ഈ ഇൻഡസ്ട്രിയിൽ വിഷമം പറയാറില്ല, അവസരങ്ങൾ ഇല്ലാതായപ്പോൾ...; തുറന്ന് പറഞ്ഞ് പൂജിത മേനോൻ
ആങ്കറിംഗിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് പൂജിത മേനോൻ. സിനിമകളിലും പൂജിത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുകയെന്നത് പൂജിതയുടെ വലിയ ആഗ്രഹമാണ്. കരിയറിലെ സ്വപ്നങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പൂജിത മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പൂജിത മേനോൻ മനസ് തുറന്നത്.
സിനിമകളിൽ തനിക്കധികം അവസരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൂജിത മേനോൻ പറയുന്നു. ആദ്യം വരുന്ന സിനിമകളെല്ലാം ചെയ്യുമായിരുന്നു. പിന്നീട് നല്ല സിനിമകൾ മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ചു. സിനിമയില്ലാതിരുന്നപ്പോൾ താൻ മറ്റ് വർക്കുകൾ ചെയ്തിട്ടുണ്ടെന്നും പൂജിത മേനോൻ പറയുന്നു. ചെറുപ്പത്തിലേ എനിക്ക് മീഡിയ ഇഷ്ടമാണ്. കുടുംബത്തിന് ആദ്യം താൽപര്യമില്ലായിരുന്നെങ്കിലും പിന്നീട് പിന്തുണച്ചു. സിനിമയില്ലെങ്കിലും മീഡിയ തന്നെയാണ് എനിക്ക് താൽപര്യം. ഒരു ആക്ടറുടെ കരിയറിൽ ഉയർച്ച താഴ്ചയുണ്ടാകും.

എനിക്ക് സിനിമയില്ലാതിരുന്ന സമയത്ത് ഞാൻ കാത്തിരുന്നു. അറിയാവുന്ന അടുത്ത സുഹൃത്തുക്കളുണ്ട്. നമ്മുടെ കൂടെ പ്രവർത്തിച്ചവർ. എല്ലാവരും അവസരം കാത്തിരിക്കുന്നവരാണ്. അപ്പോൾ നമ്മുടെ സുഹൃത്തുക്കളെന്ന് വിചാരിക്കുന്നവർക്ക് ഒരു ഓഡിഷനെങ്കിലും വിളിച്ച് കൂടെ എന്ന് തോന്നും. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്നാണ് നമുക്ക് അവസരങ്ങൾ വരിക.
ഏഷ്യാനെറ്റായാലും മറ്റ് ചാനലുകളായാലും എനിക്ക് പറ്റിയ പ്രോഗ്രാമാണെങ്കിൽ എന്നെ വിളിക്കാറുണ്ട്. വിളിക്കാതിരിക്കുമ്പോൾ വിഷമം മനസിൽ തോന്നും. ഈ രംഗത്ത് നമ്മൾ ഒരാളോട് വിഷമം പറഞ്ഞാൽ അവരുടെ മുമ്പിൽ നമ്മൾ ചെറുതാകുകയാണ്. അതിലെനിക്ക് താൽപര്യമില്ലെന്നും പൂജിത മേനോൻ പറയുന്നു.


Click it and Unblock the Notifications
















