Just In
- 11 hrs ago
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
- 11 hrs ago
ഒടുവില്‍ സുമംഗലിഭഃവ സീരിയലും അവസാനിക്കുന്നു; ക്ലൈമാക്സ് എപ്പിസോഡിന് ദിവസങ്ങള്‍ മാത്രമെന്ന് സോനു
- 12 hrs ago
മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ
- 12 hrs ago
ഡാന്‍സ് കളിച്ചത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് പറഞ്ഞവരുണ്ട്, വെളിപ്പെടുത്തി പാര്‍വ്വതി കൃഷ്ണ
Don't Miss!
- Automobiles
ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടുവെപ്പിനായി അരങ്ങൊരുക്കി സിട്രൺ; ആദ്യ ഷോറൂം അഹമ്മദാബാദിൽ
- News
നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയ്യാര്‍; സുപ്രീം കോടതിയോട് സിദ്ദിഖ് കാപ്പന്
- Lifestyle
ജീവിതപാതയില് ഈ രാശിക്ക് മാറ്റങ്ങള്‍ സാധ്യം
- Travel
ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍
- Finance
കെഎസ്ഐഡി ഇൻവെസ്റ്റ്മെന്റ് സോൺ;17 കോടി ചെലവിൽ പുതിയ ഡിസൈൻ ഫാക്ടറി സജ്ജം
- Sports
ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റിച്ചാര്‍ഡിനും സോനുവിനും സ്റ്റെബിനുമൊപ്പം മൃദുല വിജയ്, പൂക്കാലം വരവായ് താരത്തിന്റെ ചിത്രം വൈറല്‍
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നടി മൃദുല വിജയ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത കൃഷ്ണതുളസി എന്ന പരമ്പരയിലൂടെയായിരുന്നു നടി ശ്രദ്ധേയയായത്. പിന്നാലെ മഞ്ഞുരുകും കാലം, പൂക്കാലം വരവായി എന്നീ പരമ്പരകളിലും നടി അഭിനയിച്ചു. അടുത്തിടെയാണ് നടന് യുവകൃഷ്ണയുമായുളള മൃദുലയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഇവരുടെ നിശ്ചയത്തിന്റെ വീഡിയോസും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായിരുന്നു. പ്രണയ വിവാഹമല്ലെന്നും നടി രേഖ രതീഷ് വഴി വന്ന ആലോചനയാണെന്നും ഇരുവരും തുറന്നുപറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ തമ്മില്‍ സംസാരിക്കുകയും ജാതകം ചേര്‍ന്നതോട വിവാഹവുമായി മുന്നോട്ടുപോവാന്‍ തീരുമാനിക്കുകയുമായിരുന്നു.

അതേസമയം 2015മുതല്‍ അഭിനയ രംഗത്ത് സജീവമായ താരമാണ് മൃദുല വിജയ്. യുവയെ പരിചയപ്പെട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുളളൂവെന്ന് മുന്‍പ് മൃദുല പറഞ്ഞിരുന്നു. മഴവില്‍ മനോരമ ടിവി ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്തുവന്നത്. യുവയുടെയും മൃദുലയുടെയും വിവാഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

തന്റെ പുതിയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുളള കാരമാണ് മൃദുല വിജയ്. ഇത്തവണ നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സഹതാരങ്ങള്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് നടി എത്തിയത്. മൃദുലയ്ക്കൊപ്പം റിച്ചാര്‍ഡ് ജോസ്, സോനു, സ്റ്റെബിന് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലുളളത്.

മൃദുലയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായ പരമ്പരകളിലൊന്നാണ് പൂക്കാലം വരവായി. 2019ല്‍ ആരംഭിച്ച പരമ്പരയില്‍ മൃദുലയും അരുണ്‍ രാഘവനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നാനൂറിലധികം എപ്പിസോഡുകളാണ് പരമ്പരയുടെതായി ഇതുവരെ സംപ്രേക്ഷണം ചെയ്തത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്.

ആരതി അജിത്ത്, നിരഞ്ജന് ശ്രീനാഥ്, രേഖ രതീഷ്, മനു വര്‍മ്മ, സോണിയ ബൈജു, പ്രഭാ ശങ്കര്‍, പ്രകൃതി, റെനിമോള്‍ സാബു, സിന്ധു വര്‍മ്മ, വല്‍സല മേനോന് തുടങ്ങിയവരാണ് പരമ്പരയിലെ മറ്റുതാരങ്ങള്‍. ഭാര്യയെന്ന പരമ്പരയ്ക്ക് ശേഷം മൃദുലയും അരുണ്‍ രാഘവും ഒന്നിച്ചഭിനയിച്ച പരമ്പര കൂടിയാണ് പൂക്കാലം വരവായ്. സീ കേരളത്തില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സീരിയല്‍ കൂടിയാണിത്.

പരമ്പരകള്‍ക്ക് പുറമെ സ്റ്റാര്‍ മാജിക്ക് ഷോയിലും നടി എത്താറുണ്ട്. സ്റ്റാര്‍ മാജിക്കില്‍ മുന്‍പ് മറ്റ് താരങ്ങളെ അനുകരിച്ചുളള നടിയുടെ പ്രകടനം മുന്‍പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരുടെയെല്ലാം നടത്തവും സംസാരവുമെല്ലാം അനുകരിച്ചുകൊണ്ടാണ് അന്ന് മൃദുല വിജയ് പ്രേക്ഷകരുടെ കൈയ്യടി നേടിയത്
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍