For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹണിമൂണിനായി മൂന്നാറിലേക്ക്‌, വിവാഹ ശേഷമുളള ആദ്യ യാത്രയെ കുറിച്ച് മൃദുലയും യുവയും

  |

  വിവാഹിതരാകാന്‍ തീരുമാനിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരങ്ങളാണ് മൃദുല വിജയും യുവകൃഷ്ണയും. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ ഇവരുടെ വിവാഹ വാര്‍ത്ത ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിശ്ചയം കഴിഞ്ഞ മൃദുലയും യുവയും ജൂലായ് ഏട്ടിനാണ് വിവാഹിതരായത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചാണ് മൃദുലയെ യുവ താലിചാര്‍ത്തിയത്. തുടര്‍ന്ന് സ്വകാര്യ ഹോട്ടലില്‍ വെച്ചും വിവാഹ ചടങ്ങുകള്‍ നടന്നു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും ഇരുവരും മുന്‍പ് അറിയിച്ചിട്ടുണ്ട്.

  കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

  വിവാഹത്തിന് മുന്‍പ് തന്നെ നിരവധി പരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് ഇരുവരും. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് മൃദുലയും യുവയും. അടുത്തിടെ സ്റ്റാര്‍ മാജിക്ക് പരിപാടിയില്‍ അതിഥികളായി മൃദുലയും യുവയും എത്തിയിരുന്നു. വിവാഹ ശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പോയിരുന്നു താരദമ്പതികള്‍.

  മൃദ്വ എന്ന പേരിലാണ് മൃദുലയും യുവയും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. വിവാഹം കഴിഞ്ഞ് ഇരുവരും അധികം യാത്രകളൊന്നും പോയിരുന്നില്ല. കേരളത്തിലെ സ്ഥലങ്ങളിലൊക്കെ പോയതിന് ശേഷമേ വിദേശ യാത്രകളൊക്കെ പോവുകയുളളൂ എന്ന് യുവ പറഞ്ഞു. അതേസമയം ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും മാറി ഹണിമൂണിനായി മൂന്നാറിലേക്ക് പോയിരിക്കുകയാണ് ഇരുവരും. മൂന്നാര്‍ ട്രിപ്പിന്‌റെ വ്‌ളോഗ് വീഡിയോ മൃദുലയുടെയും യുവയുടെയും യൂടൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്.

  വിവാഹ ശേഷമമുളള ഇവരുടെ ആദ്യ വ്‌ളോഗ് വീഡിയോ കൂടിയാണ് മൃദ്വ ചാനലില്‍ വന്നത്. 'ബിസി ഷെഡ്യൂളിന് ശേഷം പിന്നെയും കണ്ടു. അപ്പോള്‍ ഞങ്ങള്‍ മൂന്നാറിലേക്ക് പോവുകയാണ്' എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ മൃദുല പറയുന്നത്. എന്റെ സുഹൃത്തിന്‌റെ കസിന്‌റെ റിസോര്‍ട്ടിലേക്കാണ് പോവുന്നത് എന്നാണ് നടി വീഡിയോയില്‍ പറഞ്ഞത്. കാറ് ഇടയ്ക്കിടെ നിര്‍ത്തി പുറത്തെ കാഴ്ചകള്‍ കണ്ട് ആസ്വദിച്ച ശേഷമാണ് മൃദുലയും യുവയും യാത്ര തുടരുന്നത്.

  റിസോര്‍ട്ടില്‍ എത്തിയ ശേഷം യുവയ്ക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഒരുലക്ഷം തികഞ്ഞത് കേക്ക് മുറിച്ച് ഇരുവരും ആഘോഷിച്ചു. ഒരുപാട് സ്ഥലങ്ങളിലൊന്നും പോവുന്നില്ലെന്നും കൊവിഡ് സാഹചര്യമായത് കൊണ്ട് കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ് പോകുന്നത് എന്നുമാണ് യുവ പറഞ്ഞത്. സേഫായിട്ട് പോയി വരാന്‍ പറ്റുന്ന സ്ഥലങ്ങള്‍ റിസോര്‍ട്ട് ഉടമ പറഞ്ഞുതരും. അതനുസരിച്ചാണ് പോവുക.

  കൊച്ചിന്‍ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

  ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമയത്ത് ആദ്യം അത്ര ഫോളോവേഴ്‌സ് ഇല്ലായിരുന്നു എന്നും, പിന്നെ സീരിയല്‍, സ്റ്റാര്‍ മാജിക്കിലൊക്കെ വന്ന ശേഷമാണ് ഇത്രയും ഫോളോവേഴ്‌സിനെ ലഭിച്ചതെന്നും യുവ പറഞ്ഞു. ഫോളോവേഴ്‌സ് കൂടിയതില്‍ മൃദുലയ്ക്കും നന്ദി പറയുന്നുണ്ട് യുവ. പൂക്കാലം വരവായി പരമ്പരയിലൂടെയാണ് മൃദുല വിജയ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

  സ്റ്റെെലിഷ് ലുക്കില്‍ മാസ് എന്‍ട്രിയുമായി മമ്മൂട്ടി, മെഗാസ്റ്റാറിന്‌റെ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

  വിവാഹ ശേഷം പുതിയ ഗെറ്റപ്പില്‍ നടി പരമ്പരയില്‍ എത്തിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ യുവയും സീരിയല്‍ രംഗത്ത് തിളങ്ങി, അഭിനയത്തിന് പുറമെ മെന്‌റലിസ്റ്റായും മജീഷ്യനായും തിളങ്ങിയിട്ടുണ്ട് യുവ. മൃദുല നര്‍ത്തകിയായും സഹതാരങ്ങളെ അനുകരിച്ചുമെല്ലാം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. സ്റ്റാര്‍ മാജിക്കില്‍ ഒരുമിച്ച് പങ്കെടുത്ത സമയത്ത് മികച്ച വരവേല്‍പ്പാണ് യുവയ്ക്കും മൃദുലയ്ക്കും ലഭിച്ചത്.

  വിവാഹത്തിനായി ഒരുങ്ങി ആന്റണി വര്‍ഗീസ്, എന്‍ഗേജ്‌മെന്‌റ്, ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

  Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam

  വീഡിയോ

  English summary
  pookalam varavayi actress mridhula vijai and yuvakrishna's munnar trip vlog video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X