യുവയോ വീട്ടുകാരോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല, സ്ത്രീധനത്തെ കുറിച്ച് മൃദുല വിജയ്

By Midhun Raj

നടി മൃദുല വിജയുടെയും യുവകൃഷ്ണയുടെയും വിവാഹത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്‍ഗേജ്‌മെന്‌റ് മുതല്‍ വാര്‍ത്തകളില്‍ നിറയാറുളള താരങ്ങളാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മൃദുലയുടെയും യുവയുടെയും നിശ്ചയം നടന്നത്. തുടര്‍ന്ന് എന്‍ഗേജ്‌മെന്‌റ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി. പൂക്കാലം വരവായി, മഞ്ഞില്‍ വിരിഞ്ഞ പൂവ് തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയവരാണ് മൃദുലയും യുവയും. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് താരജോഡി.

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, ഫോട്ടോസ് കാണാം

എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം വിവാഹം എന്നാണ് മൃദുല മുന്‍പ് അറിയിച്ചത്. ഇപ്പോഴിതാ വിവാഹത്തിനായുളള തയ്യാറാടെപ്പുകളിലാണ് താരം. ജൂലായില്‍ വിവാഹം ഉണ്ടാകുമെന്നും തിയ്യതി തീരുമാനിച്ചിട്ടില്ലെന്നുമാണ് നടി പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മൃദുല മനസുതുറന്നത്. സ്ത്രീധനത്തെ കുറിച്ചുളള ചോദ്യത്തിന് യുവയോ വീട്ടുകാരോ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി പറയുന്നു.

എനിക്ക് ധരിക്കാനുളള ആഭരണങ്ങളും

'എനിക്ക് ധരിക്കാനുളള ആഭരണങ്ങളും വസ്ത്രങ്ങളും വീട്ടുകാര്‍ തരും. അത് എന്തായിരിക്കണമെന്നോ എത്ര ഉണ്ടാകണമെന്നോ യുവയുടെ വീട്ടുകാര്‍
പറഞ്ഞിട്ടില്ല. അതൊക്കെ ഞങ്ങളുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. സ്ത്രീധനം ചോദിച്ചു വരുന്നയാളെ വിവാഹം കഴിക്കില്ലെന്ന് താന്‍ പണ്ടേ തീരുമാനിച്ചിരുന്നതായും' മൃദുല പറയുന്നു. 'അങ്ങോട്ട് പണം കൊടുത്ത് കല്യാണം കഴിക്കേണ്ട ഗതികേട് പെണ്‍കുട്ടികള്‍ക്കുണ്ടോ?' നടി ചോദിക്കുന്നു.

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു

'നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു ദുരാചാരമാണ് സ്ത്രീധനമെന്നും' മൃദുല പറഞ്ഞു. 'രണ്ട് ദിവസമായി കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ചെറിയ പ്രായത്തിലുളള കുട്ടികളാണ് സ്ത്രീധനത്തിന്‌റെ പേരില്‍ മരണപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടികളെ പഠിപ്പിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടത്'.

ചെറുപ്പം മുതല്‍ സ്വന്തം കാര്യം ചെയ്യാന്‍

'ചെറുപ്പം മുതല്‍ സ്വന്തം കാര്യം ചെയ്യാന്‍ പഠിക്കണം. വിവാഹം വരെ അച്ഛന്‍ നോക്കി, വിവാഹം കഴിഞ്ഞു ഭര്‍ത്താവും. ഇനി വിവാഹ മോചനം നേടി വന്നാല്‍ എന്നെ ആരുനോക്കും എന്ന ചിന്ത പാടില്ല. വിവാഹ മോചനം നേടി എന്ന് കരുതി ജീവിതം തീര്‍ന്നു എന്ന് പെണ്‍കുട്ടികള്‍ കരുതരുത്. പഠിച്ച് ജോലി നേടി അന്തസോടെ ജീവിച്ചുകാണിക്കണം', നടി പറയുന്നു.

വിവാഹം സിംപിള്‍ ആക്കണം എന്നായിരുന്നു

'വിവാഹം സിംപിള്‍ ആക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അമ്പലത്തില്‍ വെച്ച് താലികെട്ടുക എന്നൊരു ആഗ്രഹമേ ഉണ്ടായിരുന്നുളളൂ. പക്ഷേ അമ്മയ്ക്ക് എന്‌റെ വിവാഹത്തെ പറ്റി ചില സങ്കല്പങ്ങളുണ്ട്. അതുകൊണ്ട് എല്ലാം അമ്മയുടെ ഇഷ്ടത്തിന് വിടുകയാണ്. വിവാഹം രണ്ട് പേരുടെ മാത്രമല്ല. രണ്ടു കുടുംബാംഗങ്ങളുടെ ഒത്തുച്ചേരല്‍ അല്ലെ. എല്ലാവരുടെയും ഇഷ്ടത്തിനനുസരിച്ച് വിവാഹിതരാകാനാണ് ഞങ്ങളുടെ ആഗ്രഹം', അഭിമുഖത്തില്‍ മൃദുല വിജയ് പറഞ്ഞു

Read more about: mridula vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X