മൃദുലയ്ക്ക് ഇരട്ടക്കുട്ടികളാണോ? തങ്ങളും അത് ആഗ്രഹിച്ചിരുന്നു, ഗര്‍ഭകാലത്തെ വിശേഷങ്ങളുമായി താരസഹോദരിമാര്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് മൃദുല വിജയ്. ഹിറ്റ് സീരിയലുകളില്‍ നായികയായി അഭിനയിച്ചിരുന്ന മൃദുല ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. നിലവില്‍ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് നടി. ഗര്‍ഭകാലത്തിന്റെ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന നടി അതില്‍ നിന്നും ചെറിയ മാറ്റം ഉണ്ടായതിനെ കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ലൈവ് വീഡിയോയുമായി എത്തിയപ്പോഴാണ് തന്റെ പുതിയ വിശേഷങ്ങള്‍ മൃദുല പറഞ്ഞത്.
ഒപ്പം ഇതുവരെ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കുള്ള വിശദീകരണവും നല്‍കി. മൃദുലയ്ക്ക് ഇരട്ടക്കുട്ടികളാണോ എന്നാണ് ഏറ്റവും കൂടുതൽ പേരും ചോദിച്ചത്. താനും ഭർത്താവും അത് ആഗ്രഹിച്ചിരുന്നു. എന്നാൽ കേട്ടതോക്കെ വ്യാജ വാർത്തകളാണെന്നാണ് നടി പറയുന്നത്. വിശദമായി വായിക്കാം..

ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ് താന്‍. നാല് മാസം തുടങ്ങിയതേയുള്ളു. പ്രഗ്നന്‍സി സൂപ്പറാണ്. നല്ല രസമാണ്. ചെറിയ ചെറിയ ബുദ്ധിമുട്ടുകളുണ്ട്. എന്നാലും പണ്ടത്തെ അത്രയും ഇല്ല. ഭക്ഷണം കഴിക്കുന്നതില്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. സ്മെല്‍ എടുക്കാതെ കഴിക്കുവാണെങ്കില്‍ കുഴപ്പമില്ല. ഡെലിവറി ഓഗസ്റ്റിലാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും കുഞ്ഞിന്റെയും പിറന്നാള്‍ ഒരു മാസം ആയിരിക്കും.

ചേച്ചിക്ക് ട്വിന്‍സ് ബേബി ആണോ എന്നൊക്കെ ചോദിച്ച് കൊണ്ടുള്ള കുറേ മെസേജുകള്‍ വന്നിരുന്നു. അത് രഹസ്യമാണെന്ന് പറഞ്ഞ മൃദുല കുറേ ഫേക്ക് ന്യൂസുകള്‍ വരുന്നുണ്ടെന്നും പറഞ്ഞു. ഇരട്ടക്കുട്ടികളാണെന്ന് ഞാനും ചേട്ടനും തന്നെ അറിഞ്ഞിട്ടേയില്ല. ട്വിന്‍സ് വേണമെന്നൊക്കെ ആഗ്രഹമുണ്ട്്. നമ്മള്‍ വിചാരിച്ചാല്‍ മാത്രം അത് നടക്കില്ലല്ലോ. ദൈവവും വിചാരിക്കണ്ടേ, എന്നാണ് മൃദുല പറയുന്നത്.

മൃദുലയുടെ അനിയത്തിയും സീരിയല്‍ നടിയുമായ പാര്‍വതിയുടെ വിശേഷങ്ങളും പറഞ്ഞിരുന്നു. കഴിഞ്ഞ മാസമാണ് പാര്‍വതി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. വാവയുടെ പേരൊക്കെ കണ്ടുവെച്ചിട്ടുണ്ട്. 15ാം തീയതിയാണ് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്. അന്ന് വാവയെ ഞങ്ങള്‍ എല്ലാരേയും കാണിക്കും. അന്നാണ് നൂലുകെട്ട് വെച്ചിരിക്കുന്നത്. നോര്‍മലി എല്ലാവരും 28നാണ് നൂലുകെട്ടുന്നത്. വാവയുടെ അച്ഛന്റെ തിരക്ക് കാരണം നമ്മളത് മാറ്റുകയായിരുന്നു. പാര്‍വതിയ്ക്ക് ഇപ്പോള്‍ ഉറക്കം ഒന്നുമില്ല. കുഞ്ഞിന്റെ പിറകേ ആണെന്നും നടിമാര്‍ പറയുന്നു.

ഇപ്പോള്‍ സീരിയലുകളൊന്നും ചെയ്യുന്നില്ല. എന്തെങ്കിലും പ്രോഗ്രാമുകള്‍ മാത്രമേ ചെയ്യുന്നുള്ളു. ഇനി പ്രൊജക്ട് വന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ചെയ്ത് തുടങ്ങാം. അതില്‍ യുവയുടെ കൂടെയുള്ള അവസരമാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നും അങ്ങനെ ഫീല്‍ഡിലേക്ക് തിരിച്ച് വരാം എന്നാണ് വിചാരിക്കുന്നതെന്നും നടി പറയുന്നു. അടുത്ത ചോദ്യം സ്റ്റാര്‍ മാജിക്കിലേക്ക് വരില്ലേ എന്നായിരുന്നു. ഇങ്ങനത്തെ ഒരു അവസ്ഥയില്‍ എങ്ങനെ വരാനാണ്. അവിടെ പോയാല്‍ വെറുതേ ഇരിക്കാന്‍ പറ്റില്ല. എന്തെങ്കിലും ഗെയിം ചെയ്യണം. എന്നാല്‍ തനിക്കിപ്പോള്‍ അതിന് സാധിക്കുകയില്ല.
Recommended Video

അഭിനയിക്കാതെ മാറി നില്‍ക്കുമ്പോള്‍ നമ്മള്‍ ചെയ്ത കഥാപാത്രങ്ങള്‍ മിസ് ചെയ്യും. ആറ് വര്‍ഷമായി ഞാന്‍ നിര്‍ത്താതെ വര്‍ക്ക് ചെയ്തിരുന്നു. ലോക്ഡൗണിലെ മൂന്ന് മാസം മാത്രമാണ് വീട്ടിലിരുന്നത്. അതല്ലാതെ ഒരു വര്‍ക്ക് തീരുമ്പോള്‍ മറ്റൊന്ന് ചെയ്യുമായിരുന്നു. ഇപ്പോള്‍ ഇത്രയും മാസം വര്‍ക്ക് ചെയ്യാതെ ഇരിക്കുമ്പോള്‍ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന് തോന്നും. പക്ഷേ നല്ലൊരു കാര്യത്തിനാണല്ലോ എന്ന് വിചാരിക്കുമ്പോള്‍ അതൊന്നും ഒരു കുഴപ്പവുമല്ലെന്നാണ് മൃദുല വ്യക്തമാക്കുന്നത്.


Click it and Unblock the Notifications