twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഗീത എന്ന കഥാപാത്രത്തിൽ വീട്ടുകാർക്ക് ടെൻഷൻ ഉണ്ടായിരുന്നു, വെളിപ്പെടുത്തലുമായി പൂജിത

    |

    ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് പൂജിത മേനോൻ. ഇപ്പോൾ മിനിസ്ക്രീനിൽ ചുവട് വച്ചിരിക്കുകയാണ് താരം. മഴവിൽ മനോരമ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിലൂടെയാണ് നടി മിനിസ്ക്രീൻ എത്തിയിരിക്കുന്നത്. സംഗീത രാജ് എന്ന കഥാപാത്രത്തെയാണ് നടി പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിത എന്റെ കുട്ടികളുടെ അച്ഛൻ എന്ന പരമ്പരയിൽ എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

    poojitha menon

    ഇതിന് മുൻപ് സീരിയലുകളിൽ നിന്ന് ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ടെങ്കിലും ഏറ്റെടുക്കാൻ താൽപര്യം ഇല്ലായിരുന്നു എന്നാണ് നടി പറയുന്നത്. സിനിമ ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹം. അതുകൊണ്ടാണ് സീരിയൽ ഓഫറുകൾ സ്വീകരിക്കാതിരുന്നത്. എന്നാൽ ഓഫർ വന്നപ്പോൾ ഒരു കൈ നോക്കാം എന്ന് വിചാരിക്കുകയായിരുന്നു. കാരണം ഇതിന്റെ ടീം അംഗങ്ങളും കഥയുമായിരുന്നു. ഈ കഥാപാത്രത്തിൽ എനിക്ക് പെർഫോം ചെയ്യാൻ ചാൻസ് ഉണ്ട് എന്ന് എനിക്ക് തോന്നി.

    തനിക്ക് കഥ ഇഷ്ടമായെങ്കിലും തന്റെ വീട്ടുകാർക്കും സുഹൃത്തുംകൾക്കും അൽപം ടെൻഷൻ ഉണ്ടായിരുന്നുവെന്ന് പൂജിത പറയുന്നു. പിന്നീട് താൻ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. ഈ കഥാപാത്രത്തിലൂടെ ഒരുപാട് വികാരങ്ങൾ അഭിനയിക്കാൻ കഴിയും. അസൂയ, ദേഷ്യം, പ്രണയം - ഇതൊന്നും ഒരിക്കൽ പോലും തനിക്ക് സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിലും വലിയ എന്ത് തുടക്കമാണ് എനിക്ക് ടിവിയിൽ കിട്ടേണ്ടത്, പൂജിത പറയുന്നു.

    Recommended Video

    മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

    അവിചാരിതമായിട്ടായിരുന്നു നടി സീരിയലിലേയ്ക്ക് എത്തിയത്. സംവിധായകൻ എന്നെ വിളിച്ചു ഒരു രംഗം അഭിനയിച്ചശേഷം അയച്ചു കൊടുക്കാൻ പറഞ്ഞു. അതായിരുന്നു ഓഡിഷൻ. അതിൽ അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും പ്രേക്ഷകർ നല്ല അഭിപ്രായം പറയുന്നതിൽ സന്തോഷമുണ്ട്. ഇപ്പോൾ ലോക്ഡൗൺ കാരണം ഷൂട്ട് നിർത്തിവച്ചിരിക്കുകയാണെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു

    Read more about: poojitha menon serial
    English summary
    Poojitha Menon Revealed How She Convinced Her Family For The Character Sangeetha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X