എല്ലാവര്‍ക്കുമുളള സംശയമാണ് അത്, എന്‍ഗേജ്‌മെന്‌റിന് ശേഷമാണ് ശരിക്കും പ്രണയിക്കുന്നത്: മൃദുല വിജയ്

By Midhun Raj

ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായ താരങ്ങളാണ് മൃദുല വിജയും യുവകൃഷ്ണയും. പൂക്കാലം വരവായി സീരിയലിലൂടെ മൃദുലയും മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ യുവയും തിളങ്ങി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരുടെയും എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞത്. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും അന്ന് മൃദുലയും യുവയും അറിയിച്ചു. താരജോഡിയുടെ എന്‍ഗേജ്‌മെന്‌റ് ചിത്രങ്ങളെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സ്‌റ്റൈലിഷ് ലുക്കില്‍ നടി ലാവണ്യ ത്രിപതി, പുത്തന്‍ ചിത്രങ്ങള്‍ കാണാം

വിവാഹ നിശ്ചയത്തിന് പിന്നാലെ ടെലിവിഷന്‍ പരിപാടികളില്‍ അതിഥികളായും ഇരുവരും എത്തി. കൂടാതെ യൂടൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും മൃദുലയും യുവയും എത്താറുണ്ട്. അതേസമയം എന്‍ഗേജ്‌മെന്‌റിന് ശേഷമാണ് ഞങ്ങള്‍ക്കിടയില്‍ ഒരു അറ്റാച്ച്‌മെന്‌റ് വന്നുതുടങ്ങിയത് എന്ന് പറയുകയാണ് മൃദുല. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മൃദുല സംസാരിച്ചത്.

വീട് പണി നടന്നുകൊണ്ടിരിക്കുകയാണെന്നും

'വീട് പണി നടക്കുകയാണെന്നും പണി കഴിഞ്ഞാല്‍ ഉടന്‍ വിവാഹമെന്നും' മൃദുല അഭിമുഖത്തില്‍ പറഞ്ഞു. 'വിവാഹത്തിന് മുന്‍പ് സ്വന്തമായി ഒരു വീട് നിര്‍മ്മിച്ച് അച്ഛനെയും അമ്മയെയും അവിടെ താമസിപ്പിക്കണമെന്നത് എന്‌റെ ആഗ്രഹമാണ്'. 'അച്ഛനും അമ്മയുമായി യുവ പെട്ടെന്ന് കമ്പനിയായതിനെ കുറിച്ചും' മൃദുല പറഞ്ഞു. 'അച്ഛനും അമ്മയുമായി യുവ പെട്ടെന്ന് കമ്പനിയായി. അവരുടെ നല്ല സുഹൃത്താണ്'.

അമ്മായി അച്ഛനോടും അമ്മായി അമ്മയോടും

'അമ്മായി അച്ഛനോടും അമ്മായി അമ്മയോടും ഇങ്ങനെ സംസാരിക്കരുത് എന്നൊക്കെ ചിലര്‍ക്ക് തോന്നും. എന്നാല്‍ അങ്ങനെ ഒന്നുമുളള ആളല്ല യുവ. അവരോടൊക്കെ നന്നായി സംസാരിക്കും. എന്‍ഗേജ്‌മെന്റ് കഴിഞ്ഞാണ് ഞങ്ങള് ശരിക്കും പ്രണയിക്കുന്നത് എന്നും' മൃദുല പറഞ്ഞു. 'എല്ലാവര്‍ക്കുമുളള സംശയമായിരുന്നു ഞങ്ങള് തമ്മിലുളളത് ലവ് മാര്യേജ് ആണോ എന്ന്'.

പ്രണയ വിവാഹമല്ലെന്ന്

പ്രണയ വിവാഹമല്ലെന്ന് മൃദുല പറയുന്നു. 'ഇത് അറേഞ്ച്ഡ് ആണ്. ശരിക്ക് പറഞ്ഞാല്‍ എന്‍ഗേജ്മന്‌റ് കഴിഞ്ഞ ശേഷമാണ് ഞങ്ങള്‍ക്കിടയില്‍ ഒരു അറ്റാച്ച്‌മെന്‌റ് വന്നുതുടങ്ങിയത്. യുവയുമായുളള എന്‍ഗേജ്‌മെന്‌റിന് മുന്‍പ് പലരോടും ക്രഷ് തോന്നിയിട്ടുണ്ടെന്നും നടി പറഞ്ഞു. അതൊക്കെ എല്ലാവര്‍ക്കും തോന്നുന്നതാണല്ലോ'. 'യുവയോട് കളളം പറഞ്ഞിട്ടുണ്ടോ' എന്ന ചോദ്യത്തിന് 'അതിന്‌റെ ആവശ്യം വന്നില്ല' എന്ന് നടി പറഞ്ഞു.

കാരണം ഈയൊരു പ്രൊപ്പോസല്‍

'കാരണം ഈയൊരു പ്രൊപ്പോസല്‍ വന്നപ്പോള്‍ തന്നെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറയാനുളള കാര്യങ്ങളെല്ലാം പറഞ്ഞു. കഴിഞ്ഞ കാര്യങ്ങളായാലും ഭാവി കാര്യങ്ങളായാലും എല്ലാം പരസ്പരം പങ്കുവെച്ചു. എല്ലാം പറഞ്ഞുകഴിഞ്ഞ ശേഷമാണ് രണ്ട് പേരും ചേരുമെന്ന് തോന്നിയത്.
വിവാഹ ശേഷവും അഭിനയം തുടരുമെന്ന് മൃദുല പറയുന്നു. അഭിനയത്തിനൊപ്പം ഡാന്‍സുമുണ്ടാവും'.

Recommended Video

സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു
യുവയ്ക്കും അതുപോലെ മെന്‌റലിസവും ഉണ്ട്

'യുവയ്ക്ക് മെന്‌റലിസം അറിയാം, പിന്നെ ഒരു മജീഷ്യനാണ്. മാജിക്കിലെ ചില ട്രിക്‌സ് ഒകെ ഞാന്‍ പഠിച്ചു. ഞാന്‍ ചോദിക്കുമ്പോ ഒകെ യുവ കാര്യങ്ങള്‍ പറഞ്ഞുതരും. ചിട്ടി ബേബിയാണ് അദ്ദേഹം നല്‍കിയതില്‍
എറ്റവും ഇഷ്ടമുളള ഗിഫ്റ്റ്. ഞാന്‍ ഒരു ബ്രേസ്ലെറ്റ് കൊടുത്തു. ഞങ്ങളുടെ രണ്ട് പേരുടെയും പേരുളള ബ്രേസ് ലെറ്റ്', അഭിമുഖത്തില്‍ മൃദുല പറഞ്ഞു.

More from Filmibeat

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X