ വല്ല മെഗാ സീരിയലും ആണോ?

  അടുത്ത പൊട്ടിത്തെറി

  അടുത്ത പൊട്ടിത്തെറി

  നിങ്ങൾക്ക് വേണ്ടപ്പെട്ടവരെ കുത്തി കയറ്റാൻ ശ്രെമിക്കുമ്പോൾ കുറഞ്ഞ പക്ഷം ആ കഥാപാത്രത്തിന്റെ യുക്തിയും ആ പരിപാടിയിൽ അവർ ഇണങ്ങുന്നതു ആണോ എന്നെങ്കിലും നോക്കുക. റേറ്റിംഗ് ഇടിച്ചിട്ടും, പ്രേക്ഷകർ മുഴുവൻ എതിർത്തിട്ടും, യു ട്യൂബിൽ skip അടിച്ചു കാണുന്നത് കൊണ്ട് ട്രെൻഡിങ്ങിൽ വരാതെ ഇരുന്നിട്ടും തീരാത്ത ആത്മാർഥതയും താല്പര്യവും ഈ പ്രൊഡ്യൂസർ കൂടി ആയ പെൺകുട്ടിയുടെ കാര്യത്തിൽ നിങ്ങള്ക്ക് ഉണ്ട് എന്ന് മനസ്സിലായി. ഇനി അടുത്ത പൊട്ടിത്തെറി ഉണ്ടായാലേ നിങ്ങൾ പഠിക്കുയെന്നുമായിരുന്നു ആരാധകര്‍ ചൂണ്ടിക്കാണിച്ചത്.

  English summary
  Pooja back in Uppum Mulakum, new promo went viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X