For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയാലിറ്റി ഷോ യ്ക്കിടെ അപകടം! നടി പൂജയുടെ ഓര്‍മ്മ നഷ്ടപ്പെട്ടു, താന്‍ തിരിച്ച് വരുമെന്ന് പറഞ്ഞ് നടി

|

ഇന്ത്യയില്‍ റിയാലിറ്റി ഷോ കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. പലതരത്തിലും അപകട സാധ്യതയുള്ള സാഹസിക പരിപാടികളും ശ്രദ്ധേയമാണ്. റിയാലിറ്റി ഷോ യ്ക്കിടെ അപകടം സംഭവിക്കുന്ന ഒത്തിരി വര്‍ത്തകളും ഇപ്പോള്‍ നിരന്തരം കേള്‍ക്കാന്‍ കഴിയാറുണ്ട്. അത്തരത്തില്‍ ടെലിവിഷന്‍ നടി പൂജ ബാനര്‍ജിയ്ക്കും ഒരു അപകടം പറ്റിയിരുന്നു.

ഷൂട്ടിംഗിനിടെ സെറ്റില്‍ വെച്ചായിരുന്നു പൂജയ്ക്ക് അപകടം പറ്റിയത്. അപകടത്തെ തുടര്‍ന്ന് കിടപ്പിലായി പോയ നടിയ്ക്കിപ്പോള്‍ കൈകള്‍ കൊണ്ട് ജോലി ചെയ്യാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലാണ്. എന്നാല്‍ അതിലും ഭീകരമായ അവസ്ഥ പൂജയുടെ ഓര്‍മ്മ നഷ്ടപ്പെടുന്നു എന്നതാണ്.അപകട ശേഷം ആരാധകര്‍ക്ക് വേണ്ടി പൂജ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

സ്റ്റേജില്‍ നിന്ന് താഴേക്ക് വീഴുന്നത് പോലെ എനിക്ക് തോന്നി. ആ നിമിഷം മുതല്‍ കടുത്ത വേദനയാണ് അനുഭവപ്പെട്ടത്. പിന്നീട് ഒരു സഹപ്രവര്‍ത്തകന്‍ എന്നെ ഒരു വീഡിയോ കാണിച്ച് തന്നു. ഡാന്‍സ് ചെയ്ത് കൊണ്ടിരുന്ന ഞാന്‍ താഴേക്ക് വീഴുന്നതാണ് അതില്‍. ആ വീഡിയോ കാണുമ്പോള്‍ ഇപ്പോഴും ഞാന്‍ തകര്‍ന്ന് പോകുന്നു. വീണയുടന്‍ സഹപ്രവര്‍ത്തകര്‍ എന്നെ ആംബുലന്‍സില്‍ ആശുപത്രിയിലാക്കി. അപ്പോഴൊന്നും എനിക്ക് ഓര്‍മ്മയില്ലായിരുന്നു. കടുത്ത വേദന സംഹാരികള്‍ കഴിച്ച് വേദന കുറച്ചതിന് ശേഷമാണ് എനിക്ക് കുറച്ചെങ്കിലും ബോധം തിരിച്ച് കിട്ടിയത്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കാന്‍ ചെയ്ത് നോക്കി. വലിയ കുഴപ്പങ്ങളില്ല. വിശ്രമവും മരുന്നും കൊണ്ട് എനിക്ക് തിരിച്ച് വരാന്‍ കഴിയും. അപകടം കഠിനമായിരുന്നത് കൊണ്ട് ഓര്‍മ്മ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞു. ശ്രമിച്ചിട്ടും എനിക്ക് ഇപ്പോള്‍ ഒന്നും ഓര്‍മ്മിക്കാന്‍ കഴിയുന്നില്ലെന്നും പൂജ പറയുന്നു. അപകടത്തിന് ശേഷമുള്ള ആശുപത്രിവാസത്തിന് ശേഷമാണ് പൂജ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പെഴുതി ഇട്ടത്.

ആശുപത്രിയില്‍ കിടക്കുമ്പോഴും പിന്നീടും പലവട്ടം എന്നോട് തന്നെ ചോദിച്ചു. എനിക്ക് എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന്. അല്ലെങ്കില്‍ ഈ അപകടത്തിന് എന്നെ തന്നെ തിരഞ്ഞെടുത്തല്ലോ എന്ന്. എന്റെ വിധിയായിരിക്കാമിത്. ഞങ്ങള്‍ കലാകാരന്മാര്‍ എപ്പോഴും പ്രേക്ഷകരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനിടയില്‍ ഇങ്ങനെ ഒരു അപകടവും. എനിക്കൊന്നേ പറയാനുള്ളു. ഞാന്‍ തിരിച്ച് വരും. ദയവ് ചെയ്ത് വിമര്‍ശനങ്ങള്‍ തൊടുക്കുമ്പോള്‍ എല്ലാവരും കുറച്ച് കൂടി സംയമനം പാലിക്കണം. തീര്‍ത്തും താന്‍ കിടക്കില്‍ തന്നെയാണ്. തനിയെ ഒരു ബ്ലാങ്കറ്റ് ശരീരത്തിലേക്ക് വലിച്ചിടാന്‍ പോലുമുള്ള ശേഷിയില്ലാത്ത അവസ്ഥയിലാണ്. ഫോണ്‍ പോലും കൈയില്‍ പിടിക്കാന്‍ കരുത്തില്ലെന്നും പൂജ പറയുന്നു.

അപകടത്തിന് സാക്ഷിയായവര്‍ക്ക് ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. ഇതിലും വലിയ ആഘാതമാണ് അവര്‍ പോലും പ്രതീക്ഷിച്ചത്. അങ്ങനെ നോക്കിയാല്‍ ഇപ്പോഴത്തെ അവസ്ഥ ഭാഗ്യം എന്ന് തന്നെ എന്ന് പറയേണ്ടി വരുമെന്നും പൂജ പറയുന്നു. മുഖത്ത് മുറിവുകളൊന്നും സഭവിച്ചില്ല, എന്നതും ആശ്വസകരമാണ്. അല്ലെങ്കില്‍ അപകടത്തോടെ എന്റെ കരിയര്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥയും ഉണ്ടാകുമായിരുന്നു.

ഒരു കായികതാരം കൂടിയായത് കൊണ്ടാണ് മുഖത്തും തലയിലും വലിയ അപകടമില്ലാതെ രക്ഷപ്പെടാന്‍ പൂജയ്ക്ക് കഴിഞ്ഞത്. സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കണമെങ്കില്‍ ഇനി ഒരു മാസമെങ്കിലും വേണ്ടി വരും. കൈയിലെ പ്ലാസ്റ്റര്‍ എടുക്കണമെങ്കില്‍ ഒരു ആറ് മാസവും. അതിന് ശേഷം ഫിസിയോതെറാപ്പിയിലൂടെ പതുക്കെ ജീവിതത്തിലേക്ക്... കിടക്കയിലും നിങ്ങളുടെ പ്രിയപ്പെട്ട പൂജ ബാനര്‍ജി...

View this post on Instagram

That's me 10 days after that nasty fall.. With multiple fractures in my right wrist , elbow fracture in the left arm, a ligament tear on my left leg and a surgery, still smiling... I am on the road to recovery and shall recover soon as well but all this while in the hospital I kept wondering why me?? Why did I had go through all of this and am still looking for the answer, probably I'll get it later in life... But all I have to say right now is that we all artists and entertainers put a lot of effort to entertain our audience it would be really great if our audience can for once be appreciative towards our efforts instead of being extremely harsh. Thank you! Thank you for all the love you all have been sending all this while 💓

A post shared by Pooja Sandeep Sejwal (@poojabanerjeee) on

Read more about: actress നടി
English summary
Pooja Banerjeee Talks About Accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more